Published On: Thu, May 9th, 2013

Iron Hearts- Isuzu

Share This
Tags

67825isu-e1337704272669

ഒരു വിദേശ വാഹന നിര്‍മാതാവുകൂടി ഈ മാസം ഇന്ത്യന്‍ മണ്ണിലെത്തി – ഇസുസു. ജപ്പാനിലെ വമ്പന്‍ ട്രക്ക് – എസ്‌യുവി -എഞ്ചിന്‍ നിര്‍മാണകമ്പനിയാണ് ഇസുസു. എംയു 7 എസ്‌യുവി, ഡിമാക്‌സ് പിക്കപ്പ് ട്രക്ക് എന്നിവയാണ് കമ്പനി ആദ്യമായി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. തുടക്കത്തില്‍ പൂര്‍ണമായും തായ്‌ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്താണ് വില്‍ക്കുക. 2016 ല്‍ ആന്ധ്രപ്രദേശില്‍ 1500 കോടി രൂപ മുടക്കി പണി കഴിപ്പിക്കുന്ന പ്ലാന്റ് സജ്ജമാകുന്നതോടെ നിര്‍മാണം പൂര്‍ണമായും ഇവിടെയാകും. ഇപ്പോള്‍ ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഇസുസു ഡീലര്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്.

എംയു 7

isuzu-mu-7-choiz-04 mu7 interior
ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജേരോ സ്‌പോര്‍ട്ട് എന്നിവയോട് മത്സരിക്കാവുന്ന മിടുക്കനാ ണ് എംയു 7. പല ഏഷ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയില്‍ മുന്‍ നിരയില്‍ എംയു 7 ഉണ്ട്. വലിപ്പവും ഉയരവുമുള്ള സര്‍വഗാംഭീര്യഭാഗങ്ങളും തികഞ്ഞ എസ്‌യുവിയാണിത്. വലിയ ഗ്രില്‍, കുഴിഞ്ഞിറങ്ങുന്ന ഫോഗ് ലാമ്പ്, തടിയന്‍ ബമ്പര്‍, വലിയ വീല്‍ ആര്‍ച്ച്, ഫുട്‌പ്ലേറ്റ് റൂഫ് റെയ്ന്‍ എന്നിവ ആ ഗാംഭീര്യത്തിന് പിന്‍ബലം തല്‍കുന്നു.  ബോക്‌സി രൂപമാണ് എംയു 7ന്. 5 മീറ്ററാണ് നീളം. അതായത്, ഫോര്‍ച്യൂണറിനെക്കാള്‍ 300 മി.മീ. നീളം കൂടുതല്‍. വീല്‍ ആര്‍ച്ചും കൂടുതലാണ് – എംയു 7ന് 3000 മി.മീ., ഫോര്‍ച്യൂണറി ന് 2750 മീ.മീ. 3 ലിറ്റര്‍, കോമണ്‍റെയ്ണ്‍ ഡീസല്‍ എഞ്ചിനാണ് എംയു 7ന്റെ ജീവന്‍. 160 ബിഎച്ച്പി എഞ്ചിനാണിത്. 1600 ആര്‍പിഎമ്മില്‍ 34 കി. ഗ്രാം മീറ്റര്‍ എന്ന മാക്‌സിമം ടോര്‍ക്ക്, 5 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയറുകളുണ്ട്. ഉള്ളില്‍ പ്രീമിയം കാറിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ലെതര്‍ സീറ്റ്, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ – ഗിയര്‍ ലിവര്‍, എല്‍സിഡി സ്‌ക്രീനുക
ളോടു കൂടിയ 10 സ്പീക്കര്‍ മ്യൂസിക് ഡിവിഡി സിസ്റ്റം വിത്ത് സബ് വൂഫര്‍, ഡ്യുവല്‍സോണ്‍ എയര്‍ കണ്ടീഷണര്‍ എന്നിവ എടുത്തു പറയാം. 24.16 ലക്ഷം രൂപയാണ് ഹൈദരാബാദ് എക്‌സ് ഷോറൂം വില.

ഡിമാക്‌സ്

isuzu_d-max_2006_pictures_1 (1) isuzu-d-max-ute-interior
മലേഷ്യ, സിംഗപ്പുര്‍, തായ്‌ലന്റ്, ഇന്റോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം – ഇങ്ങനെ ഏതെങ്കിലും രാജ്യം സന്ദര്‍ശിച്ചിട്ടുള്ള വരെ ഡിമാക്‌സ് പരിചയപ്പെടുത്തേണ്ടതില്ല. പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ പ്രിയപ്പെട്ട പിക്കപ്പ് ട്രക്കാണിത്.
അവിടങ്ങളില്‍ കുടുംബസവാരിക്കും പിക്കപ്പ് ട്രക്കുകളാണ് ഉപയോഗിക്കുക. അഞ്ചു പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന ഡബ്ള്‍ ക്യാബിന്‍ പിക്കപ്പും ലഭ്യമാണ്. ഇന്ത്യയില്‍ ഫാമിലി പിക്കപ്പ് ട്രക്കുകളുടെ പുതു ട്രെന്റ് കൊണ്ടുവരാനാണ് ഇസുസുവിന്റ നീക്കം. സിംഗിള്‍ ക്യാബ് ഡിമാക്‌സിന് 6.87 ലക്ഷം രൂപയും ഡബ്ള്‍ ക്യാബിന് 8.09 ലക്ഷം രൂപയുമേ വിലയുള്ളൂ. എംയു 7 പോലെ തന്നെ ഉയര്‍ന്ന, ഗാംഭീര്യമുള്ള രൂപമാണ് ഡിമാക്‌സി ന്. ഗ്രില്‍ മാറ്റി നിര്‍ത്തിയാല്‍ മുന്‍ഭാഗം ഏതാണ്ട് ഒരുപോലെതന്നെ. 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 115 ബിഎച്ച്പി കരുത്ത് തരും. ഫോര്‍വീല്‍ ഡ്രൈവ് കഴിവുകളും സാധാനങ്ങള്‍ കൊണ്ടുപോകാനുള്ള ലോഡിങ് ഏരിയയുടെ വലിപ്പവും ഡിമാക്‌സിനെ ഒരു ‘ഓള്‍ റൗണ്ടര്‍’ ആക്കി മാറ്റുന്നു. പിക്കപ്പ് ട്രക്കിലുപരി, കാറിന്റെ ‘ഫീല്‍’ തരുന്ന ഉള്‍ഭാഗമാണ് ഡിമാക്‌സിന്റേത്. ഫാബ്രിക് സീറ്റ്, മ്യൂസിക് സിസ്റ്റം, എയര്‍കണ്ടീഷണര്‍ എന്നിവയുണ്ട്.  എംയു 7 നും ഡിമാക്‌സും കൂടി പ്രതിവര്‍ഷം 80,000 യൂണിറ്റുകള്‍ വില്‍ക്കാനാവുമെന്നാണ് ഇസുസു പ്രതീക്ഷിക്കുന്നത്.

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)