Published On: Tue, Aug 1st, 2017

JEEP COMPASS: THE AMAZING LAUNCH!

S0888142

രാജ്യം ശ്വാസമടക്കിപ്പിടിച്ചിരുന്ന നിമിഷങ്ങൾക്കൊടുവിൽ ജീപ്പ് കോംപസ്സിന്റെ വില പ്രഖ്യാപിക്കപ്പെട്ടു- 14.95 ലക്ഷം രൂപ മുതൽ 20.65 ലക്ഷം രൂപ വരെ മാത്രം! ചരിത്രമുറങ്ങുന്ന മുംബയ് ഫിലിം സിറ്റിയിലെ സ്റ്റുഡിയോ നമ്പർ 16-ൽ നിന്നുള്ള ഓൺ ദി സ്‌പോട്ട് റിപ്പോർട്ട്.

Text and Photos: J. Binduraj, @Film City, Mumbai

ബോളിവുഡിന്റെ ആസ്ഥാനമാണ് മുംബയിലെ  ഗോരെഗാവിലുള്ള ഫിലിം സിറ്റി. അമിതാഭ് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെയും വഹീദ റഹ്മാൻ മുതൽ കജോൾ വരെയും ആടിപ്പാടുകയും അഭിനയിക്കുകയും ചെയ്ത ഇടം. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ അത്യുജ്ജലമായ സീരിയൽ മഹാഭാരതം പൂർണമായും ചിത്രീകരിച്ച ഇടം. ഷോലെ, സാഗർ, മേനെ പ്യാർ കിയാ, ഹം ആപ് കേ ഹേ കോൻ, ബാസിഗർ, കരൺ അർജുൻ, കഹോ നാ പ്യാർ ഹേ, ദീവാർ, ത്രിദേവ്, ലഗാൻ, കഭീ ഖുശി കഭീ ഗം, കൽ ഹോ നാ ഹോ, കുച്ഛ് കുച്ഛ് ഹോത്താ ഹേ, ഓം ശാന്തി ഓം, ആഷിക്കി, രംഗീല, മാച്ചിസ്, ഗോൽമാൽ, ദിൽ തോ പാഗൽ ഹേ തുടങ്ങി ഇന്ത്യൻ സിനിമാരംഗത്ത് അത്ഭുതമായി മാറിയ അറുപതു ശതമാനത്തിലധികം ബോളിവുഡ് സിനിമകളുടേയും സീരിയലുകളുടേയും ഷൂട്ടിങ് ലൊക്കേഷനാണ് ഇവിടത്തെ സ്റ്റുഡിയോകൾ.  ക്ഷേത്രവും ജയിലും കോടതിയും മലനിരകളും ഗ്രാമങ്ങളും മനുഷ്യനിർമ്മിതമായ വെള്ളച്ചാട്ടവും താഴ്‌വരകളും തടാകങ്ങളും ഹെലിപാഡുകളും ബംഗ്ലാവുകളും പാലങ്ങളും പൊലീസ് സ്റ്റേഷനുകളും ആശുപത്രിയും പിക്‌നിക് സ്‌പോട്ടുകൾക്കുമടക്കം 42 ഓട്ട്‌ഡോർ ലൊക്കേഷനുകളും  ഇവിടെ സിനിമകൾക്കായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ 15 ഷൂട്ടിങ് സ്റ്റുഡിയോകളുമുണ്ട് ഇവിടെ. ഈ സ്റ്റുഡിയോ ഫ്‌ളോറുകളിൽ ഏറ്റവും വലുതും ചെലവേറിയതുമാണ് സ്റ്റുഡിയോ 16.  1,26,700 രൂപയാണ് അതിന്റെ പ്രതിദിന വാടക. സൂപ്പർ താരങ്ങളുടെ സിനിമകളുടെ ഫ്‌ളോറുകളായി അതുകൊണ്ടു തന്നെ പലവട്ടം മാറിയിട്ടുണ്ട് അത്. ജൂലൈ 31-ന് സിനിമയ്ക്കല്ലാതെ ആ ഫ്‌ളോർ മറ്റൊരു അത്ഭുതത്തിന് വേദിയായി- ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വാഹനപ്രേമികളുടെ സ്വപ്‌ന ബ്രാൻഡായ അമേരിക്കൻ നായകൻ ജീപ്പിന്റെ കോംപസ് എന്ന എസ് യു വിയുടെ അവതരണചടങ്ങും വില പ്രഖ്യാപനവുമാണ് അവിടെ നടന്നത്.

S0768122 S0978153

ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങെങ്കിലും ഇന്ത്യയൊട്ടുക്കുള്ള നൂറുകണക്കിനു മാധ്യമപ്രവർത്തകർ ഇന്ത്യൻ  നിർമ്മിത ജീപ്പ് കോംപസ്സിന്റെ വില എന്തെന്ന് ലോകത്തെ ആദ്യം അറിയിക്കാൻ അവിടെയെത്തിയിരുന്നു. പ്രഖ്യാപനത്തിനു മുമ്പേ ജീപ്പിന്റെ വില ചോർത്തി നാട്ടുകാരെ അറിയിക്കാൻ മാധ്യമപ്രവർത്തകർ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും പ്രഖ്യാപന സമയം വരേയ്ക്കും അതാർക്കും പുറത്തെത്തിക്കാനായില്ല. പന്ത്രണ്ടു മണിക്ക് പ്രഖ്യാപിച്ചിരുന്ന ചടങ്ങിലേക്ക് പന്ത്രേണ്ടേ കാലോടെ മാത്രമാണ് മാധ്യമപ്രവർത്തകരെ കയറ്റിത്തുടങ്ങിയത്. ഓരോരുത്തരും തങ്ങളുടെ അഭ്യൂഹങ്ങൾ പരസ്പരം പങ്കുവച്ചുകൊണ്ടിരുന്നു. ഇതിനു മുന്നേ ജീപ്പ് ഇന്ത്യയിലെത്തിച്ച ജീപ്പ് ഗ്രാൻഡ് ചെരോക്കിക്കും ജീപ്പ് റാംഗ്ലറിനും അരക്കോടി രൂപയിലധികം വിലയുണ്ടായിരുന്നതിനാൽ ഇന്ത്യൻ നിർമ്മിത എസ് യു വിക്ക് കുറഞ്ഞത് 18-28 ലക്ഷം രൂപ വരെയെങ്കിലും എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെന്നതാണ് വാസ്തവം.

S0948149

ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൈബൽസ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ് ളിൻ  കണ്ടെയ്‌നർ തീമിൽ ഒരുക്കിയിരുന്ന വേദിയിൽ നിന്നും വെള്ളിനിറമുള്ള കോംപസ്സുമായി താഴെ ഒരുക്കിയിട്ടുള്ള റൊട്ടേറ്റിങ് വേദിയിലേക്ക്. പിന്നെ ജീപ്പിന്റെ കഥയും ചരിത്രവും സവിശേഷതകളും വർണിച്ചുകൊണ്ട് അദ്ദേഹം നിൽക്കുമ്പോഴും വിലയറിയാൻ മാധ്യമപ്രവർത്തകർ അക്ഷമയോടെ കാത്തിരുന്നു. പക്ഷേ……..

S0728115 S0668106 S0618097

വില പ്രഖ്യാപനത്തിനു മുമ്പ് ചുവന്ന നിറമുള്ള ജീപ്പ് കോംപസ്സ് മുംബയ് നഗരിയിലൂടെ എഫ് സി എ ഏഷ്യാ പസഫിക് റീജിയണിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പോൾ അൽകാല ഓടിച്ചുവരുന്ന ദൃശ്യങ്ങൾ കണ്ടെയ്‌നർ പ്രമേയത്തിലൊരുക്കിയ പടുകൂറ്റൻ പശ്ചാത്തലത്തിൽ തെളിഞ്ഞു. ജീപ്പ് ഓടിയെത്തി വേദിയുടെ കവാടത്തിലെത്തിയതിനു തൊട്ടുപിന്നാലെ വേദിയിലേക്ക് പോൾ അതോടിച്ചു കയറ്റി കാണികളെ സ്തബ്ധരാക്കി …. അമേരിക്കക്കാർ എന്തോ അത്ഭുതം കാത്തുവച്ചിട്ടുണ്ടെന്ന് കാണികൾ അടക്കം പറഞ്ഞു.

S0039006 S0069012 S0129021

ഒരു മണിയോടെ ജീപ്പിന്റെ നിർമ്മാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൈബൽസ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്‌ളിൻ ആ സസ്‌പെൻസിന് അന്ത്യം കുറിച്ചപ്പോൾ സ്റ്റുഡിയോ 16-ലെ കാഴ്ചക്കാർ ഒരു നിമിഷം നിശ്ബദരായി. അമ്പരപ്പു കൊണ്ടുള്ള നിശ്ശബ്ദത! പിന്നെ ഒരു സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിന് ആദ്യദിവസം തീയേറ്ററിൽ ലഭിക്കുന്നപോലുള്ള കനത്ത കൈയടി. കെവിൻ എല്ലാവരേയും അമ്പരപ്പിച്ചു കളഞ്ഞു- ജീപ്പ് കോംപസ്സിന്റെ വില 14.95 ലക്ഷത്തിൽ തുടങ്ങി 20.65 ലക്ഷം രൂപ വരെ മാത്രം. ലോകത്തെ എല്ലാ വാഹനഭീമന്മാരും അതുകേട്ട് നടുങ്ങിയെന്നു വ്യക്തം. ഇന്ത്യൻ എസ് യു വി വിപണി പിടിച്ചെടുക്കാൻ അമേരിക്കക്കാരൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്ന് സാരം! ശ്വാസമടക്കിപ്പിടിച്ചിരുന്ന മാധ്യമപ്രവർത്തകർ അടുത്ത നിമിഷം അത് എസ് എം എസ്സുകളായും ലൈവ് അപ്‌ഡേറ്റുകളായും സമൂഹമാധ്യമങ്ങളും വെബ്‌പേജുകളിലും നിറച്ചു!

IMG-20170801-WA0006

ജീപ്പ് കോംപസ്സിന്റെ ബുക്കിങ് ആരംഭിച്ച് ഒരു മാസം കഴിയുമ്പോഴേക്കും 5000 പേർ അത് ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത തിരിച്ചറിയുമ്പാൾ, ഇത്രയും കുറഞ്ഞ ഒരു വില പ്രഖ്യാപനത്തോടെ ജീപ്പ് ബുക്ക് ചെയ്യാൻ ഇനി വാഹനപ്രേമികളുടെ തിക്കിത്തിരക്കാകും ഇന്ത്യയിലെ ഷോറൂമുകളിലെന്നു വ്യക്തം. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടും 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടും (ഡ്രൈ ഡ്യുവൽ ക്ലച്ച് ടെക്‌നോളജി) കൂടിയ കൂടിയ പെട്രോൾ (1.4 ലിറ്റർ മൾട്ടി എയർ, 160 ബിച്ച് പി, 250 ന്യൂട്ടൺ മീറ്റർ ടോർക്ക് ) കോംപസ്സും 6 സ്പീഡ് മാനുവൽ ഡീസൽ (2.0 ലിറ്റർ മൾട്ടിജെറ്റ് ടർബോ, 171 ബി എച്ച് പി, 350 എൻ എം ടോർക്ക്) കോംപസുമാണ് ഇന്ത്യൻ വിപണിയിലേക്ക് ഇത്രയും കുറഞ്ഞ നിരക്കിന് എത്തുന്നത്.

L-R- Mr.

ഇന്ത്യയിലെ 47 നഗരങ്ങളിൽ ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞ എഫ് സി എയുടേയും ജീപ്പ് ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകളുടേയും 50 സെയിൽസ് ഔട്ട്‌ലെറ്റുകളിലൂടെയാണ് ജീപ്പ് വിപണി കീഴടക്കാനെത്തുന്നത്. സുരക്ഷയ്ക്കായി 50 -ൽ അധികം ഫീച്ചറുകളും 30 -ൽ അധികം പ്രീമിയം ഫീച്ചറുകളും 20-ൽ അധികം നൂതന സാങ്കേതികവിദ്യകളും ഇണങ്ങിച്ചേരുന്ന വാഹനമാണ് ജീപ്പ് കോംപസ്. പൂനെയ്ക്കടുത്ത രഞ്ചൻഡാവിലെ എഫ് സി എ പ്ലാന്റിലാണ് ജീപ്പ് കോംപസ് നിർമ്മിക്കുന്നത്.

S0938147

ജീപ്പ് കോംപസിന്റെ വിപണനം 2017 ഓഗസ്റ്റ് ആറാം തീയതി മുതൽ ആരംഭിക്കും. മാനുവൽ ഡീസൽ ട്രാൻസ്മിഷൻ വേരിയന്റുകളാകും ആദ്യം ലഭ്യമാകുക. ദീപാവലിയോടടുത്ത് പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങളും പുറത്തിറക്കും. സ്‌പോർട്ട്, ലോങ്ജിറ്റിയൂഡ്, ലിമിറ്റഡ് തുടങ്ങിയ ട്രിമ്മുകളിലാകും ജീപ്പ് ലഭ്യമാകുക. വിവിധ ട്രിമ്മുകളിലായി 10 വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.

S0638101

S0548086

IMG-20170801-WA0005

S0099017

S0518082

S0498080 S0528084 S0638101

 

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)