Published On: Wed, Jun 12th, 2013

Preview Benz G 63 AMG 6×6

Share This
Tags

BIG LIZARD

13C215_078

നിങ്ങളുടെ ഓഫ് റോഡ് വാഹനത്തിന് നാലുവീല്‍ പോരെന്നു തോന്നുണ്ടോ? എങ്കില്‍ ഇതാ, മേര്‍സിഡസ് ബെന്‍സ് ജി 63 എഎംജി 6ഃ6. ഓസ്‌ട്രേലിയന്‍ കമ്പനിയായ മാഗ്ന സ്റ്റെയ്‌റുമായി ചേര്‍ന്ന് ബെന്‍സ് നിര്‍മിച്ച ഈ ആറു വീലന്‍ ഓഫ് റോഡര്‍ ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ ഹരമായി മാറിയിരിക്കുകയാണ്.
ആറ് ടയറുകള്‍, ലോ റേഞ്ച് ഗിയറിങ്, 5 ഡിഫറന്‍ഷ്യന്‍ ലോക്കുകള്‍, ടയര്‍ കണ്‍ട്രോള്‍ സിസ്റ്റം, 37 ഇഞ്ച് അലോയ് വീലുകള്‍ – ഇതൊക്കെയാണ് ഒറ്റ നോട്ടത്തില്‍, ജി 63 എഎംജി. ബെന്‍സ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത് ഠവല
ഹമേെ ംീൃറ ശി ളീൃംമൃറ വേൃൗേെശിഴ ുീംലൃ ളീൃ മ യലമലേി ൃേമരസ
എന്നാണ്. ബെന്‍സിന്റെ എസ്എല്‍എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വിലപിടിപ്പുള്ള മോഡലായിരിക്കും ഇത്. വില ഏകദേശം 2.8 കോടി രൂപ.
പ്രധാനമായും മിലിട്ടറി ആവശ്യങ്ങള്‍ക്കായാണ് ജി63 എഎംജി ഉപയോഗിക്കപ്പെടുക. ഓസ്‌ട്രേലിയന്‍ സൈനികര്‍ ഇപ്പോള്‍ തന്നെ ഈ വാഹനം സ്വന്തമാക്കിക്കഴിഞ്ഞു. സ്വീഡിഷ് സൈ
ന്യത്തിനാണ് അടുത്ത ഡെലിവെറി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞതിനു ശേഷമേ സിവിലിയന്മാര്‍ക്ക്
ജി63 സ്വന്തമാക്കാന്‍ പറ്റൂ.
ട്വിന്‍ ടര്‍ബോ ചാര്‍ജറുള്ള 5.5 ലിറ്റര്‍ വി-8 എഞ്ചിനാണ് ഈ വാഹനത്തിന്റെ ബോണറ്റിനുള്ളില്‍. ബെന്‍സിന്റെ പെര്‍ഫോര്‍മന്‍സ് ഡിവിഷനായ എഎംജി വികസിപ്പിച്ചെടുത്ത ഈ എഞ്ചിന്‍ 536 ബിഎച്ച്പി പവര്‍ തരും. 759
ന്യൂട്ടണ്‍ മീറ്ററാണ് മാക്‌സിമം ടോര്‍ക്ക്. 3775 കിഗ്രാം ഭാരമുള്ള ജി63 കുതിച്ചുപായാന്‍ ഈ എഞ്ചിന്‍ ധാരാളം മതി.

13C215_081 12C712_20
7 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ഓണ്‍-ഓഫ് റോഡിങ്ങുകള്‍ക്ക് യോജിക്കും. ഓഫ് റോഡിങ്ങില്‍ ട്രാന്‍സ്ഫര്‍ കേസ് 0.87:1 എന്ന റേഷ്യോ പവര്‍ പകര്‍ന്നു നല്‍കും. ഏറ്റവും പിന്നിലെ ആക്‌സിലിന് ഒരു എക്‌സ്ട്രാ ഷാഫ്റ്റാണ് പവര്‍ നല്‍കുന്നത്. ആറ് വീലുകളും നൂറുശതമാനം ലോക്ക് ചെയ്യാവുന്ന രീതിയിലാണ് അഞ്ച് ഇലക്‌ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കുകളും സെറ്റ് ചെയ്തിരിക്കുന്നത്. ഡാഷ് ബോര്‍ഡിലെ മൂന്നു സ്വിച്ചുകള്‍ ഇതിനുള്ളതാണ്.
5875 മി.മീ. നീളം. 2110 മി.മീ. വീതി. 2210 മി.മീ. ഉയരം, 3120 മി.മീ. വീല്‍ ബെയ്‌സ് – ഒരു വലിയ വാഹനം തന്നെ, ജി 63 എംഎംജി. 460 മി.മീ. എന്ന ഞെട്ടിക്കുന്ന ഗ്രൗണ്ട് ക്ലിയറന്‍സും 12.5 ഇഞ്ച് വീതിയുള്ള ടയറുകളും കൂടി ചേരുമ്പോള്‍ ഏതു മലയും വലിഞ്ഞു കയറാന്‍ ജി 63 എഎംജി പ്രാപ്തമാകുന്നു. 100 കി.മീ. വേഗയെടുക്കാന്‍ 6.2 സെക്കന്റ് മതി. മാക്‌സിമം വേഗത 150 കി.മീ. ആയി കണ്‍ട്രോള്‍ ചെയ്തിരിക്കുന്നു. പ്രതിവര്‍ഷം 20-30 ജി63 എഎംജികള്‍ വില്‍ക്കാനാവുമെ ന്ന് ബെന്‍സ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ചെകുത്താനെ കാണാന്‍ സാധിക്കുമോ? മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം…

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)