Published On: Mon, Jul 10th, 2017

Bicycle Diaries!

Share This
Tags

പരിസ്ഥിതി പ്രണയം ശക്തിപ്പെട്ടതോടെ ഇന്ത്യയിലും വിദേശ നാടുകളിലും സൈക്കിളുകൾ നിത്യജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ചില സൈക്കിൾ കഥകൾ…

Obama Vacations On Martha's Vineyard

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ സൈക്കിൾ സവാരിയിൽ

Text By J Binduraj

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് രജനീകാന്തിന്റെ പടയപ്പയിലെ പോലത്തെ സ്‌റ്റൈലാണ് ഇപ്പോഴും. കറുത്ത കരുത്തൻ കുതിരപ്പുറത്ത് അർദ്ധനഗ്‌നമായി സിക്‌സ് പാക്ക് ബോഡി പ്രദർശിപ്പിച്ചുകൊണ്ടും ദ നൈറ്റ് വുൾഫ്‌സ് ബൈക്കർ ഗ്രൂപ്പിൽ കിടിലൻ ബൈക്ക് ഓടിച്ചുകൊണ്ടും മഞ്ഞിലൂടെ സ്‌നോ മൊബൈലിൽ സഞ്ചരിച്ചുകൊണ്ടും കരിങ്കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിക്കപ്പലിൽ യാത്ര ചെയ്തുകൊണ്ടുമൊക്കെ നിരവധി ചിത്രങ്ങൾ എടുത്തുകൂട്ടി റഷ്യയിലെ ഏറ്റവും കരുത്തനായ ഭരണാധികാരി താനാണെന്ന് അദ്ദേഹം ഇടയ്ക്കിടെ വിളംബരം ചെയ്യാറുണ്ട്. അമേരിക്കൻ പ്രസിഡന്റായ റൊണാൾഡ് റീഗനും ജോർജ് ഡബ്ല്യു ബുഷിനുമുണ്ടായിരുന്നു ഇത്തരത്തിൽ കരുത്തൻ വാഹനങ്ങൾക്കും കുതിരകൾക്കുമൊപ്പം പോസ്സു ചെയ്യുന്ന സ്വഭാവം. ഇവരെയൊക്കെ വച്ചുനോക്കുമ്പോൾ അമേരിക്കക്കാർക്ക് അവരുടെ മുൻ പ്രസിഡന്റ് ബരാക് ഒബാമയെ തീരെ ദഹിച്ചിട്ടില്ല. കാരണം ഒബാമ അവരുടെയൊക്കെപ്പോലെ ശക്തിപ്രകടനം നടത്താനൊന്നും പോകാറില്ല. മാത്രവുമല്ല, ഷർട്ടും പാന്റ്‌സുമിട്ട് സാധാരണ സൈക്കിളിൽ മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഒബാമയുടെ ചിത്രങ്ങളാണ് വൈറ്റ് ഹൗസ് പുറത്തുവിടാറുള്ളതും. അമേരിക്കക്കാർ അതുകൊണ്ട് ഒബാമയെ സാമൂഹ്യമാധ്യമങ്ങളിലെല്ലാം തന്നെ കണക്കറ്റു പരിഹസിച്ചു. സൈക്കിളിൽ കയറിപ്പോകുന്ന ഒബാമയുടേയും കരുത്തുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്ന മറ്റ് നേതാക്കളുടേയും ചിത്രങ്ങൾ കോർത്ത് അവർ ട്രോളുകളുണ്ടാക്കി.

1200px-Draisine_or_Laufmaschine,_around_1820._Archetype_of_the_Bicycle._Pic_01

free vintage digital stamp_guy on a dandy horse

ജർമ്മൻകാരനായ കാൾ ഡ്രായിസാണ് ഡാൻഡി ഹോഴ്‌സ് എന്ന അപരനാമത്തിലറിയപ്പെട്ട ലോകത്തെ ആദ്യ സൈക്കിളുണ്ടാക്കിയത് (1817)

ഒരു വാഹനം വാങ്ങാൻ പോകുമ്പോൾ മൈലേജും പവറുമടക്കമുള്ള സർവകാര്യങ്ങൾ ചോദിച്ചാലും നമ്മളാരും തന്നെ ആ വാഹനമുണ്ടാക്കുന്ന മലിനീകരണത്തിന്റെ തോത് എത്രയെന്ന് ചോദിക്കാറില്ല. അറിയാനൊട്ട് ആഗ്രഹിക്കാറുമില്ല. പക്ഷേ ലോകത്തെമ്പാടും വാഹനപ്പുകയും വ്യവസായ മാലിന്യങ്ങളും മൂലമുള്ള വ്യാധികൾ വർധിച്ചുവരാൻ തുടങ്ങിയതോടെ അതേപ്പറ്റിയൊക്കെ ചിന്തിക്കാൻ നമ്മളും നിർബന്ധിതരായി തുടങ്ങിയിരിക്കുന്നു. കഴിവതും മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറച്ച് സൈക്കിളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കുമൊക്കെ നീങ്ങുകയാണ് പല രാജ്യങ്ങളും. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഗ്രീൻ ഹൗസ് വാതകങ്ങളുടെ എമിഷൻ പരമാവധി കുറയ്ക്കുക എന്ന സിദ്ധാന്തത്തെ സൈക്കിളിലൂടെ ജനങ്ങളിലെത്തിക്കുകയായിരുന്നു വാസ്തവത്തിൽ ബരാക് ഒബാമ. പക്ഷേ അമേരിക്കക്കാർക്ക് അതൊന്നും മനസ്സിലാക്കാനായില്ല.

OLYMPUS DIGITAL CAMERA

ആംസ്റ്റർഡാമിലെ സൈക്കിളിങ് പാതകൾ

പണമുള്ളവൻ ആഡംബര വാഹനങ്ങളിൽ മാത്രമേ സഞ്ചരിക്കാവു എന്നു കരുതിപ്പോരുന്ന അമേരിക്കക്കാർ അനുദിനം രോഗാതുരരാകുന്നതും അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ഇന്ധന ഉപയോഗത്തിന്റെ കാര്യത്തിലുമൊക്കെ അവർ മുന്നിലാകുന്നതും നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച തന്നെ. ലോകത്തെ വികസിതരാജ്യങ്ങളിലൊന്നായ നെതർലാൻഡ്‌സ് തങ്ങളുടെ പൗരന്മാരെ കൂടുതൽ ആരോഗ്യവാന്മാരാക്കുന്നതിനായി സൈക്കിൾ ഉപയോഗം കൂടുതൽ ജനപ്രിയമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമ്പോഴാണ് പൊങ്ങച്ചത്താൽ കെട്ടിപ്പൊക്കിയ പൊണ്ണത്തടിയന്മാരുടെ അമേരിക്ക അതിന് എതിർദിശയിൽ നീങ്ങുന്നത്. ആംസ്റ്റർഡാമിൽ കുറെക്കാലം താമസിച്ച മാധ്യമപ്രവർത്തകനായ രാജു റാഫേൽ സൈക്കിൾ എങ്ങനെയാണ് നെതർലാൻഡ്‌സിലെ ജീവിതം മാറ്റിമറിക്കുന്നതെന്നതിനെപ്പറ്റി ആംസ്റ്റർഡാമിലെ സൈക്കിളുകൾ എന്ന പേരിൽ സമീപകാലത്ത് ഒരു പുസ്തകം പോലും രചിക്കുകയുണ്ടായി. സൈക്കിൾ യാത്രക്കാർക്കായി പ്രത്യേകം ട്രാക്കുകളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സൈക്കിൾ ഒപ്പം കൊണ്ടുപോകുന്നതിനായി പ്രത്യേകം കംപാർട്ടുമെന്റുകളുമൊക്കെയുള്ള ആംസ്റ്റർഡാം ലോകത്തെ വീണ്ടും സൈക്കിൾ പ്രണയത്തിലേക്ക് നയിക്കുമെന്നാണ് സൈക്കിൾ പ്രേമികളുടെ പക്ഷം.

52

Tiananmen Square, China in 1984 

അമേരിക്കയായിരുന്നു 2008 വരെ വാഹനപ്പുക മലിനീകരണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനത്തു നിൽക്കുന്നത് ചൈനയാണ്. സൈക്കിളുകളുടെ രാജ്യം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ചൈന അന്തരീക്ഷണ മലിനീകരണം നിയന്ത്രിക്കാൻ വീണ്ടും സൈക്കിളുകളിലേക്ക് മടക്കയാത്ര നടത്തുമെന്ന് പ്രഖ്യാപനം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഗതാഗതരംഗത്ത് സൈക്കിൾ വിപ്ലവം നടത്താനായി നിരവധി സൈക്കിൾ സ്റ്റാർട്ട്അപ്പ് കമ്പനികളാണ് ചൈനയിൽ രംഗപ്രവേശം നടത്തിയിരിക്കുന്നത്. നഗര തിരക്കുകളിൽ നിന്നും മലിനീകരണത്തിൽ നിന്നുമുള്ള മോചനമാണ് യഥാർത്ഥ ട്രാഫിക് വിപ്ലവമെന്നാണ് ഇവർ പറയുന്നത്. യുവാക്കളാണ് ചൈനയിൽ സൈക്കിളിന്റെ തിരിച്ചുവരവിന്റെ പ്രധാന ചാലകശക്തികളായി മാറിയിരിക്കുന്നത്. ഓഫോ എന്ന സ്റ്റാർട്ട്അപ്പ് സൈക്കിൾ കമ്പനി കഴിഞ്ഞ വർഷം മാത്രം 2,50,000 സൈക്കിളുകളാണ് ചൈനയിലിറക്കിയത്. അതിൽ തന്നെ 50,000ത്തോളം എണ്ണം ചൈനീസ് തലസ്ഥാനത്തു തന്നെയായിരുന്നുവത്രേ!
ബ്ലൂഗോഗോ, മോബൈക്ക് പോലുള്ള കമ്പനികളും വൻതോതിൽ ചൈനയിൽ ഇപ്പോൾ സൈക്കിളുകൾ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ചൈനയിലെ ഇപ്പോഴത്തെ ഈ സൈക്കിൽ പ്രണയം അവരുടെ പഴയ സൈക്കിൾ മാനിയയുടെ അടുത്തുപോലും എത്തുന്നില്ലെന്നതാണ് വാസ്തവം. 1949ൽ മാവോ സേ തൂങ് ചൈനയുടെ ഭരണത്തിലേറിയശേഷം നിർമ്മിക്കപ്പെട്ട ഫ്‌ളൈയിങ് പീജിയൺ എന്ന സൈക്കിൾ ബ്രാൻഡ് ഒരുകാലത്ത് ചൈനക്കാർക്ക് കമ്യൂണിസത്തോളം തന്നെ പ്രിയപ്പെട്ടതായിരുന്നു. എൺപതുകളായപ്പോൾ ചൈനയിലെ 63 ശതമാനം ജീവനക്കാരും സൈക്കിളിലാണ് ഓഫീസിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാൽ ചൈനീസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ ദശാബ്ദത്തിൽ വലിയ കുതിച്ചുകയറ്റം നടത്തിയതോടെ അതുവരെ സൈക്കിളിൽ യാത്ര ചെയ്തിരുന്നവർ പലരും കാറുകളിലേക്ക് മാറി. 2010 ആയപ്പോഴേക്കും അമേരിക്കയെ  പിന്തള്ളി ലോകത്തെ ഏറ്റവും വലിയ കാർ വിപണിയായി മാറി ആ രാജ്യം. കാറുകളുടെ വരവ് ഇടിച്ചത് സൈക്കിൾ വിപണിയെ തന്നെയായിരുന്നു 2000ത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ ശതമാനം 38 ആയും ഇന്നത് 12 ശതമാനമായും മാറിയിരിക്കുന്നു. അത്തരമൊരവസ്ഥയിലേക്കാണ് സൈക്കിൾ പുതിയൊരു ട്രെന്റാക്കി മാറ്റാൻ ചൈനീസ് സർക്കാർ പുതിയ സൈക്കിൾ സ്റ്റാർട്ട്അപ്പ് സംരംഭങ്ങളുമായി എത്തിയിട്ടുള്ളത്.

87996df845d2724a5dd468e087585ea7

ജെ കെ സ്റ്റാർലിയുടെ റോവർ സൈക്കിൾ കമ്പനിയുടെ ഒരു പരസ്യം.

ഇന്ന് ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കുമൊപ്പം സൈക്കിളുകൾ പരിസ്ഥിതി സൗഹാർദ്ദ രാഷ്ട്രങ്ങളുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുകയാണ്. സൈക്കിളുകളുടെ പിറവിയിലുമുണ്ട് ചില പ്രകൃതിപ്രതിഭാസങ്ങളുടെ കളികൾ. ഇന്തോനേഷ്യയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലുണ്ടായ അഗ്‌നിപർവത സ്‌ഫോടനവും യൂറോപ്പിലുണ്ടായ കടുത്ത ഭക്ഷ്യക്ഷാമവുമാണ് സൈക്കിളിന്റെ പിറവിയിലേക്ക് വഴി തെളിച്ചതെന്ന് പലർക്കുമറിയാത്ത കാര്യം. ഇന്തോനേഷ്യയിലെ മൗണ്ട് താംബോറ പൊട്ടിത്തെറിച്ചതിനെ തുടർന്ന് 1815ൽ യൂറോപ്പിലെങ്ങും വേനൽക്കാലം മുഴുവനും കനത്ത മഞ്ഞ് പടർന്നു. അതിനു തൊട്ടു മുമ്പ് വിളനാശം മൂലം യൂറോപ്പിൽ ഭക്ഷ്യക്ഷാമവും നേരിട്ടിരുന്നു. സാമഗ്രികൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കാൻ അക്കാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത് കുതിരകളെയാണ്. പക്ഷേ മഞ്ഞുവീഴ്ച മൂലവും ഭക്ഷ്യക്ഷാമം മൂലവും മറ്റൊരു ബദൽ തേടാൻ നാട്ടുകാർ നിർബന്ധിതമായി. അങ്ങനെയാണ് രണ്ടു ചക്രങ്ങളും ഫ്രെയിമുമുള്ള, പെഡലുകളില്ലാത്ത സൈക്കിളിന്റെ പ്രാഗ് രൂപത്തിന് തുടക്കമാകുന്നത്. കാൾ ഡ്രായിസ് എന്ന ജർമ്മൻകാരനായിരുന്നു അതിന്റെ സ്രഷ്ടാവ് (1817). ലൗഫ് മെഷീൻ അഥവാ ഓടുന്ന യന്ത്രം എന്നായിരുന്നു സൈക്കിളിന്റെ ആദ്യനാമം.ഡാണ്ടി ഹോഴ്‌സ് എന്നായിരുന്നു വിളിപ്പേർ. പിന്നെയും കുറെക്കാലം കഴിഞ്ഞാണ് ഇംഗ്ലീഷുകാരായ ജെ കെ സ്റ്റാർലിയും ജെ എച്ച് ലോസണും ചേർന്ന് പെഡലുകളും ചെയിനുമുള്ള സൈക്കിൾ സൃഷ്ടിക്കുന്നത്.

c9ee268792ea2d3e6c8ed9068e37b85c--swarovski-crystals-most-expensive (1)

80 ലക്ഷം രൂപ വിലയുള്ള 24 കാരറ്റ് സ്വർണ മൗണ്ടൻ ബൈക്ക്‌

നമ്മുടെ നാട്ടിൽ ഒരു കാലത്ത് സൈക്കിളുകൾ വ്യാപകമായിരുന്നുവെങ്കിലും ഇന്ന് അത് പാടെ കുറഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവിൽ സൈക്കിൾ പ്രഭാതത്തിൽ പത്രമിടുന്നവരുടെ വാഹനമായി മാത്രം ചുരുങ്ങിയിരിക്കുന്നു. പക്ഷേ ലോകത്ത് മറ്റിടങ്ങളിലെ അവസ്ഥ ഭിന്നമാണ്. ബൈസിക്കിൾ ഷെയറിങ് സംവിധാനത്തിലൂടെ പരമാവധി പേർക്ക് സൈക്കിൾ യാത്രയ്ക്കായി ഉപയുക്തമാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലുള്ള 50ൽ അധികം രാജ്യങ്ങളിൽ വ്യാപകമായി ബൈക്ക് പങ്കുവയ്ക്കൽ യാത്രകളുണ്ട്. 30 – 45 മിനിട്ടു നേരത്തേക്ക് യാത്രയുള്ള ചെറിയ ദൂരമുള്ള പ്രദേശങ്ങളിലേക്ക് ഒരിടത്തു നിന്നും മറ്റൊരിടം വരേയ്ക്ക് ചെറിയൊരു തുകയ്ക്ക് നമുക്ക് സൈക്കിളിൽ യാത്ര ചെയ്യാനാകും. എത്തേണ്ട സ്ഥലത്ത് സൈക്കിൾ നിർത്തി ഇറങ്ങുകയുമാകാം. സ്വന്തം സൈക്കിളിൽ സഞ്ചരിച്ച് അത് സൂക്ഷിക്കുന്ന വേവലാതിയൊന്നും ഈ സംവിധാനം ഉപയോഗിച്ചാലില്ല.

main-qimg-d2fcf601fe4ce44806018456ac6a982a-c

നെതർലാണ്ട് പ്രധാനമന്ത്രി മാർക്ക് റുട്ട് സൈക്കിളിലാണ് സാധാരണ സഞ്ചരിക്കാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹം സൈക്കിൾ സമ്മാനമായി നൽകിയപ്പോൾ

modi-bicycle-story_647_062817015956

 

കൊച്ചിെേ മട്രാ പോലുള്ള നഗര ട്രാഫിക് സംവിധാനങ്ങൾ വരുമ്പോൾ കേരളത്തിലും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകുന്നതാണ്. അടുത്ത പ്രദേശങ്ങളിൽ നിന്നും സൈക്കിളിൽ മെട്രോ സ്റ്റേഷനുകളിലേക്ക് എത്താനായാൽ എത്രത്തോളം ട്രാഫിക് തിരക്കുകളും അന്തരീക്ഷ മലിനീകരണവും നമുക്ക് കുറയ്ക്കാൻ പറ്റുമെന്ന് ചിന്തിക്കുക. എറണാകുളത്ത് പട്ടണത്ത് ഉത്ഖനന പ്രദേശത്ത് കേരള ചരിത്ര ഗവേഷണ കൗൺസിൽ മുസിരിസ് സന്ദർശനത്തിനായി ഏർപ്പെടുത്തിയ സൈക്കിളുകളൊഴികെ മറ്റൊരു സ്ഥാപനവും സൈക്കിളുകൾ വിനോദസഞ്ചാരികളുടെ ഗതാഗതത്തിന് ഉപയോഗിക്കുന്നതായി സ്മാർട്ട് ഡ്രൈവ് കണ്ടിട്ടില്ല. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബൈസിക്കിൾ ഷെയറിങ് സംവിധാനം കൊണ്ടുവന്നാൽ വിനോദസഞ്ചാരികൾക്കും അത് വലിയൊരു സഹായമായിരിക്കുമെന്നുറപ്പ്.

d72fa087755b34aae01e56ac88f94517--girls-on-bicycles-girls-on-bikes
ചെയിനും പെഡലുമുള്ള സൈക്കിളുകൾ ആദ്യം നിർമ്മിച്ച ജെ കെ സ്റ്റാർലിയുടെ റോവർ സൈക്കിൾ കമ്പനിയാണ് പിന്നീട് റോവർ കമ്പനിയായി മാറിയതെന്ന് എത്രപേർക്കറിയാം? അവരാണ് പിന്നീട് ലാൻഡ് റോവറായി മാറിയതും ഇപ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലെത്തിയതും. മോറിസ് മോട്ടോർസ് ലിമിറ്റഡും സ്‌കോഡയും എന്തിന് വിമാനം നിർമ്മിച്ച റൈറ്റ് ബ്രദേഴ്‌സുമടക്കമുള്ള പ്രമുഖരുടെ ആദ്യ ചുവടുവയ്പും സൈക്കിൾ നിർമ്മാണത്തിൽ തന്നെയായിരുന്നു. ഇന്ത്യയിൽ ലുധിയാനയിലെ മുഞ്ജാലിന്റെ ഹീറോ സൈക്കിൾ കമ്പനി 1956ൽ പ്രതിദിനം 25 സൈക്കിളുകൾ നിർമ്മിച്ചിരുന്നതിൽ നിന്നും ഇന്ന് പ്രതിദിനം 18,500 സൈക്കിളുകൾ നിർമ്മിക്കുന്ന സൈക്കിൾ കമ്പനിയായി വളർന്നെങ്കിൽ മുരുഗപ്പ ഗ്രൂപ്പിന്റെ ടി ഐ സൈക്കിളുകൾ ബി എസ് എ, ഹെർക്കുലീസ്, മോണ്ട്ര, മാച്ച് സിറ്റി തുടങ്ങിയ
ബ്രാൻഡുകൾ ഇന്നും വിപണനത്തിനെത്തിക്കുന്നുണ്ട്. ബി എം ഡ്ബ്ലയുവിന്റേയും മെർസിഡസ് ബെൻസിന്റേയുമൊക്കെ ഒന്നര ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ വിലയുള്ള സൈക്കിളുകളും വില കുറഞ്ഞ ചൈനീസ് സൈക്കിളുകളും ഇന്ത്യയിൻ വിപണയിൽ ഇവയ്‌ക്കൊപ്പം തന്നെ വേറെയുണ്ടു താനും$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)