Published On: Thu, May 9th, 2013

Gadgets

Share This
Tags

HCL ME Y3 dual-SIM Tablet

 

HCL-ME-Y2-3ഡ്യുവല്‍ സിം ഫോണുകള്‍ക്കുപിന്നാലെ ഡ്യുവല്‍ സിമ്മുപയോഗിക്കുന്ന ടാബ്‌ലെറ്റുകളും വിപണിയിലെത്തിത്തുടങ്ങി.  HCL ME Y3 യാണ് ഈ നിരയിലെ പുത്തന്‍ അവതാരം. 1024 x 600 റെസല്യൂഷനുള്ള 7.0 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണിതിനുള്ളത്. 1.0 G-Hz പ്രൊസസറും 1 GB RAM ഉള്ളതിനാല്‍ ആന്‍ഡ്രോയിഡിന്റെ പുതുപുത്തന്‍ ഐസ്‌ക്രീം സാന്‍വിച്ച് 4.0.4 ഓപ്പറേറ്റിങ്ങ് സിസ്റ്റം വളരെവേഗതയില്‍ പ്രവര്‍ത്തിക്കും. ഇതിലെ 2 മെഗാപിക്‌സല്‍ പ്രധാനക്യാമറ മിഴിവേറിയ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു. വീഡിയോകോളിങ്ങിനായി മുന്‍വശത്ത് 0.3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 4 ജിബി ഇന്റേര്‍ണല്‍ മെമ്മറിക്കുപുറമേ 32 ജിബി വരെ കാര്‍ഡുകളുമുപയോഗിക്കാം. 3, 100mAh കപ്പാസിറ്റിയുള്ള ബാറ്ററി വളരെസമയം ടാബ്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. 3ഏ, വയര്‍ലെസ്സ്, ബ്ലൂടൂത്ത് തുടങ്ങിയവയെല്ലാമുള്ള HCL ME Y3 യുടെ വില 11,999 രൂപയാണ്.

philips LED 3D DDB tv

philips-pfl5507-tv-2012-g

ഒരുകാലത്ത് നമ്മുടെ നാട്ടില്‍ റേഡിയോയും ടിവിയുമെന്നാല്‍ ഫിലിപ്‌സ് മാത്രമായിരുന്നു. ടെക്‌നോളജിയുടെ മലവെള്ളപ്പാച്ചിലില്‍ കൈവിട്ടുപോയ ആ സ്ഥാനം തിരികെപ്പിടിക്കാന്‍ കച്ചകെട്ടുകയാണ് ഫിലിപ്‌സ് ത്രീഡി ടെലിവിഷനുകളിലൂടെ. പുതിയതായി വിപണിയിലെത്തിയ 46 ഇഞ്ച് വലിപ്പമുള്ള മോഡലില്‍ മണികൂറുകള്‍ കണ്ടാലും മടുപ്പിക്കാത്ത ത്രീഡിദൃശ്യാനുഭവമാണ് ഫിലിപ്‌സ് നല്‍കുന്നത്. ഒന്നാന്തരം ഷാര്‍പ്പ്‌നെസ്സും കളറും ലഭിക്കാനുതകുന്ന പെര്‍ഫെക്ട് പിക്‌സല്‍ എച്ച്ഡി എഞ്ചിനെന്ന നൂതനസാങ്കേതികവിദ്യയാണ് പുതിയ ടിവിയിലുപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം വളരെ മികച്ച 20 വാട്ട് സ്പീക്കറുകളുമുണ്ട്. സാധാരണ വീഡിയോകളെ ത്രീഡിയാക്കി മാറ്റാനുള്ള സംവിധാനമുള്ളതിനാല്‍ എന്തും ത്രീഡിയിലാസ്വദിക്കാനാകും. നാല് ത്രീഡി കണ്ണടകളും ഈ ടിവിയോടൊപ്പം ലഭിക്കും. വില 89,470 രൂപ.

 

നോക്കിയ ലൂണ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

nokia-luna-bluetooth-headset-with-wireless-charging-color-range

വര്‍ണ്ണശബളമായ ലൂമിയ ഫോണുകള്‍ക്ക് കൂട്ടായി നോക്കിയയുടെ സുന്ദരമായ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ലൂണ ആഒ220 വിപണിയിലെത്തി. ആരുടേയും ശ്രദ്ധനേടുംവിധം വളരെ വ്യത്യസ്ഥമായ രൂപകല്‍പ്പനയ്‌ക്കൊപ്പം പുത്തന്‍ സാങ്കേതികവിദ്യയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനാണിതില്‍ നോക്കിയ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സാധാരണ ബ്ലൂടൂത്തുമുണ്ട്. തുടര്‍ച്ചയായി എട്ടുമണിക്കൂറോളം ഉപയോഗിക്കാവുന്ന ബാറ്ററിയാണ് ഹെഡ്‌സെറ്റിനുള്ളത്. ചാര്‍ജ്ജിങ്ങ് ഡോക്കില്‍ മൈക്രോ യുഎസ്ബി കേബിളുപയോഗിച്ച് ചാര്‍ജ്ജുചെയ്യാനാ കും. നോക്കിയയ്ക്ക് പുറമേ മറ്റെല്ലാ ഫോണുകളിലുമുപയോഗിക്കാവുന്ന ലൂണ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന്റെ വില 4,250 രൂപയാണ്.

Micromax Canvas HD

Micromax-Canvas-A116

ആന്‍ഡ്രോയിഡ് മൊബൈല്‍ വിപണിയില്‍ വിലക്കുറവിന്റെ തരംഗമുണത്തിക്കൊണ്ടാണ് മൈകോമാക്‌സിന്റെ വരവ്. 5 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി സ്‌ക്രീന്‍, വേഗതയേറിയ ക്വാര്‍ഡ്‌കോര്‍ പ്രൊസസര്‍, 1 ജിബി മെമ്മറി, 8 മെഗാപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, ജിപിഎസ്സ്, വയര്‍ലെസ്സ് തുടങ്ങിയവയെല്ലാമുള്ളൊരു ഫോണ്‍ ക്വാളിറ്റിയില്‍ ഒട്ടുംതന്നെ കുറവുണ്ടാകാതെ ഇത്രവിലക്കുറവില്‍ നല്‍കാന്‍ മൈകോമാക്‌സിനേ കഴിയൂ. ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ ജെല്ലി ബീന്‍ 4.1 വണ്ണാണ് കാന്‍വാസ് എച്ച്ഡിയിലുപയോഗിച്ചിരിക്കുന്നത്. വിലയേറിയ ഫോണുകളിലേപ്പോലെതന്നെ അനായാസമായി ഗെയിമുകളും ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളുമിതിലുണ്ട്. പ്രധാനക്യാമറയ്ക്ക് പുറമേ 2 മെഗാപിക്‌സല്‍ ക്യാമറ ഫോണിന്റെ മുന്‍വശത്തുണ്ട്. അഞ്ചുമണിക്കൂര്‍ സംസാരസമയം ലഭിക്കാനാവശ്യമായ 2000 m Ah ബാറ്ററിയാണ് മൈക്രോമാക്‌സ് കാന്‍വാസ് എച്ച്ഡിയിലുള്ളത്. ഒരുവര്‍ഷവാറണ്ടിയടക്കം വില 13,990 രൂപ.

 

തയ്യാറാക്കിയത്
അനൂപ് ചന്ദ്രന്‍

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)