Published On: Tue, Mar 28th, 2017

RACING TWINS ON A MISSION!

_ALU2549
റേസിങ് ചാമ്പ്യന്മാരായ ഇരട്ട സഹോദരന്മാർ കോഴിക്കോട്ടെ ചെറുവണ്ണൂരിൽ ആരംഭിച്ച എച്ച് എച്ച് കസ്റ്റം എന്ന കാർ മോഡിഫിക്കേഷൻ പെർഫോമൻസ് സ്റ്റുഡിയോ വാഹനപ്രേമികൾക്കിടയിൽ ചർച്ചാവിഷയമാകുന്നു.

എഴുത്ത്- ജെ. ബിന്ദുരാജ്, ചിത്രങ്ങൾ- ലാലു തിരുമിറ്റക്കോട്

തങ്ങളുടെ ഒരു കാറിന്റെ എഞ്ചിൻ ട്യൂൺ ചെയ്യുന്നതിനായി ബംഗലുരുവിലെ ഒരു പ്രമുഖ കാർ പെർഫോമൻസ് സ്റ്റുഡിയോവിലെത്തിയ കോഴിക്കോടുകാരായ ഇരട്ട സഹോദരങ്ങളായ ഹാഷിമിനേയും ഹിഷാമിനേയും ആ യാത്ര ഇന്ന് റേസർമാരും പ്രമുഖ പെർഫോമൻസ് കാർ മോഡിഫിക്കേഷൻ ബിസിനസുകാരുമാക്കി മാറ്റിയിരിക്കുന്നു. ബംഗലുരുവിലെ പെർഫോമൻസ് സ്റ്റുഡിയോവിൽ ട്യൂൺ ചെയ്യാൻ ടൊയോട്ടയുടെ ഫാക്ടറിയിൽ നിന്നും നേരിട്ട് എത്തിക്കപ്പെട്ടിരുന്ന ലിവോയും എറ്റിയോസുമൊക്കെ ”എന്തിനാണ് അങ്ങോട്ട് അയച്ചതെന്ന” ഒരു സംശയം അവരെ പിന്നീട് എറ്റിയോസ് മോട്ടോർ റേസിങ് ചാമ്പ്യൻഷിപ്പിലേക്കും അവിടെ നിന്നും വിജയസോപാനത്തിലേക്കുമെത്തിക്കുകയുമായിരുന്നു. വൈകാതെ, തങ്ങളുടെ ബിസിനസ് മേഖല കാർ പെർഫോമൻസ് രംഗമാണെന്ന് അവർ തിരിച്ചറിയുകയും ചെയ്തു. പെർഫ്അമാന എന്ന പേരിൽ ആരംഭിച്ച കോഴിക്കോട്ടെ കാർ പെർഫോമൻസ് മോഡിഫിക്കേഷൻ സ്റ്റുഡിയോ ഇന്ന് എച്ച് എച്ച് കസ്റ്റം എന്ന പുതിയ പേര് സ്വീകരിച്ചിരിക്കുന്നു. ഹാഷിം ഹിഷാം കസ്റ്റം എന്നാണ് അതിന്റെ അർത്ഥം. ഇതിനകം അഞ്ഞൂറിലധികം കാറുകൾ ഇവരുടെ പെർഫോമൻസ് സ്റ്റുഡിയോവിൽ എക്സ്റ്റീരിയറും ഇന്റീരിയറും രൂപം മാറുകയും എഞ്ചിൻ ട്യൂണിങ് നടത്തപ്പെടുകയും ചെയ്തിരിക്കുന്നു.

നിരവധി റേസിങ് ചാമ്പ്യൻഷിപ്പുകളിൽ ഹാഷിമും ഹിഷാമും വിജയികളായി

നിരവധി റേസിങ് ചാമ്പ്യൻഷിപ്പുകളിൽ ഹാഷിമും ഹിഷാമും വിജയികളായി

ആരാണ് ഹാഷിമും ഹിഷാമും എന്നറിയാൻ താൽപര്യമില്ലേ? ടെയോട്ടയുടെ വടക്കൻ കേരളത്തിലെ ഡീലർമാരായ അമാന ടെയോട്ടോയുടെ ചെയർമാനായ വി പി കെ അബ്ദുള്ളയുടേയും സുഹ്‌റാബീയുടേയും പന്ത്രണ്ടു മക്കളിൽ ഏറ്റവും ഇളയ ഇരട്ട സഹോദരന്മാരാണവർ. രണ്ടു പേരും കാഴ്ചയിൽ ഒരുപോലെ തന്നെ. അബ്ദുള്ള 41 വർഷത്തോളം ഖത്തറിൽ ടെയോട്ടയിൽ ഉന്നത ജോലി വഹിച്ചശേഷമാണ് നാട്ടിലെത്തി ടെയോട്ടയുടെ ഡീലർഷിപ്പിന് തുടക്കം കുറിക്കുന്നത്. നാലാം ക്ലാസ്സു വരെ ഖത്തറിലായിരുന്നു ഹാഷിമും ഹിഷാമും പഠിച്ചത്. പിന്നീട് പീവീസ് സ്‌കൂളിലും ഫാറൂഖ് കോളെജിലും പഠിച്ചശേഷം ഇരുവരും ബംഗലുരുവിലെ പെസിറ്റ് എഞ്ചിനീയറിങ് കോളെജിൽ നിന്നും ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ബിരുദം നേടി. ബിരുദത്തിനുശേഷം നാട്ടിലെത്തി ഉപ്പയെ സഹായിച്ചുകൊണ്ട് നിലകൊള്ളവേയാണ് മോട്ടോർ റേസിങ് ചാമ്പ്യൻഷിപ്പിനെപ്പറ്റി അറിഞ്ഞതും കാർ മോഡിഫിക്കേഷൻ ബിസിനസിന്റെ ബാലപാഠങ്ങളിലേക്ക് കടന്നതും. ഇന്ന് ദേശീയ മാധ്യമങ്ങളിലടക്കം ഈ റേസർമാരായ ഇരട്ട സഹോദരന്മാരുടെ വിജയകഥകൾ നിരവധി വന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഒരേയൊരു ടർബോ ചാർജ്ഡ് ലിവയുടെ നിർമ്മാതാക്കളെന്ന നിലയിലും ഈ സഹോദരന്മാർ അറിയപ്പെടുന്നുണ്ട്. 90 ബി എച്ച് പിയിൽ നിന്നും 200 ബി എച്ച് പിയായാണ് ഇവർ ലിവയെ ഉയർത്തിയത്.

IMG_4833
”എറ്റിയോസ് മോട്ടോർ റേസിങ്ങിലേക്ക് എത്തപ്പെട്ടതാണ് ഞങ്ങളുടെ വഴിത്തിരിവ്. 2012ലായിരുന്നു അത്. ഇന്ത്യയൊട്ടുക്ക് പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിരുന്ന റേസിങ് ഈവന്റ് ആണത്. വിവിധ മെട്രോ നഗരങ്ങളിൽ വച്ചാണ് റേസർമാരുടെ ഓഡീഷൻ. ബംഗലുരുവിലെ ഓഡീഷന് ഞങ്ങൾ പോയി. റേസിങ്ങിന് പോകുന്നതിനോട് വീട്ടുകാർക്ക് എതിർപ്പായിരുന്നു. മൂത്ത സഹോദരനായ ജബ്ബാർ ആണ് ഞങ്ങളെ പിന്തുണച്ചത്. റേസിൽ ഡ്രൈവർമാർക്കുള്ള സുരക്ഷിതത്വത്തെക്കുറിച്ചൊക്കെ മാതാപിതാക്കളേയും മറ്റു സഹോദരന്മാരേയും പറഞ്ഞു മനസ്സിലാക്കിയതും ഞങ്ങളുടെ ആഗ്രഹസാക്ഷാൽക്കാരത്തിന് പണം മുടക്കിയതുമൊക്കെ അദ്ദേഹമായിരുന്നു. വിവിധ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കൊടുവിൽ ബെസ്റ്റ് 25 കാറ്റഗറിയിലേക്ക് ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ചെന്നൈയിൽ വച്ചുനടന്ന മത്സരത്തിനു തൊട്ടു മുമ്പ് നാട്ടിൽ വച്ച് ഞങ്ങളുടെ കൊറോള റേസിങ് കാർ അപകടത്തിൽപ്പെട്ടതോടെ ആ മത്സരത്തിൽ ഞങ്ങൾക്ക് പങ്കെടുക്കാനായില്ല,” ആഗ്രഹിച്ചു നടന്ന ആദ്യ റേസിങ് മത്സരം നഷ്ടപ്പെട്ടതിന്റെ വിഷമം ഇന്നും ഹാഷിമിനും ഹിഷാമിനും മാറിയിട്ടില്ല.

IMG_4494
പക്ഷേ പിന്നീടങ്ങോട്ട് കാലം ഈ ഇരട്ട സഹോദരന്മാർക്കൊപ്പമായിരുന്നു. എറ്റിയോസ് മോട്ടോർ റേസിങ്ങിൽ ഈ സഹോദരന്മാർ തുടരെത്തുടരെ സമ്മാനങ്ങൾ വാരിക്കൂട്ടി. കോയമ്പത്തൂരിൽ കരി റേസിങ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹാഷിം മൂന്നാം സ്ഥാനവും ഹിഷാം നാലാം സ്ഥാനവും നേടിയെങ്കിൽ മൂന്നാം സീസണിൽ ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന മത്സരത്തിൽ ഹിഷാം ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ഹാഷിം രണ്ടാം സ്ഥാനത്തെത്തി. ഏറ്റവുമൊടുവിൽ ഇന്ത്യൻ ജൂനിയർ ടൂറിങ് കാർസ് (ഐ ജെ ടി സി ) 2017 മത്സരത്തിൽ ഹിഷാം വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 2013ൽ കൊളംമ്പോയിൽ ശ്രീലങ്കൻ സർക്കാർ സംഘടിപ്പിച്ച നൈറ്റ് സ്ട്രീറ്റ് റേസിലടക്കം നിരവധി റേസിങ് ചാമ്പ്യൻഷിപ്പുകളിൽ ഇതിനകം ഈ റേസിങ് ട്വിൻസ് എന്ന് അപരനാമമുള്ള ഈ സഹോദരന്മാർ പങ്കെടുത്തു കഴിഞ്ഞു. സ്വിഫ്റ്റിന്റെ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ള 1300 സി സി ഫോർമുല കാറിൽ പുതിയൊരു റേസിന് ഒരുങ്ങുകയാണ് ഇപ്പോഴിവർ.

IMG_20160313_132219
റേസിങ്ങിൽ ലഹരിപിടിച്ച നേരത്താണ് തങ്ങളുടെ പാഷനും ജീവിതവും ഇതൊക്കെ തന്നെയാണെന്ന് ഇരുവരും തിരിച്ചറിയുന്നത്. അങ്ങനെയാണ് ബിസിനസ് രംഗത്തും തങ്ങൾക്ക് താൽപര്യമുള്ള മേഖല തന്നെ തെരഞ്ഞെടുക്കാൻ ഇരുവരും തയാറാകുന്നത്. പെർഫ് അമാനയെന്ന പേരിലായിരുന്നു ആദ്യം പെർഫോമൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ട്യൂണിങ്ങിനു പുറമേ വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും എല്ലാവിധ മോഡിഫിക്കേഷനുകളും നടത്തിക്കൊടുക്കുന്ന ഈ സ്റ്റുഡിയോ ഇപ്പോൾ ഈ ഇരട്ട സഹോദന്മാർ പ്രശസ്തിയിലേക്കുയർന്നതോടെ എച്ച് എച്ച് കസ്റ്റം എന്നു പേര് മാറ്റിയിരിക്കുന്നു.

മോഡിഫൈ ചെയ്ത എറ്റിയോസ്‌

മോഡിഫൈ ചെയ്ത എറ്റിയോസ്‌

ഇന്ന് എഞ്ചിൻ ട്യൂണിങ് മുതൽ ഓഡിയോ അപ്ഗ്രഡേഷൻ വരെയും ഏത് ആൾട്ടറേഷനും ഇവർ സദാ തയാർ. കാറിന്റെ ഇന്റീരിയറിലെ മാറ്റങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ഇപ്പോൾ ഇവർ സ്വന്തം ലെതർ സ്റ്റിച്ചിങ് യൂണിറ്റും കോഴിക്കോട് ചെറുവണ്ണൂരിലെ ശാരദാ മന്ദിരം സ്റ്റോപ്പിലുള്ള സ്റ്റുഡിയോവിൽ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 45ൽ അധികം വാഹനങ്ങളാണ് മോഡിഫിക്കേഷനായി ഇന്ന് ഇവരുടെ സ്റ്റുഡിയോയിൽ എത്തുന്നത്. ഇരുപതോളം വിദഗ്ധരായ ജീവനക്കാരും സ്ഥാപനത്തിലുണ്ട്.

എച്ച് എച്ച് കസ്റ്റമിന്റെ പെർഫോമൻസ് സ്റ്റുഡിയോ

എച്ച് എച്ച് കസ്റ്റമിന്റെ പെർഫോമൻസ് സ്റ്റുഡിയോ

മഹീന്ദ്ര, നിസ്സാൻ, ടെയോട്ട, ഹ്യുണ്ടായ്, ഫോക്‌സ് വാഗൺ, തുടങ്ങി പ്രമുഖ കാർ നിർമ്മാതാക്കളുടെ ഒട്ടുമിക്ക ഡീലർഷിപ്പുകളുമായും ഇവർക്ക് കൂട്ടുകെട്ടുള്ളതിനാൽ ആ വഴിയും വാഹനങ്ങൾ ആൾട്ടറേഷനായി ഇവിടെയെത്തുന്നുണ്ട്. നിരവധി സെലിബ്രിറ്റികളും തങ്ങളുടെ വാഹനമോഡിഫിക്കേഷനുകൾക്കായി ആശ്രയിക്കുന്നത് ഇവരെത്തന്നെ.
എച്ച് എച്ച് കസ്റ്റം ഇതിനു പുറമേ ഡി ടി എസ് അക്കാദമി എന്ന പേരിൽ റേസർമാർക്ക് പരിശീലനം നൽകുന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. ദിൽജിത്ത് ടി എസ് എന്ന പ്രമുഖ റേസറുടെ നേതൃത്വത്തിലാണ് ഇത് പുരോഗമിക്കുന്നത്. രണ്ടു മാസത്തിലൊരിക്കൽ കോയമ്പത്തൂരിലെ കരി റേസിങ് ഗ്രൗണ്ടിൽ മോഡിഫൈഡ് റേസിങ് കാറുകളുടെ റേസിങ്ങും ഇവർ സംഘടിപ്പിച്ചു വരുന്നു. ഇക്കഴിഞ്ഞ മാർച്ച് 18നും 19നുമായിരുന്നു ഒടുവിലെ റേസിങ് ഈവന്റുകൾ.

DSC_0443
കാർ മോഡിഫിക്കേഷൻ രംഗത്തും റേസിങ് രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഈ ഇരട്ട സഹോദരന്മാർക്ക് കേവലം ഇരുപത്തെട്ടു വയസ്സു മാത്രമേയുള്ളുവെന്നതാണ് കൗതുകകരമായ കാര്യം. എല്ലാ കാര്യങ്ങളിലും ഒരുമിച്ചാണ് ഇവർ. അമാന ടൊ യോട്ടയുടെ ഡയറക്ടർമാർ കൂടിയായ ഇവരുടെ വിവാഹവും നടന്നത് ഒരേ ദിവസം തന്നെ. ഹിഷാമിന്റെ പങ്കാളി സൽമയും ഹാഷിമിന്റെ പങ്കാളി ഷാലിമയുമാണ്. ജീവിതപങ്കാളികളും റേസിങ്ങിലും വാഹനകാര്യങ്ങളിലുമൊക്കെ അതീവ തൽപരരാണെന്നത് ഇരുകൂട്ടരുടേയും കുടുംബ ചർച്ചകൾ പോലും ഇന്ന് വാഹനകാര്യങ്ങളേയും റേസിങ്ങിനേയും കുറിച്ചാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം$

20160920_152644-01 FB_IMG_1472290716990 FullSizeRender (1) ?????????????????????????? IMG_5717 IMG_20160920_154923 IMG-20170119-WA0049-01

HH CUSTOM PVT. LIMITED
Opp. Amana Toyota, Sarada Mandiram, Cheruvannur, Kozhikode
Instagram
HH CUSTOMS INDIA
Facebook: HH CUSTOM
racing_twians
Youtube: HH Racing twins
Mobile: 97444 98077
Email: hhcustoms@gmail.com

 

 

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)