Published On: Fri, May 9th, 2014

TEST RIDE – DUCATI

Share This
Tags

EVO REBORN

IMG_0262

അഴിച്ചു വിട്ട വേട്ടനായയെപ്പോലെയാണ് ഡ്യുകാറ്റി. കരുത്തിന്റെ പ്രതീകമായ ഈ ഇരുചക്രവാഹനത്തെപ്പറ്റി കേള്‍ക്കത്തവരുണ്ടാവില്ല. ചെറുതലമുറയുടെ ആവേശമയ ഫെരാരി, ലംബോര്‍ഗ്നി തുടങ്ങി ഇറ്റാലിയന്‍ പരമ്പര്യം വിളിച്ചറിയിക്കുന്ന വാഹന ഗണത്തിലേക്ക് വന്നെത്തിയ ഡ്യുകാറ്റിയുടെ പുതിയ മോഡലായ 848 ഇവോയുടെ വിശേഷങ്ങളിലേക്ക്…

IMG_0349

പണ്ട് എല്ലാവരും പറഞ്ഞുകളിയാക്കിയ ‘മെഷീന്‍ലുക്ക്’ ഇവോയില്‍ അപ്രത്യക്ഷമായിരിക്കുന്നു. മറ്റ് മോഡലുകളിലേതുപോലെയുള്ള ‘നഗ്‌നതാപ്രദര്‍ശനം’ ഇവോയിലില്ല. ഡ്യുകാറ്റിയുടെ ഫഌഗ്ഷിപ്പ് മോഡലായ 1098/1198 ഡിസൈന്‍ കടം കൊണ്ടിട്ടുണ്ട് ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്. ഡെസ്‌മോസെഡിസിനെ ഓര്‍മ്മപ്പെടുത്തുന്നു. ഡിസൈന്‍ വളരെ ഷാര്‍പ് ആന്‍ഡ് എഡ്ജിയാണ്. ചില ആംഗിളില്‍ നോക്കിയാല്‍ ടാങ്ക് അല്പം ചെറുതായി തോന്നാം. പക്ഷേ സീറ്റ് പൊസിഷന്‍ നോക്കിയാല്‍ ടാങ്ക് വലിപ്പമേറിയത് തന്നെ. ചുവപ്പ് ട്രെലിസ് ഫ്രെയിം ബ്ലാക്ക് ബിറ്റ്‌സ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സിംഗിള്‍ സൈഡഡ് സ്വിംഗ് ആംസ്, റിയര്‍ അലോയ്‌സ് അതീവ സൗന്ദര്യം നല്‍കുന്നു. ഡ്യുകാറ്റിയുടെ മോട്ടോ ജിപി ബൈക്കിനെ ഓര്‍മിപ്പിക്കുന്ന ഡാഷ്, എല്ലാം ഡിജിറ്റലൈസ്ഡ്. റെഡ്‌ലൈന്‍ കടക്കുമ്പോള്‍ ഷിഫ്റ്റ് ലൈറ്റ്‌സ് ഒന്നൊന്നായി തെളിയുന്നു. സ്റ്റിയറിങ് ഡാമ്പര്‍ കൂടുതല്‍ സ്റ്റെബിലിറ്റി നല്‍കുന്നുണ്ട്. ട്രാക്ക് ബൈക്കായി തന്നെയാണ് 848 ഇവോ ഒരുക്കിയെടുത്തിരിക്കുന്നത്.
റൈഡിങ് പൊസിഷന്‍ റോഡ് പൊസിഷനേക്കാള്‍ ട്രാക്ക് ഫീലാണ് നല്‍കുന്നത്. ട്രിപ്പിള്‍ ക്ലാമ്പിനു താഴെയായി നില്‍ക്കുന്ന ഹാന്‍ഡ്ല്‍ ബാര്‍, സീറ്റ് ഹൈറ്റ് പൊസിഷന്‍ കയ്യുടെ ഉള്ളിലേക്കാണ് വെയ്റ്റ് വരുന്നത്. സാധാരണ സൂപ്പര്‍ ബൈക്കില്‍ കണ്ടു വരുന്നതു പോലെ പില്യണ്‍സീറ്റ് ഒരു അലങ്കാരം മാത്രം. റിയര്‍ എന്‍ഡ് സുന്ദരമാക്കാന്‍ അണ്ടര്‍ സീറ്റ് എക്‌സ്‌ഹോസ്റ്റ്, ട്വിന്‍ സ്റ്റോപ് ലാമ്പ്. റിയര്‍ വ്യൂ മിററിലെ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റേഴ്‌സ് രൂപഭംഗിക്ക് ഇണങ്ങുന്നുണ്ടെങ്കിലും മിറര്‍ അല്പം കൂടി വലുതാക്കാമായിരുന്നു. (മിറര്‍ എക്സ്റ്റന്‍ഷന്‍ ഓപ്ഷന്‍ ആയി വരുന്നുണ്ട്.) അത്യാധുനീകമായ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഒരു കണ്‍ട്രോള്‍ പാനല്‍ ആയും വര്‍ത്തിക്കുന്നു. ഒരോ ലാപ്പ് റ്റൈമും ഇതില്‍ റെക്കോഡ് ചെയ്യുകയുമാവാം.

എഞ്ചിന്‍

IMG_0360
849സിസി, എല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 848 ഇവോക്ക്. 10500 ആര്‍പിഎമ്മില്‍ 140 ബിഎച്പി കരുത്തു നല്‍കുന്നു. 9750 ആര്‍പിഎമ്മില്‍ 98 എന്‍ എം ആണ് ടോര്‍ക്ക്. ഇവോ എഞ്ചിന്‍ മിഡ്-റേഞ്ച് ഫീല്‍ നല്‍കുന്നു. കമ്പ്രഷന്‍ റേഷ്യോ 13.2:1ആണ്. ഇത് എഞ്ചിന്റെ കാര്യക്ഷമതയും പവറും കൂട്ടിയിട്ടുണ്ട്.മോഡേണ്‍ എഞ്ചിനുകളില്‍ കണ്ടുവരുന്ന കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മലിനീകരണതോത് കുറയ്ക്കുകയും ഒപ്പം യൂറോ 3 സ്റ്റാന്‍ഡേര്‍ഡ് ഉറപ്പു വരുത്തുകയും ചെയ്യുന്നു. (മിഡ്ല്‍ വെയ്റ്റ് ബൈക്കായാണ് ഡിസൈന്‍.) സിറ്റി റൈഡ് എളുപ്പമാകുന്ന വിധമാണ് എഞ്ചിന്‍ പെര്‍ഫോമന്‍സ്, എന്നാല്‍ 3000 ആര്‍പിഎമ്മില്‍ താഴെയായാല്‍ ഡൗണ്‍ഷിഫ്റ്റ് നിര്‍ബന്ധമാകുന്നു. വളരെ ലളിതമായ ആക്‌സിലറേഷന്‍. 0-100 കി.മീ. വേഗം കൈവരിക്കാന്‍ 3.7 സെക്കന്‍ഡു തന്നെ ധാരാളം. അതും ആദ്യ ഗിയറില്‍! ഈ കുതിപ്പിനെ പിടിച്ചു നിര്‍ത്താന്‍ പിന്നില്‍ ബ്രെംബോ മോണോബ്ലോക്ക്, മുന്നില്‍ ട്വിന്‍ 320മി.മീ. ബ്രെംബോ ബ്രേക്കുകളാണ്. പിരലി ഡയാബ്ലോ സൂപ്പര്‍ കോര്‍സാ എസ്പി ടയര്‍ മികച്ച റോഡ് ഗ്രിപ്പ് നല്‍കുന്നു. (സോഫ്റ്റ് കോംപൗണ്ട് ടയര്‍ ആയതുകൊണ്ട് ഡെയ്‌ലി യൂസ് ചെയ്താല്‍ അടുത്ത സെറ്റ് ഇംപോര്‍ട്ട് ചെയ്‌തോളൂ) സ്റ്റിഫ് സസ്‌പെന്‍ഷന്‍ ഒരു പോരായ്മയാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ റോഡില്‍. സീറ്റുകള്‍ അല്പം കൂടി മയമുള്ളതാക്കാമായിരുന്നു. സിറ്റി യാത്രകള്‍ നമ്മെ സാഡ്ല്‍ സോറാക്കുന്നു. സുഗമമായ റൈഡിംഗിനും നിയന്ത്രണത്തിനുമായി സ്റ്റിയറിംഗ് ഡാമ്പര്‍ നല്കിയിരിക്കുന്നു. ഇതുവഴി വളവുകളിലെ നിയത്രണം എളുപ്പമായിരിക്കുന്നു. 
ഡ്യുകാറ്റി ബൈക്ക് അതിന്റെ ഗുണമേന്മകൊണ്ടും എഞ്ചിന്‍ പെര്‍ഫോമന്‍സ് കൊണ്ടും വേറിട്ടു നില്‍ക്കുന്നു. അതിനൊരു ഉദാഹരണമാണ് ഡ്യുകാറ്റി 848 ഇവോ, ഹാന്‍ഡ്‌ലിങിന്റെ കാര്യത്തില്‍ ബെസ്റ്റ് ഇന്‍ ക്ലാസ്. സിറ്റി, ഹൈവേ ‘പൊളി’കള്‍ക്ക് ഉപയോഗിക്കാവുന്ന ബൈക്ക്. വില 13.5 ലക്ഷം.മറ്റ് ജാപ്പനീസ് ലിറ്റര്‍ ക്ലാസ് ബൈക്കുകള്‍ വച്ചു നോക്കുമ്പോള്‍ വില അല്പം കൂടുതലല്ലേ ഈ മിഡില്‍ വെയ്റ്റ് സുന്ദരിക്ക്?
നിസ്സംശയം ഒരു കാര്യത്തില്‍ തീരുമാനത്തിലെത്താം. അല്ലറ ചില്ലറ സര്‍വീസ് കംഫര്‍ട്ട് പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മികച്ച സ്‌പോര്‍ട്‌സ് ബൈക്കാണ് ഡ്യുക്കാറ്റി 848 ഇവോ.

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)