Published On: Fri, Jun 2nd, 2017

Preview: Jeep Compass

Share This
Tags

Jeep-Compass-2017-1280-1e

 ചെരോക്കി, റാംഗ്ലർ എന്നീ മോഡലുകളുമായി ഇന്ത്യയിലെത്തിയ അമേരിക്കൻ കമ്പനിയായ ജീപ്പ് ഇനി താരതമ്യേന വില കുറഞ്ഞ കോമ്പസുമായി എസ് യു വി സെഗ്‌മെന്റിൽ അങ്കം കുറിക്കുന്നു.

എഴുത്ത്- ബൈജു എൻ നായർ
പണ്ടുമുതലെ ഇന്ത്യക്കാരന്റെ മനസിൽ ഗൃഹാതുരത്വമുണർത്തുന്ന പേരാണ് ജീപ്പ്. പലർക്കും മഹീന്ദ്രയുടെ ബ്രാന്റാണ് ജീപ്പെന്നു ധാരണയുണ്ട്. കാരണം മഹീന്ദ്രയുടെ മോഡലുകളിലൊന്നിന് ജീപ്പെന്നായിരുന്നു പേര്. എന്നാൽ അമേരിക്കൻ കമ്പനിയാണ് ജീപ്പെന്നും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹനങ്ങളാണ് അവർ നിർമ്മിക്കുന്നതെന്നും വൈകിയാണ് പലരും മനസ്സിലാക്കിയത്.
ഏതായാലും അടുത്ത കാലത്ത് ജീപ്പ് നേരിട്ടു തന്നെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി. ചെരോക്കി, റാംഗ്ലർ എന്നീ മോഡലുകളുമായാണ് ജീപ്പ് വന്നത്. പക്ഷേ ഇനി വരാൻ പോകുന്ന കോമ്പസ് എന്ന മോഡലിലാണ് എല്ലാവരുടെയും കണ്ണ്. കാരണം 20 ലക്ഷത്തിനടുത്തുവില പ്രതീക്ഷിക്കപ്പെടുന്ന കോംപസ് ഒതുക്കമുള്ള, ഒന്നാന്തരമൊരു ഓഫ് റോഡറാണ്. ജൂൺ പകുതിക്കുശേഷം ഇന്ത്യൻ വിപണിയിൽ വില്പന തുടങ്ങുന്ന കോമ്പസിനെയൊന്ന് അടുത്ത് കാണാം.

Jeep-Compass-2017-1280-29
ഇന്ത്യയിൽ അസംബ്ൾ ചെയ്യുന്ന കോമ്പസിന് ചെരോക്കിയോട് സാമ്യങ്ങളുണ്ട്. അതിന് കാരണം ആ ഗ്രിൽ തന്നെ. ഉയർന്ന ഹെഡ്‌ലാമ്പും വലിയ സ്‌കഫ് പ്ലേറ്റോടുകൂടിയ ബമ്പറും പരന്ന ബോണറ്റും ജീപ്പിന്റെ മറ്റു മോഡലുകളുടേതു പോലെ തന്നെ. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും തടിച്ച ഷോൾഡർ ലൈനും വീതിയുള്ള ‘സി’ പില്ലറുകളും എസ് യു വികളുടെ
തനത് ലുക്ക് സമ്മാനിക്കുന്നു.

Jeep-Compass-2017-1280-73
പ്രീമിയം കാറുകളെ അതിശയിപ്പിക്കുന്ന ഇന്റീരിയറാണ് കോമ്പസിന്. ഡ്യൂവൽടോൺ നിറങ്ങൾ. ലെതർസീറ്റ്, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സൺറൂഫ്, എന്നിവയൊക്കെ പ്രതീക്ഷിക്കപ്പെടുന്ന കോമ്പസ്  ഒരു 5 സീറ്ററാണ്.
1.4 ലിറ്റർ പെട്രോൾ (160 ബിഎച്ച്പി) 2 ലിറ്റർ ഡീസൽ (170 ബിഎച്ച്പി) എഞ്ചിനുകളാണ് ഇന്ത്യയിൽ പ്ര തീക്ഷിക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ/ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകളും ഉണ്ടാവും. ഫോർവീൽ ഡ്രൈവ് ഓപ്ഷനും ചില വേരിയന്റുകളിൽ ലഭിക്കും. 50ലേറെ സെക്യൂരിറ്റി-സേഫ്റ്റി ഫീച്ചേഴ്‌സാണ് കോമ്പസിനുണ്ടാവുക എന്നും ജീപ്പ് അറിയിക്കുന്നു.

Jeep-Compass-2017-1280-39
ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയ്ക്ക് ഭീഷണി ഉയർത്താൻ കോമ്പസിനു കഴിയുമെന്ന് ജീപ്പ് ഡീലർഷിപ്പുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ബുക്കിങ് തെളിയിക്കുന്നു$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)