Published On: Mon, Jul 17th, 2017

Mahindra Jeeto Mini Van launched in Kochi @Rs. 3.43 lac

ഒരു കാറിന്റെ സൗന്ദര്യവും സുഖസൗകര്യങ്ങളുമാണ് മഹീന്ദ്രയുടെ പുതിയ മിനി വാനിനെ ആ സെഗ്മമെന്റിലെ രാജാവാക്കുന്നത്. വിലയോ കേവലം 3.43 ലക്ഷം രൂപ മാത്രം.

IMG_20170717_130519

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മിനി വാൻ ജീത്തോ കേരളത്തിൽ വിൽപനയ്‌ക്കെത്തി. 16 ബി എച്ച് പി ശേഷിയും 38 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള ബി എസ് 4 എമിഷൻ കോംപ്ലിയന്റ് എഞ്ചിനായ എം ഡ്യുറോ ആണ് ജീത്തോയിലുള്ളത്. മുച്ചക്ര യാത്രാവാഹനങ്ങളുടെ ഉപഭോക്താക്കളെ നാല് ചക്ര വാഹനങ്ങളിലേക്കെത്തിക്കാനുള്ള മഹീന്ദ്രയുടെ ശ്രമത്തിന്റെ ഭാഗമായാണ് 3.43 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം, കൊച്ചി) ഒരു കാറിന്റെ ലുക്കും സൗന്ദര്യവുമുള്ള ഈ മിനി വാൻ വിപണിയിലെത്തിച്ചിരിക്കുന്നത്. ലിറ്ററിന് 26 കിലോമീറ്റർ മൈലേജാണ് 625 സി സി സിംഗിൾ സിലിണ്ടർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്.

Mahindra-Jeeto-Minivan-Launched-in-India-Price-Specs-Features-3

മൊത്തം അഞ്ചുപേർക്ക് സുഖപ്രദമായി ഇരുന്നുപോകാവുന്ന ജീത്തോ മിനി വാനിൽ സ്ഥലത്തിന്റെ ധാരാളിത്തമുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. സൺറൈസ് റെഡ്, അൽട്രാ മറൈൻ ബ്ലൂ, ഡയമണ്ട് വൈറ്റ് തുടങ്ങിയ സുന്ദരൻ നിറഭേദങ്ങളിൽ വാഹനം ലഭ്യമാണ്. പെട്രോൾ, ഡീസൽ, സി എൻ ജി ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വകഭേദങ്ങളിൽ രണ്ട് ബോഡി വകഭേദങ്ങളുമുണ്ട്.- സെമി ഹാർഡ് ടോപ്പും ഹാർഡ് ടോപ്പുമാണവ. പല ഘട്ടങ്ങളിലായാണ് ജീത്തോയുടെ വകഭേദങ്ങൾ വിപണിയിലെത്തുക. ആദ്യഘട്ടത്തിൽഡ സെമി ഹാർഡ് ടോപ്പുള്ള ഡീസൽ വകഭേദമാണ് പുറത്തിറക്കിയിരിക്കുന്നത്. 4 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് വാഹനത്തിനുള്ളത്.

IMG_20170717_131454

വിൽപന വിജയം നേടിയ ജീത്തോ മിനി ട്രക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് ജീത്തോ മിനിവാൻ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 1230 എം എം വലുപ്പമുള്ള പാസഞ്ചർ ക്യാബിനും 935 എം എം വലുപ്പമുള്ള ഡ്രൈവർ ക്യാബിനുമാണ് ജീത്തോ മിനിവാനുള്ളത്. എല്ലാ യാത്രികർക്കും സീറ്റ് ബെൽട്ട് സംവിധാനവും വാഹനത്തിലുണ്ട്. ധാരാളം ബൂട്ട് സ്‌പേസുമുണ്ട് വാഹനത്തിൽ.

 

IMG_20170717_131504

രണ്ട് വർഷം അഥവാ 40,000 കിലോമീറ്റർ വാറന്റി ജീത്തോ ഉപഭോക്താക്കൾക്ക് നൽകുന്നു.

കുറഞ്ഞ മെയിന്റനൻസ് ചെലവും കാറിന്റെ പോലെ സുഖസുന്ദരമായി വാഹനം ഓടിക്കാനുള്ള സൗകര്യവും ഡ്യുവൽ ടോൺ ഇന്റീരിയറും മികച്ച സീറ്റുകളുമുള്ള ജീത്തോയുടെ പുറം കാഴ്ചയും അതീവ സുന്ദരമാണ്. നിലവിൽ ചെറിയ കൊമേഴ്‌സ്യൽ വെഹിക്കിൾസ് വിപണിയുടെ 31 ശതമാനം കൈയടക്കിയിരിക്കുന്ന മഹീന്ദ്ര ജീത്തോയുടെ വരവോടെ ആ സെഗ്മെന്റിലുള്ള മറ്റു പലർക്കും ഭീഷണിയാകുമെന്നുറപ്പാണ്.

Mahindra-Jeeto-Minivan-Launched-in-India-Price-Specs-Features

കൊച്ചി ലേ മെറിഡിയനിൽ നടന്ന ചടങ്ങിൽ മഹീന്ദ്രയുടെ സെയിൽസ് ആന്റ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് വിജയ് റാം നക്രയാണ് ജീത്തോ അവതരിപ്പിച്ചത്.

IMG_20170717_134941

IMG_20170717_130953 (1)

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)