Published On: Mon, Mar 10th, 2014

TEST RIDE_RE CONTINENTAL GT

Share This
Tags

CONTINENTAL DRIFT

IMG_8096

ഒടുവില്‍ അത് സംഭവിച്ചു. ബൈക്ക് പ്രേമികള്‍ ഊണും ഉറക്കവുമുപേക്ഷിച്ച് കാത്തിരുന്ന താരം വന്നെത്തി. അതെ, അവനാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 535. ഇന്ത്യയ്ക്കും മുമ്പേ യു.കെയില്‍ ഇവനെ ഇറക്കിയതില്‍ പ്രതിഷേധം കുറച്ചൊന്നുമല്ല എന്‍ഫീല്‍ഡ് ഫാന്‍സ് നടത്തിയത്. കഫേ റേസര്‍ ഗണത്തില്‍ പെടുന്ന കോണ്ടിനെന്റല്‍ ജിടിയെ ഒരു ഗ്രാന്‍ഡ് ടൂറര്‍ എന്നതിലുപരി കഫേ റേസര്‍ എന്നു തന്നെ വിളിക്കുന്നതാവും ശരിഎന്താണ് കഫേ റേസര്‍? 1960കളില്‍ ഇംഗ്‌ളണ്ടിലുണ്ടായിരുന്ന ഒരു ബൈക്കിംഗ് സംസ്‌കാരമായിരുന്നു ഇതെന്ന് പറയാം. ട്രാന്‍സ്‌പോര്‍ട്ട് കഫേകള്‍ അഥവാ വഴിയരികിലുള്ള ചെറിയ കോഫീ ഷോപ്പ് അല്ലെങ്കില്‍ റെസ്റ്ററന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു കഫേയില്‍ ഒത്തുകൂടിയതിനു ശേഷം അടുത്ത കഫേയിലേക്ക് പന്തയം വെച്ച് റേസ് നടത്തുകയാണ് ഇവരുടെ പ്രധാന വിനോദം. ഇതിനായി നിര്‍മ്മിക്കപ്പെട്ട ബൈക്കുകളാവട്ടെ വളരെ ലൈറ്റ് ബില്‍റ്റായിരുന്നു. കസ്റ്റമൈസ്ഡ് ബൈക്കുകളായിരുന്നു കഫേ റേസറുകള്‍. കുറഞ്ഞ റേക്ക് ആംഗിളും, ക്‌ളിപ് ഓണ്‍ ഹാന്‍ഡ്ല്‍ ബാറുകളും, നീണ്ട ടാങ്കും, സിംഗിള്‍ സീറ്റുമൊക്കെയായിരുന്നു കഫേ റേസറുകളുടെ വ്യക്തിത്വം. ടാങ്കിനും മുകളിലേക്ക് കമിഴ്ന്ന് കിടക്കാവുന്ന രീതിയിലാണ് റൈഡിങ്ങ് പൊസിഷന്‍. കൂടുതല്‍ വേഗതയാര്‍ജ്ജിക്കുന്നതിനു വേണ്ടിയായിരുന്നു ഈ മാറ്റങ്ങളത്രയും.റേസിനൊന്നും പോകാതെ ബൈക്ക് എടുത്ത് ഏതെങ്കിലും കഫേയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിട്ട് വലിയ റൈഡറാണെന്ന വ്യജേന ചുറ്റിത്തിരിഞ്ഞു നടക്കുന്നവരെ വിശേഷിപ്പിക്കാനും കഫേ റേസര്‍ എന്ന പേരുപയോഗിച്ചിരുന്നു.നമ്മുടെ നാട്ടിലെ ഇത്തരമൊരു സംസ്‌കാരം അന്യമാണെങ്കിലും കോണ്ടിനെന്റല്‍ ജിടിയുടെ വരവോടെ അങ്ങനെയൊന്ന് തളിര്‍ത്തു വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

The Ride..!

IMG_8149

ഇക്കഴിഞ്ഞ ക്രിസ്മസിന്റെ തലേന്ന് റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡ് സ്‌റ്റോറിനു മുന്നില്‍ തലയെടുപ്പോടെ നിന്നിരുന്ന കോണ്ടിനെന്റല്‍ ജിടിയുടെ താക്കോല്‍ വാങ്ങി ബൈക്കിലേറിയത് ഒരു സ്വപ്നത്തിലെന്നപോലെ മാത്രമേ ഓര്‍ക്കാനാവുന്നുള്ളൂ. രാജ്യമെമ്പാടുമുള്ള ബൈക്ക് പ്രേമികള്‍ കാത്തിരിക്കുന്ന ബൈക്ക്, അതും റോയല്‍ എന്‍ഫീല്‍ഡ് കുടുംബത്തില്‍ നിന്നുള്ളത്. ആദ്യം തന്നെ ഒരു റൈഡ് ആവാം, എന്നിട്ടു മതി കാഴ്ചയൊക്കെ അല്ലേ..? സ്‌പോര്‍ട്ടിയായ സീറ്റിങ്ങ് പൊസിഷനാണ് കോണ്ടിനെന്റല്‍ ജിടിക്ക്. മുന്നോട്ടാഞ്ഞുള്ള ഇരുപ്പ് എല്ലാവര്‍ക്കും പഥ്യമാവുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ബുള്ളറ്റ് പോലെയുള്ള ബൈക്കുകള്‍ ഓടിച്ചുവന്നിരുന്നവര്‍ക്ക് ഇത്ആയാസകര
മായിത്തോന്നിയേക്കാം. എന്നാല്‍ ഒരു കഫേ റേസര്‍ ബൈക്കില്‍ ഇതാണല്ലോ വേണ്ടത്. വേഗതയെടുക്കുമ്പോള്‍ ഈ സീറ്റിങ്ങ് ഗുണകരമാണ്. ഇഗ്‌നിഷ്യന്‍ സ്വിച്ച് ഓണ്‍ ചെയ്ത് സ്റ്റാര്‍ട്ടറില്‍ വിരലമര്‍ത്തുമ്പോള്‍ നേരിയ മൂളലോടെ ക്രാങ്ക് ചെയ്യുന്ന എന്‍ജിന്‍ ഉണരുന്നത് മറ്റൊരു എന്‍ഫീല്‍ഡിനുമില്ലാത്ത എക്‌സ്‌ഹോസ്റ്റ് നോട്ടുമായാണ്. മറ്റൊന്ന് പറയാന്‍ വിട്ടുപോയി. ചിത്രത്തില്‍ കാണുന്ന എക്‌സ്‌ഹോസ്റ്റ് ഒരു ഓപ്ഷണല്‍ അക്‌സസ്സറിയാണ്. സ്‌റ്റോക്ക് എക്‌സ്‌ഹോസ്റ്റില്‍ നിന്നും വ്യത്യസ്തമാണ് ഇതിന്റെ ശബ്ദം. ഫസ്റ്റ് ഗിയര്‍ സ്‌ളോട്ട് ചെയ്തപ്പോള്‍ തന്നെ ഗിയര്‍ബോക്‌സിന്റെ വ്യത്യാസം മനസ്സിലായി. വളരെ ക്രിസ്പ് ആയ ഷിഫ്റ്റ്. നീണ്ടുനിവര്‍ന്ന ടാങ്കിനടിയില്‍ 535 സിസി എന്‍ജിന്‍ ചുരമാന്തി നില്‍ക്കുന്നു. വളരെ ‘റോ’ അഥവാ പച്ചയായ കരുത്തിന്റെ ആവിഷ്‌കാരമാണ് ഓരോ ബീറ്റിലും മുഴങ്ങുന്നത്. ഇടപ്പള്ളിയിലെ ട്രാഫിക് കുരുക്കിലൂടെ നിഷ്പ്രയാസം നൂണ്ടുകയറുന്ന കഫേ റേസറിന്റെ ഹാന്‍ഡ്‌ലിങ്ങിനെ നമിച്ചു. ഏറെ ആത്മവിശ്വാസം പകരുന്നതാണ് ജിടിയുടെ പ്രകടനം.

The Real Test

IMG_8188

ഇനി ഒരു സ്പീഡ് ടെസ്റ്റ് ആവാം. നഗരത്തിരക്കുകള്‍ വിട്ട് റോഡിന്റെ ശൂന്യമായ വിരിമാറിലൂടെ ജിടി പാഞ്ഞു. സ്പീഡോമീറ്ററില്‍ കിലോമീറ്ററും മൈലും രേഖപ്പെടുത്തിയിട്ടുണ്ട്. വേഗസൂചിക നൂറുകടന്നപ്പോഴും ജിടി മിസ്റ്റര്‍ കൂളായിത്തന്നെ നിലകൊണ്ടു. നൂറ്റിമുപ്പതും കടന്ന് മുന്നോട്ടു പോകുമ്പോള്‍ വഴി തീര്‍ന്നു. ബ്‌ളഡി കേരളാ ഗവണ്‍മെന്റ് എന്നൊക്കെപ്പറഞ്ഞ്ശപിച്ചു കൊണ്ട് തിരികെപ്പോരേണ്ടിവന്നു. എന്തായാലും ഈ ഒരു റൈഡില്‍ തന്നെ മനസ്സിലായ ഒരു കാര്യമുണ്ട്. ഇത് എന്‍ഫീല്‍ഡോ ബുള്ളറ്റോ ഒന്നുമല്ല ചങ്ങാതീ.. ഇത് വേറെന്തോ ഐറ്റമാണ്. ഉയര്‍ന്ന വേഗതകളില്‍ പോലും അസാമാന്യ സ്ഥിരത, പിന്‍ഭാഗം ഉലയുകയോ പാളിപ്പോവുകയോ ചെയ്യുന്നില്ല. ബുള്ളറ്റിന് വെയ്റ്റ് കൂടുതലാണെന്നൊക്കെ കമന്റടിച്ച അശുക്കള്‍ക്ക് പോലും ഇവനെ കൈകാര്യം ചെയ്യാനാവും വിധമുള്ള സ്‌റ്റെബിലിറ്റി. ബ്രെംബോയുടെ മുന്‍പിന്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഒന്നാന്തരം സ്‌റ്റോപ്പിങ്ങ് നല്‍കുന്നു. പയോലിയുടെ സസ്‌പെന്‍ഷന്‍ യാത്രാസുഖത്തെക്കാളുപരി സ്‌റ്റെബിലിറ്റിയാണ് പ്രദാനം ചെയ്യുന്നത്. പിരേലിയുടെ ടയറുകള്‍ മികച്ച റോഡ്ഗ്രിപ്പുള്ളവയാണ്. യുകെയില്‍ ഇറക്കിയ അതേ മോഡല്‍ തന്നെ ഒരു മാറ്റവുമില്ലാതെ ഇന്ത്യയിലവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ നിലപാടിനിരിക്കട്ടെ പുതുവത്സരാശംസകളുടെ ഒരു പൂച്ചെണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇതുവരെ ഓടിച്ചിട്ടുള്ളതിലേറ്റവും നല്ല എന്‍ഫീല്‍ഡ് ഇതാണെന്ന് നിസ്സംശയം പറയാംഅത്തരത്തിലാണ് കോണ്ടിനെന്റല്‍ ജിടിയെ റോയല്‍ എന്‍ഫീല്‍ഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

Details

IMG_8405 IMG_8424

കഫേറേസറിന്റെ രൂപത്തെപ്പറ്റി അല്‍പം മുമ്പ് പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് വിശദാംശങ്ങളിലേക്ക് കടക്കാം. ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്‌ളസ്റ്ററില്‍ ഒരെണ്ണം അനലോഗ് സ്പീഡോ, ഡിജിറ്റല്‍ ഡിസ്പ്‌ളേയില്‍ ഓഡോ, ട്രിപ്പ് മീറ്ററുകളും ഒപ്പം ഫ്യുവല്‍ ഗേജും അടങ്ങിയതാണെങ്കില്‍ അടുത്തതില്‍ ടാക്കോമീറ്ററും വാണിങ്ങ് ലൈറ്റുകളുമാണ്. ടാങ്കിനു മുകളില്‍ കോണ്ടിനെന്റല്‍ ജിടി എന്ന ലോഗോ കാണാം. ക്‌ളിപ്പ് ഓണ്‍ ഹാന്‍ഡ്ല്‍ബാറുകലുടെ അറ്റത്തായിക്കാണുന്ന റിയര്‍വ്യൂ മിററുകള്‍ ആക്‌സസ്സറിയാണ്. ആന്റിഗ്‌ളെയര്‍ കോട്ടിങ്ങുള്ള ഇവ കാഴ്ചയ്ക്കുള്ള ഭംഗിക്കുപരി പ്രവര്‍ത്തന ക്ഷമമാണ്. ലാമ്പുകളൊന്നും ക്‌ളിയര്‍ ലെന്‍സല്ലാത്തത് പഴമയുടെ ഫീല്‍ തരുന്നുണ്ട്. വയേര്‍ഡ് വീലുകളുടെ റിം അലുമിനിയം നിര്‍മ്മിതമാണ്.

Verdict

രൂപം കൊണ്ടും കരുത്തുകൊണ്ടും നിര്‍മ്മാണമികവുകൊണ്ടും എന്‍ഫീല്‍ഡിന്റെ മുന്‍മോഡലുകളില്‍ നിന്നും ഏറെ ഉയരത്തിലാണ് കോണ്ടിനെന്റല്‍ ജിടി. നിര്‍മ്മാണാത്തിനുപയോഗിച്ചിരിക്കുന്ന ഭാഗങ്ങളുടെ നിലവാരം എടുത്തുപറയേ
ണ്ടിയിരിക്കുന്നു. ഫിറ്റ് ആന്‍ഡ് ഫിനിഷ് കുറെക്കൂടി നന്നാക്കാമായിരുന്നു എന്നഭിപ്രായമുള്ളവരുമുണ്ട്. ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്തൊരു സെഗ്മെന്റിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയെ ഇറക്കിവിട്ടിരിക്കുന്നത്. ഇന്നേക്ക് പതിമൂന്നു വര്‍ഷം മുമ്പ് തണ്ടര്‍ബേഡിലൂടെ ക്രൂസര്‍ തരംഗത്തിന് തുടക്കം കുറിച്ച എന്‍ഫീല്‍ഡിന് ചുവടുപിഴയ്ക്കില്ലെന്ന് പ്രത്യാശിക്കാം. ഒപ്പം ഇന്ത്യയുടെ സ്വന്തം കഫേ റേസറിന് മംഗളങ്ങള്‍ നേരാം….

IMG_8431 IMG_8420 IMG_8416

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)