Published On: Wed, Jun 7th, 2017

Devil in disguise! – Testride: Ducati X Diavel S

IMG_3283

ഡ്യുകാറ്റിയുടെ ഡിയാവെൽ കുടുംബത്തിലെ പുതിയൊരു അംഗമായ എക്‌സ് ഡിയാവെൽ എസ് ആരാണെന്ന് ഒരന്വേഷണം.

എഴുത്ത്- ജുബിൻ ജേക്കബ്, ഫോട്ടോകൾ- ജോസിൻ ജോർജ്

അഞ്ചു വർഷം മുമ്പാണ് ഞാനാദ്യമായി ഡിയാവെലിനെ പരിചയപ്പെടുന്നത്. ഡ്യുകാറ്റി ബൈക്കുകൾ അത്ര പരിചിതമല്ലാതിരുന്ന എനിക്ക് ഡിയാവെലിന്റെ രൂപം കണ്ട് ആശങ്ക തോന്നി. ഇതെന്തു തരം ബൈക്കാണ്, എങ്ങനെയാവും ഇതിന്റെ റൈഡ് ക്വാളിറ്റി തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഡിയാവെൽ എന്നാൽ ഇറ്റാലിയൻ ഭാഷയിൽ ഡെവിൾ അഥവാ ചെകുത്താൻ എന്നാണർത്ഥം എന്നാരോ പറഞ്ഞു കേട്ടതും മനസ്സിൽ മറ്റൊരു ഭയമായി മാറിയിരുന്നു. അപ്പോഴാണ് ഇന്ത്യയിലെ ഏറ്റവും മുതിർന്ന ടെസ്റ്റ് റൈഡറായ നവ്‌റോസ് കോൺട്രാക്ടറുടെ ക്ഷണം. അദ്ദേഹമാണ് ആദ്യം ഡിയാവെൽ ഓടിക്കാൻ കയറിയത്. മറ്റൊരു ഡ്യുകാറ്റിയിൽ ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനായ ഒരു റൈഡറുടെ കയ്യിൽ പോലും കുഞ്ഞാടിനെപ്പോലെ മെരുങ്ങി നിൽക്കുന്ന ഡിയാവെലിന്റെ പ്രകടനം കണ്ടു ഞാൻ അന്തം വിട്ടു. വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ ഡിയാവെൽ പിടിതരാതെ പാഞ്ഞു. വർഷങ്ങൾക്കിപ്പുറം കൃത്യമായി പറഞ്ഞാൽ അര പതിറ്റാണ്ടിനിപ്പുറം ഞാൻ നിൽക്കുന്നത് നമ്മുടെ സ്വന്തം കൊച്ചിയിലെ സ്വന്തം ഡ്യുകാറ്റി ഡീലർഷിപ്പായ ഇ.വി.എം മോട്ടോഴ്‌സിലാണ്. എന്റെ മുന്നിൽ ഡിയാവെൽ, എക്‌സ് ഡിയാവെൽ, എക്‌സ് ഡിയാവെൽ എസ് എന്നിങ്ങനെ ഡിയാവെൽ കുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരായി നിരന്നു നിൽക്കുന്നു. ഇത്തവണ നാം എക്‌സ് ഡിയാവെൽ എസ് എന്ന മോഡലിനെയാണ് ടെസ്റ്റ് റൈഡിനു വിധേയമാക്കുന്നത്. പല സ്വഭാവങ്ങൾ അതിവിദഗ്ദ്ധമായി സമന്വയിപ്പിച്ചിട്ടുള്ള ഒരു ബൈക്കാണ് ഡിയാവെൽ. ഡ്രാഗ് ബൈക്കിന്റെ രൂപവും, ക്രൂസറിന്റെ സുഖവും, സ്‌പോർട്ട്‌സ് ബൈക്കിന്റെ സ്വഭാവവും. കൂടുതൽ പറഞ്ഞ് മുഷിപ്പിക്കുന്നില്ല. നമുക്ക് ആളെയൊന്നു കാണാം.

IMG_3211-2

കാഴ്ച

ബലിഷ്ഠമായ വലിയ 50 എം.എം ഫോർക്കുകൾക്കു നടുവിൽ ഒതുങ്ങിനിൽക്കുന്ന എൽഇഡി ഹെഡ്‌ലാമ്പാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. 320 എം.എം ഇരട്ട ഡിസ്‌കുകളുള്ള വീലിന്റെ കുതിപ്പിനെ തടയാൻ ബ്രെംബോയുടെ സെമി ഫ്‌ളോട്ടിങ്ങ് സിസ്റ്റമാണുള്ളത്. പിന്നിലേക്കെത്തുമ്പോൾ സാബർ ടൂത്ത് ശൈലിയിലുള്ള ഫെയറിങ്ങിനുള്ളിൽ കൂളിങ്ങ് സംവിധാനം ഒതുക്കിയിരിക്കുന്നു. അനാവൃതമായ ട്രെലിസ് ഫെയിമിനു താഴെയായി ടെസ്റ്റാട്രെറ്റാ ട്വിൻ എഞ്ചിൻ നിലകൊള്ളുന്നു. തൊട്ടു പിന്നിലായി വലിയ മഫ്‌ളറും അതിൽ നിന്ന് ചെത്തിയെടുത്തതു പോലെയുള്ള എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റും കാണാം. വലിയ ഫ്യുവൽ ടാങ്കിൽ നിന്നും ഒഴുകിപ്പരന്നു കിടക്കുന്ന സീറ്റിന്റെ അവസാനം പിൻഫെൻഡറിനു മുകളിലാണ്. ഡിയാവെലിന്റെ തനതു ശൈലിയിലുള്ള ഇരട്ട ടെയ്ൽലാമ്പുകൾ ഈ ഫെൻഡറിനടിയിലാണ്. സിംഗിൾ സൈഡ് ഹബ് ആയതിനാൽ ഡിയാവെലിന്റെ പിന്നിലെ മെഷീൻ കട്ട് അലോയ് വീലിന്റെ സൗന്ദര്യം കണ്ണിനു കുളിർമ്മയാകുന്നുണ്ട്. കണ്മുന്നിലൂടെ ഒരു ഡിയാവെൽ ഓടിമറയുമ്പോൾ നിങ്ങളുടെ നോട്ടം ആ വീലിലായിരിക്കും തീർച്ച. മറുവശത്തെത്തി നോക്കുമ്പോഴാണ് കാസ്റ്റ് അലോയ് സ്വിങ്ങ് ആമും ഫൈനൽ ഡ്രൈവായ ബെൽറ്റുമൊക്കെ കാണുന്നത്.
ക്രൂസർ ശൈലിയിൽ പിന്നോട്ടാഞ്ഞു നിൽക്കുന്ന ഹാൻഡ്ൽബാറുകൾ ഉള്ളതിനാൽ അപ്‌റൈറ്റായൊരു റൈഡിങ്ങ് പൊസിഷനാണ് എക്‌സ് ഡിയാവെൽ എസിനുള്ളത്. നിവർന്നിരുന്നോ കൈമുട്ടുകൾ വളച്ച് ലീൻ ചെയ്‌തോ ഓടിക്കാമെന്നു ചുരുക്കാം. 40ഡിഗ്രി വരെ ലീൻ ചെയ്യാമെന്ന് ഡ്യുകാറ്റി ഉറപ്പുതരുന്നു. ഡിയാവെൽ കുടുംബത്തിലെ മറ്റു ബൈക്കുകളെപ്പൊലെ ഹാൻഡ്ൽബാറിനു മുന്നിലും പിന്നിലുമായി മറഞ്ഞിരിക്കുന്ന സ്പ്‌ളിറ്റ് ഇൻസ്ട്രുമെന്റ് കൺസോളാണ് എക്‌സ് ഡിയാവെലിനുമുള്ളത്. ആദ്യത്തേതിൽ വാണിങ്ങ് ലാമ്പുകൾ മാത്രമാണുള്ളതെങ്കിൽ രണ്ടാമത്തേതിൽ സമഗ്രമായ വിവരങ്ങളുള്ള ഒരു കളർ ഡിസ്പ്‌ളേ തന്നെയാണ്. ഇടത്തേ ഹാൻഡ്ൽബാറിൽ ഇതിന്റെ നാവിഗേഷൻ, കൺട്രോൾ സ്വിച്ചുകൾ കാണാം. ഇനി ഇവനുമായി നമുക്കൊന്നു കറങ്ങാം.

റൈഡ്

ഇതാണേറ്റവും ആവേശകരമായ രംഗം. വെല്ലിങ്ങ്ടൺ ഐലൻഡിലാണ് ഞാനും എക്‌സ് ഡിയാവെലും നിൽക്കുന്നത്. പ്രോക്‌സിമിറ്റി സെൻസറുള്ള കീ വാങ്ങി പോക്കറ്റിലിട്ട് ഡിയാവെലിനെ ഉണർത്തി, റൈഡ് മോഡ് സെലക്ട് ചെയ്തു. അർബൻ, ടൂറിങ്ങ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്നു മോഡുകളാണുള്ളത്. ഇതിൽ അർബൻ അൽപം കരുത്തു കുറച്ച് സിറ്റി റൈഡിങ്ങിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നു. 100 ബിഎച്ച്പിയാണ് ഈ മോഡിലെ കരുത്ത്. ടൂറിങ്ങിലും സ്‌പോർട്ടിലും ഇത് 156 ആയി ഉയരും. മുന്നോട്ടു നീങ്ങുമ്പോൾ വളരെ നിയന്ത്രിതമായ ആക്‌സിലറേഷനാണ് അനുഭവേദ്യമാകുന്നത്. നഗരത്തിരക്കിൽ എങ്ങനെ പെരുമാറണെമെന്ന് എക്‌സ് ഡിയാവെൽ എസിനു നന്നായറിയാമെന്നു സാരം.

IMG_3363 IMG_3384 IMG_3454
നഗരത്തിരക്കിലൂടെ കുറെ സമയം ചുറ്റിത്തിരിഞ്ഞെങ്കിലും ചൂടോ പ്രശ്‌നങ്ങളോ അനുഭവപ്പെട്ടില്ല. അല്പം കഴിഞ്ഞ് ഹൈവേയിലേക്കിറങ്ങിയപ്പോൾ സ്‌പോർട്ട് മോഡ് പരീക്ഷിക്കാനുറച്ചു. ഇതുവരെ കണ്ട എക്‌സ് ഡിയാവെൽ അല്ലേയല്ല ഇപ്പോൾ. ചെകുത്താനെന്ന വിളിപ്പേരു വരാൻ കാരണമായ സ്വഭാവമെന്താണെന്ന് എനിക്കു വ്യക്തവും ശക്തവുമായി ഇപ്പോൾ തിരിഞ്ഞു. ഇവിടെ താരമാകുന്നത് 1262 സിസി ഡെസ്‌മോഡ്രോമിക് വേരിയബ്ൾ ടൈമിങ്ങ് അഥവാ ഡിവിടി സിസ്റ്റമുള്ള ടെസ്റ്റാട്രെറ്റാ എഞ്ചിനാണ്. ഒരു ട്വിൻ സിലിൻഡർ എഞ്ചിനിൽ നിന്ന് ഇത്രയുമൊക്കെ പ്രകടനം സാധ്യമാകുമോ എന്നു ചോദിച്ചിട്ടുള്ള മാലോകരെ മുഴുവൻ വായടപ്പിച്ചിട്ടുള്ള ചരിത്രമാണല്ലോ ഡ്യുകാറ്റിക്കുള്ളത്. ഈ എഞ്ചിനും അങ്ങനെയൊരു മൊതലു തന്നെ. മൾട്ടിസ്ട്രാഡയിൽ ഉപയോഗിച്ചിരിക്കുന്ന 1198 എഞ്ചിന്റെ വേറൊരു വകഭേദമാണിത്. ബോറും സ്‌ട്രോക്കും അല്പം വർദ്ധിപ്പിച്ചെന്നു മാത്രം. 128 ന്യൂട്ടൺ മീറ്ററാണിവന്റെ ടോർക്ക്. ബോഷിന്റെ ഫ്യുവൽ ഇഞ്ചക്ഷനാണ് ഈ കരുത്തന് ഇന്ധനമേകുന്നത്. റൈഡ് ബൈ വയർ സിസ്റ്റം വളരെ കൃത്യതയോടെ തന്നെ പ്രവർത്തിക്കുന്നു.

IMG_3480
6 സ്പീഡ് ഗിയർബോക്‌സും ബെൽറ്റ് ഉപയോഗിച്ചുള്ള ഫൈനൽ ഡ്രൈവുമാണിതിൽ. ശ്രദ്ധിക്കുക, ഡ്യുകാറ്റിയുടെ ആദ്യ ബെൽറ്റ് ഡ്രൈവ് ബൈക്കാണിത്.
എക്‌സ് ഡിയാവെലിനെപ്പറ്റി പറയുമ്പോൾ അതിന്റെ ഹാൻഡ്‌ലിങ്ങ് മികവിനെപ്പറ്റി പറയാതിരിക്കാനാവില്ല. ഇത്ര വലിയ ശരീരമുണ്ടായിട്ടും (എനിക്കും ബൈക്കിനും) തിരക്കുകൾക്കിടയിലൂടെ അനായാസം പായാൻ സഹായിക്കും വിധമുള്ള ഹാൻഡ്‌ലിങ്ങിന് നന്ദി പറയേണ്ടത് ഇറ്റലിയിലെ ഡ്യുകാറ്റിയുടെ ഡിസൈനർമാരോടു തന്നെ$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)