Published On: Mon, Aug 21st, 2017

Benz launches AMG GT R @ Rs. 2.23 crore & AMG GT Roadster @Rs. 2.19 crores!

1_578_872_0_100_http---cdni.autocarindia.com-ExtraImages-20170821025944_AMG-GT-R_1

മെർസിഡസ് ബെൻസ് ഇന്ത്യയിലേക്ക് ഇന്ന് രണ്ട് തകർപ്പൻ താരങ്ങളെ എത്തിച്ചു. ബെൻസ് എ എം ജി ജി ടി ആറും ബെൻസ് എ എം ജി- ജി ടി റോഡ്സ്റ്ററും! ജി ടി ആറിന് 2.23 കോടി രൂപയും ജി ടി റോഡ്സ്റ്ററിന് 2.19 കോടി രൂപയുമാണ് ഇന്ത്യയിലെ വില.

Mercedes-AMGGT-R-9
പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗമാർജ്ജിക്കാൻ ജി ടി ആറിനു വേണ്ടത് കേവലം 3.6 സെക്കന്റുകൾ. 585 കുതിരശക്തിയും 700 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് 4.0 ലിറ്റർ ട്വിൻ ടർബോ വി 8 എഞ്ചിന്റേത്. 7 സ്പീഡ് ഓട്ടോ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററാണ്. കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ് എന്നീ മോഡുകളാണുള്ളത്.

Mercedes-AMG GT Roadster Fahrveranstaltung Phoenix 2017Mercedes-AMG GT Roadster Press Test Drive Phoenix 2017
ജി ടി ആർ റോഡ്സ്റ്ററിലും ഇതേ എഞ്ചിൻ തന്നെയാണുള്ളതെങ്കിലും 469 കുതിശശക്തിയും 630 ന്യൂട്ടൺ മീറ്റർ ടോർക്കുമാണുള്ളത്. റിയർ വീൽ സ്റ്റീയറിങ്ങ് അതിലില്ലെന്നതാണ് മറ്റൊരു വ്യത്യാസം.
പോർഷെ 911 ടർബോയോടാണ് ജി ടി ആർ മത്സരിക്കുകയെങ്കിൽ ജി ടി റോഡ്‌സ്റ്ററിന്റെ മത്സരം ജാഗ്വർ എഫ്-ടൈപ്പിനോടും പോർഷെ 911 കരേര എസ് കാബ്രിയോലെയോടുമാകും.

roadster

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)