Published On: Thu, Sep 7th, 2017

CafeRides: RIDING YOUR DREAMS

IMG_6787

ഹാർലി ഡേവിഡ്‌സണിലും റോയൽ എൽഫീൽഡിലും ട്രയംഫിലും ഒരു ടൂർ പ്ലാൻ ചെയ്യുന്നുണ്ടോ. കേരളത്തിലെ ആദ്യത്തെ ആഡംബര ബൈക്ക് റെന്റൽ സർവീസായ  Caferides നിങ്ങളുടെ സ്വപ്‌നം സാക്ഷാൽക്കരിക്കും.  സ്‌കൂട്ടറുകൾ തേടുന്നവർക്ക്  cityrides എന്ന അനുബന്ധ സ്ഥാപനവുമുണ്ട് അവർക്ക്.

എഴുത്ത്- ജെ ബിന്ദുരാജ്, ചിത്രങ്ങൾ- ജമേഷ് കോട്ടയ്ക്കൽ

മലയാളികളുടെ ചോരത്തിളപ്പാണ് ഏർണസ്റ്റോ ചെഗുവേര. അർജന്റീനയിലെ ഇരുപത്തിമൂന്നുകാരനായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയെ പിൽക്കാലത്ത് വിപ്ലവത്തിന്റെ വെള്ളിനക്ഷത്രമാക്കി മാറ്റിയതിനു പിന്നിൽ ഒരു യാത്രയുടെ കഥയുണ്ട്. വെറും യാത്രയല്ല. പുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ തെക്കേ അമേരിക്കയിലെ രാജ്യങ്ങൾ കാണാൻ സുഹൃത്തായ ആൽബർട്ടോ ഗ്രാനഡോയ്‌ക്കൊപ്പം 1939 മോഡൽ നോർട്ടൺ 500 സി സി ബൈക്കിൽ ഇറങ്ങിത്തിരിച്ചതും ഒമ്പതു മാസത്തോളം നീണ്ട ആ യാത്ര ഉയർന്ന മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന ചെഗുവരെയെ ദരിദ്രരിൽ ദരിദ്രരായവർക്കുവേണ്ടി പിൽക്കാല ജീവിതം മാറ്റുന്നതിനു കാരണമായതും ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാക്കി മാറ്റുന്നതും നമുക്കറിയാം. മോട്ടോർസൈക്കിളിലുള്ള സഞ്ചാരമാണ് രാജ്യത്തെ കൂടുതൽ അറിയാൻ ചെഗുവരെയെ സഹായിച്ചത്. തകർപ്പൻ മോട്ടോർസൈക്കിളിൽ നാടുകൾ ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവരാണ് യുവാക്കളിൽ ഭൂരിപക്ഷം പേരും. ബംഗലുരുവിൽ സിനിമറ്റോഗ്രാഫറും വിഷ്വലൈസറുമായിരുന്ന അലോക് നാഥും സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിത്തു ജോസഫും സിങ്കപ്പൂരിൽ സെമികണ്ടക്ടർ എഞ്ചിനീയറായ സനീഷ് രാജപ്പനും നാട്ടിലെത്തുമ്പോൾ പലപ്പോഴും ആഡംബര മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക് ലഭിച്ചിരുന്നെങ്കിൽ തങ്ങളുടെ നാടുകാണലുകൾ എത്രയോ സുന്ദരമാക്കപ്പെട്ടേനെയെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്. പക്ഷേ ബൈക്ക് വാടകയ്ക്ക് നൽകുന്ന നിയമാനുസൃതമായ സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല. കോട്ടയത്ത് കടുത്തുരുത്തി സെന്റ് മൈക്കിൾസസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഉറ്റസുഹൃത്തുക്കളായിരുന്ന ഇവർ മൂവരും ചേർന്ന് ഒടുവിൽ തങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു സംരംഭത്തിന് സ്വയം തുടക്കമിട്ടു – കൊച്ചി പാടിവട്ടത്തെ കഫേറൈഡ്‌സ് എന്ന ലക്ഷ്വറി ബൈക്ക് റെന്റൽ സർവീസും സിറ്റി റൈഡ്‌സ് എന്ന സ്‌കൂട്ടർ റെന്റൽ സർവീസും. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി ബൈക്ക് റെന്റൽ സർവീസാണിത്. 2016 ജനുവരിയിലായിരുന്നു അതിന് തുടക്കം. കേരളാ ടൂറിസത്തിന്റെ ബാഡ്ജ് ഉപയോഗിക്കാൻ അനുവാദം ലഭിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്റൽ സർവീസാണ് ഇന്ന് കഫേ റൈഡ്‌സ്. 1000 സി സിയിൽ താഴെയുള്ള ബൈക്കുകളാണ് ഇവിടെ ആവശ്യക്കാരെ കാത്തിരിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ, ടിബി ടി 500, ടി ബി ടി 350, ക്ലാസിക് 350, ഹാർലി ഡേവിഡ്‌സൺ അയൺ 883, സ്ട്രീറ്റ് 750, തുടങ്ങിയ വാഹനങ്ങൾ നിലവിൽ വാടകയ്ക്കുണ്ട്. കവാസാക്കി, ബെനേലി, ബജാജ് ഡോമിനാർ, മഹീന്ദ്ര മോജോ, ട്രയംഫ് തുടങ്ങിയ ബൈക്കുകളെല്ലാം ബൈക്കുകൾ വൈകാതെ തന്നെ കഫേറൈഡ്‌സിലെത്തും.

കഫേറൈഡ്‌സിന്റെ പ്രമോട്ടർമാരായ ജിത്തു ജോസഫ്,  അലോക് നാഥ്, സനീഷ് രാജപ്പൻ എന്നിവർ ഹാർലി ഡേവിഡ്‌സണുകൾക്കും റോയൽ എൻഫീൽഡ് ഹിമാലയനുമൊപ്പം

കഫേറൈഡ്‌സിന്റെ പ്രമോട്ടർമാരായ ജിത്തു ജോസഫ്,
അലോക് നാഥ്, സനീഷ് രാജപ്പൻ എന്നിവർ ഹാർലി ഡേവിഡ്‌സണുകൾക്കും റോയൽ എൻഫീൽഡ് ഹിമാലയനുമൊപ്പം

”ഞങ്ങളുടെ യാത്രാവശ്യത്തിനു വേണ്ടി ബൈക്ക് തിരഞ്ഞപ്പോഴാണ് അത്തരമൊരു സർവീസ് കേരളത്തിലില്ലെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്. വലിയ വിലകൊടുത്ത് വാങ്ങുന്ന ബൈക്ക് പിന്നീട് ഉപയോഗിക്കാതെ വീട്ടിൽ വച്ചുപോരുന്ന അവസ്ഥയും ഉണ്ടായി. അങ്ങനെയാണ് എന്തുകൊണ്ട് അഡ്വഞ്ചർ ടൂറിസവുമായി ചേർന്നു നിന്നുകൊണ്ട് കേരളത്തിൽ ഒരു ബൈക്ക് റെന്റൽ സർവീസ് തുടങ്ങിയാലോ എന്ന ആലോചന ആരംഭിച്ചത്. 2016 ജനുവരിയിലായിരുന്നു അത്,” സനീഷ് രാജപ്പൻ പറയുന്നു.
കുട്ടിക്കാലം തൊട്ടേ കൂട്ടുകാരായിരുന്നു മൂവരും അങ്ങനെയാണ് വിപുലമായ രീതിയിൽ അത് ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിനു മുന്നിലെത്തുന്ന കേരളത്തിലെ ആദ്യത്തെ പ്രൊപ്പോസലായിരുന്നു ഇതെന്നതിനാൽ കടമ്പകൾ പലതായിരുന്നു. ട്രാൻസ്‌പോർട്ട് കമ്മീഷണറുമായി നേരിട്ട് ചർച്ചകൾ നടത്തി. 2016 ജൂൺ മാസമായപ്പോഴേക്കും ഇതു സംബന്ധിച്ച പേപ്പറുകളെല്ലാം തന്നെ ഡിപ്പാർട്ട്‌മെന്റിന് സമർപ്പിച്ചു. 2016 ഡിസംബറിൽ എല്ലാ കടമ്പകളും പിന്നിട്ട് സർക്കാരിന്റെ അനുമതി ലഭിച്ചു. തുടർന്ന് അന്നത്തെ ടൂറിസം ഡയറക്ടർ യു വി ജോസുമായും കൂടിക്കാഴ്ചകൾ നടത്തിയതിനെ തുടർന്നാണ് കേരളാ ടൂറിസത്തിന്റെ ബാഡ്ജ് ഉപയോഗിക്കാൻ  ധാരണയായത്.

IMG_6860
അഡ്വഞ്ചർ ടൂറിസം രംഗത്ത് കേരളത്തിനുള്ള വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതാണ് കഫേ റൈഡ്‌സ്. മറ്റ് ദേശങ്ങളിൽ നിന്നും ഭിന്നമായി ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ള പ്രത്യേകതകൾ പൂർണമായും ഒരു സഞ്ചാരിക്ക് അനുഭവവേദ്യമാക്കി ത്തീർക്കാൻ ടൂറർ ബൈക്കുകളുടെ ഈ സർവീസ് സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 5 ബൈക്കുകളിൽ നിന്നാരംഭിച്ച കഫേ റൈഡ്‌സ് ഇന്ന് 15 ബൈക്കുകളിലേക്ക് വളർന്നിരിക്കുന്നു. സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ഇവിടെ നിന്നും ബൈക്കുകൾ വാടകയ്‌ക്കെടുത്ത് 10ഉം 15ഉം ദിവസം നീളുന്ന സഞ്ചാരങ്ങൾക്കായി പോകുന്നത്. എല്ലാ ബൈക്കുകൾ ക്കും റെന്റൽ ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ സുരക്ഷിതത്വവും ഉറപ്പാക്കുന്നുണ്ട് കഫേ റൈഡ്‌സ്. പോരാത്തതിന് സഞ്ചാരികൾക്ക് റൈഡിങ്ങിന് ആവശ്യമായ റൈഡിങ് ഗിയറുകളും ജാക്കറ്റ്, ഹെൽമറ്റ്, എസ് ജെ ക്യാം 4 കെ ആക്ഷൻ ക്യാമറ, മോട്ടോവുൾഫ് നീഗാർഡ്, ക്ലൗ ടെയ്ൽ ബാഗ്, സാഡിൽ ബാഗ് എന്നിവയും ഇവിടെ നിന്നു വാടകയ്ക്ക് ലഭിക്കും.
മോട്ടോർസൈക്കിൾ ടൂറിസത്തിന് കേരളത്തിൽ ഒരു മേൽവിലാസം ഉണ്ടാക്കിയേ തീരു എന്നുറപ്പിച്ചിരിക്കുകയാണ് കഫേറൈഡ്‌സ്. കേരളത്തിൽ അങ്ങോളമിങ്ങോളം ടൂറിസ്റ്റ് ലൊക്കേഷനുകളിലുള്ള റിസോർട്ടുകളുമായും ഹോം സ്റ്റേകളുമായും കൂട്ടുകെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ അവർ ”ബൈക്കിൽ മാത്രം എത്തിപ്പെടാനുള്ള പല സ്ഥലങ്ങളുമുണ്ട് കേരളത്തിൽ. ഓഫ് റോഡിങ്ങിലൂടെ എത്തിപ്പെടാനാകുന്ന പല സ്ഥലങ്ങളിലും ഹോം സ്റ്റേ സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയാൽ പിന്നെ സഞ്ചാരികൾ മോട്ടോർ സൈക്കിൾ ടൂറിസത്തിനാകും കൂടുതൽ താൽപര്യപ്പെടുക,” അലോക് നാഥ് പറയുന്നു.

കഫേറൈഡ്‌സിന്റെ അനുബന്ധമായ സിറ്റിറൈഡ്‌സിന്റെ സൈറ്റ്‌

കഫേറൈഡ്‌സിന്റെ അനുബന്ധമായ സിറ്റിറൈഡ്‌സിന്റെ സൈറ്റ്‌

ഇതിനു പുറമേ, ഗൈഡഡ് മോട്ടോർ സൈക്കിൾ ടൂർ പാക്കേജുകളും തങ്ങൾ പദ്ധതിയിടുന്നുണ്ടെന്നാണ് ജിത്തു ജോസ്ഫ് പറയുന്നത്. ”അഞ്ചു മുതൽ 15 ദിവസം വരുന്ന ബൈക്ക് ടൂർ പാക്കേജുകളാണ് പദ്ധതിയിടുന്നത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരിക്കും ടൂർ. പതിനഞ്ച് പേരടങ്ങുന്ന ഒരു സംഘം എത്തുന്നുണ്ടെങ്കിൽ അവർക്കായി ഒരു ക്യാപ്റ്റൻ റൈഡറേയും മെക്കാനിക്കിനേയും നൽകുന്നതിനു പുറമേ ഒരു പിക്അപ്പ് ട്രക്കും കഫേറൈഡ്‌സ് നൽകും. എയർപോർട്ടിൽ നിന്നും അവരെ സ്വീകരിക്കുന്നതു മുതൽ അവരുടെ താമസവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ മുഴുവനും കഫേറൈഡ്‌സ് മാനേജ് ചെയ്യുകയും ചെയ്യും,” ജിത്തു പറയുന്നു. ആവശ്യക്കാർക്ക് അവരുടെ സഞ്ചാരപാത കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും കഫേ റൈഡ്‌സ് നൽകും. വാഹനം കേടാകുന്നപക്ഷം അത് പിക് അപ്പ് ട്രക്കിലേറ്റാനും പിക് അപ്പ് ട്രക്കിൽ വിശ്രമിക്കാനും റൈഡർക്ക് അതിലൂടെ കഴിയും. ഓൺലൈനിലൂടെ ബുക്ക് ചെയ്യാവുന്ന രീതിയിലാണ് കഫേറൈഡ്‌സ് പ്രവർത്തിക്കുന്നത്.  www.caferides.com എന്ന സൈറ്റിൽ ഓരോ ബൈക്കുകളുടേയും മണിക്കൂറിന്റെ നിരക്കും നിബന്ധനകളുമൊക്കെ വിശദമായി നൽകിയിട്ടുണ്ട്.

IMG_6758
21 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് അവർ നൽകുകയുള്ളു. അഡ്രസ്സ് പ്രൂഫിന്റേയും ലൈസൻസിന്റേയും കോപ്പിയാണ് നൽകേണ്ടത്. വിദേശികൾ തങ്ങളുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് ലൈസൻസിനു പുറമേ, ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റും നൽകണം. ഇതിനു പുറമേ, ബൈക്കുകൾ വാടകയ്‌ക്കെടുക്കുന്നതിന് 2500 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റും സിറ്റിറൈഡ്‌സിൽ നിന്നും സ്‌കൂട്ടറുകൾ വാടകയ്‌ക്കെടുക്കുന്നതിന് 1000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റും നൽകണം. കഫേറൈഡ്‌സിന്റെ ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം ജി പി എസ് സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യപ്പെടുന്നവയാണ്. വാഹനം ഓവർസ്പീഡ് ചെയ്യുകയോ മറ്റോ ചെയ്താൽ കഫേറൈഡ്‌സ് ഇടപെടുകയും ഒന്നിലധികം തവണ അത് ആവർത്തിച്ചാൽ വാഹനം തിരികെ ഏൽപിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. കൊച്ചിയിൽ പാടിവട്ടത്തുള്ള ഓഫീസിൽ നിന്നാണ് വാഹനം കളക്ട് ചെയ്യേണ്ടത്. ഏതെങ്കിലുമൊരു പ്രത്യേക സ്ഥലത്ത് വാഹനം എത്തിച്ചു നൽകണമെങ്കിൽ അതിന് പ്രത്യേക നിരക്ക് നൽകേണ്ടി വരും. കഫേറൈഡ്‌സിൽ എല്ലാ ബൈക്കുകൾക്കും 24 മണിക്കൂറിൽ 252 കിലോമീറ്റർ ദൂരം വരെ സൗജന്യമാ ണ്. അതിനുശേഷ മുള്ള ഓരോ കിലോമീറ്ററിനും അധികനിരക്ക് നൽകേണ്ടതായിട്ടുണ്ട്.

സിറ്റി റൈഡ്‌സിൽ പ്രധാനമായും ഹോണ്ട ആക്ടിവയും ഹോണ്ട ഡിയോയുമാണ് വാടകയ്ക്ക് ലഭിക്കുക. സ്‌കൂട്ടറുകൾ പ്രതിമാസ വാടകയ്ക്ക് സിറ്റി റൈഡ്‌സിൽ നിന്നും ലഭിക്കും. 7500 രൂപയാണ് പ്രതിമാസ വാടക. ഒന്നോ രണ്ടോ പേർ മാത്രം നഗരത്തിൽ തങ്ങുന്ന രീതിയാണുള്ളതെങ്കിൽ പാർക്കിങ്ങിനും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യുന്നതിനുമൊക്കെ സ്‌കൂട്ടറുകളാണ് കൂടുതൽ സുഖകരമെന്നിരിക്കേ, അതിനും ആവശ്യക്കാർ ഏറെയാണ്.

IMG_6843
മോട്ടോർസൈക്കിൾ ടൂറിസം കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് കഫേറൈഡ്‌സിന്റെ സംരംഭകർ വിശ്വസിക്കുന്നത്. ഹാർലി ഡേവിഡ്‌സണിലും റോയൽ എൻഫീൽഡ് ഹിമാലയനിലും ട്രയംഫിലും ബനേലിയിലുമൊക്കെ ടൂർ പോകാൻ ആരാണ് ആഗ്രഹിക്കാത്തത്. ആഡംബര ബൈക്കുകളിൽ, കേരളത്തെ അനുഭവി ച്ചറിയാൻ അവസരമൊരുക്കുകയാണ് കഫേറൈഡ്‌സ്. ഇനി മടിച്ചുനിൽക്കുന്നതെന്തിന് കഫേ റൈഡ്‌സ് സന്ദർശിക്കൂ… ഒരു ടൂറർ ബൈക്ക് ബുക്ക് ചെയ്യൂ… നിങ്ങൾക്കിഷ്ടപ്പെട്ട ദേശത്തേക്ക് പറപറക്കൂ….$

logo

CAFERIDES
Luxury motorcycle rentals
34/381, Edappally P.O, Padivattom,
Kochi – 682024

+91 7558 90 97 55,
+91 484 40 437 17
www.caferides.com
email: info@caferides.com

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)