Published On: Fri, Aug 18th, 2017

AVS RENT A CAB: INSTANT SUCCESS!

Jose Joy Puthokkaran-sunu jose (4)

ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ എ വി എസ് റെന്റ് എ ക്യാബ് സർവീസ് തരംഗമായി മാറിയതെങ്ങനെ?

നിമ്മി പ്രശാന്ത്‌

കൊച്ചി സ്വദേശിയായ ഐ ടി പ്രൊഫഷണൽ ജോസ് ജോയ് പുത്തോക്കാരനും ഭാര്യ സുനു ജോസും തന്റെ അവധിക്കാലയാത്ര പദ്ധതിയിട്ടപ്പോൾ ആദ്യം മനസ്സിലെത്തിയത് എ വി എസ് റെന്റ് എ ക്യാബ് സർവീസിനെപ്പറ്റി സ്മാർട്ട് ഡ്രൈവിൽ വന്ന കുറിപ്പായിരുന്നു. തന്റെ ഹായ്ച്ച്ബാക്കിൽ ദൂരയാത്ര പോകുന്നതിനേക്കാൾ അദ്ദേഹം താൽപര്യപ്പെട്ടത് ഒരു സെഡാനായിരുന്നു. എ വി എസ് റെന്റ് എ ക്യാബിലേക്ക് വിളിച്ച് ഫോർഡ് ഫിഗോ ആസ്പയർ ബുക്ക് ചെയ്യാൻ പിന്നെ വൈകിയില്ല. ദീർഘദൂര യാത്രയായതിനാൽ ധാരാളം ലഗേജുകളുള്ളതിനാലാണ് ആസ്പയർ തെരഞ്ഞെടുക്കാൻ ജോസ് ജോയ് തീരുമാനിച്ചത്. എന്തായാലും എ വി എസ് റെന്റ് എ ക്യാബ് സർവീസിൽ നിന്നും കാർ വാടകയ്‌ക്കെടുത്ത ജോസ് ജോയ്ക്ക് തെറ്റിയില്ല. താങ്ങാനാകുന്ന വാടകനിരക്കിൽ ഏതൊരു കാറും ലഭ്യമാക്കുന്ന കമ്പനിയാണ് എ വി എസ് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. യാത്രയിലൊരിടത്തുപോലും വാഹനം തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാക്കിയില്ലെന്നും കൃത്യമായി മെയിന്റനൻസ് നടത്തുന്ന വാഹനമാണ് എ വി എസ്സിന്റേതെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടെന്നും ജോസ് ജോയ് പറയുന്നു.
റെന്റ് എ ക്യാബ് സർവീസുകളുടെ പ്രസക്തി വർധിച്ചുവരുന്ന കാലമാണിത്. കൊച്ചിയെപ്പോലൊരു നഗരം കാത്തിരുന്നതാണ് അതെന്ന കാര്യം എ വി എസ് റെന്റ് എ ക്യാബ് സർവീസിന് ലഭിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ നിന്നു തന്നെ വ്യക്തം. ആരംഭിച്ച് അധികകാലമാകുംമുമ്പു തന്നെ കൊച്ചിക്കാരുടേയും കൊച്ചിയിലെത്തുന്ന യാത്രികരുടേയും വിദേശികളുടേയും മനസ്സ് കീഴടക്കിക്കഴിഞ്ഞിരിക്കുന്നു അവർ. താങ്ങാനാകുന്ന പ്രതിദിന വാടകയ്ക്ക് തങ്ങൾക്കിഷ്ടപ്പെട്ട ഒരു മോഡൽ കാർ ലഭിച്ചാൽ ആരാണ് അത് വേണ്ടെന്ന് വയ്ക്കുക? ഓട്ടോക്കാരുടെ കനത്ത നിരക്കിന്റെ ഭീതിയിൽ നിന്നും എ വി എസ് റെന്റ് എ ക്യാബ് തങ്ങളെ മോചിതരാക്കിയെന്നാണ് സ്വിറ്റ്‌സർലണ്ടിൽ നിന്നും കേരളം കാണാനെത്തിയ മരിയ ഡാലസിന്റെ മൊഴി. മരിയയും സുഹൃത്തായ ജാനറ്റ് കൊച്ചിയിലെത്തിയശേഷം മൂന്നാറിലേക്കും കുമരകത്തേക്കുമൊക്കെ യാത്ര പോകാനായി പതിനഞ്ചു ദിവസത്തേക്ക് വാടകയ്‌ക്കെടുത്തത് നിസ്സാൻ ഓട്ടോമാറ്റിക് മൈക്രയായിരുന്നു. എ വി എസ്സിന്റെ പക്കൽ ധാരാളം ഓട്ടോമാറ്റിക് കാറുകളുള്ളതിനാൽ കേരളത്തിലെത്തുന്ന വിദേശികൾക്ക് ശരിക്കുമൊരു അനുഗ്രഹമാണ് എ വി എസ് റെന്റ് എ ക്യാബ് സർവീസ്. സ്വന്തമായി കാറുള്ളവർ പോലും ദീർഘദൂര യാത്രകൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട വാഹനമോ തങ്ങളുടെ സ്വന്തം വാഹനത്തേക്കാൾ സൗകര്യങ്ങളുള്ള വാഹനങ്ങളോ വാടകയ്‌ക്കെടുത്ത് പോകാനും താൽപര്യപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് എ വി എസ് റെന്റ് എ ക്യാബിന് ഇപ്പോൾ ലഭിച്ചുവരുന്ന സ്വീകരണം.
വിപുലമായ രീതിയിൽ കൊച്ചിയിൽ ഒരു റെന്റ് എ ക്യാബ് സർവീസ് തുടങ്ങാൻ ട്രാവൽ ആന്റ് ടൂറിസം രംഗത്ത് പ്രവർത്തിച്ചുവരുന്നവർ തീരുമാനിച്ചപ്പോൾ ഇത്രയും വലിയ ഒരു സ്വീകരണം തങ്ങൾക്ക് ലഭിക്കുമെന്ന് സംരംഭകർ പോലും നിനച്ചിരുന്നതല്ല. കൊച്ചി പാലാരിവട്ടത്ത് സബർബൻ കോംപ്ലക്‌സിന്റെ ഒന്നാം നിലയിൽ (മെട്രോപില്ലർ 500) പ്രവർത്തിക്കുന്ന എ വി എസ് വോയേജസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ഇപ്പോൾ കോളുകളുടെ പ്രവാഹമാണ്. സർക്കാർ അംഗീകൃത ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാലും ട്രാവൽ വ്യവയാസ രംഗത്ത് കഴിഞ്ഞ 25ലധികം വർഷങ്ങളായി പ്രവർത്തിച്ചുവരുന്നവരാണ് സംരംഭകരെന്നതിനാലും എ വി എസ്സിന് അതിവേഗം ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഗൂഗിൾ മാപ്പ് പോലെയുള്ള വഴി കണ്ടെത്തൽ സംവിധാനങ്ങളുള്ളപ്പോൾ സ്വയം ഡ്രൈവ് ചെയ്യാൻ അറിയാവുന്ന ഒരാൾക്ക് ഇന്ന് ക്യാബ് റെന്റൽ സർവീസുകളെ ആശ്രയിക്കുകയാണ് കൂടുതൽ മെച്ചപ്പെട്ട യാത്രോപാധി. മറ്റൊരു സവിശേഷത, ഇത്തരം റെന്റൽ സർവീസിലെ കാറുകൾ ഉപയോഗിക്കുമ്പോൾ ടാക്‌സി സർവീസിനു വേണ്ട ബാഡ്ജ് ആവശ്യമില്ലെന്നതാണ്. പോരാത്തതിന്, എവിടേയും വാഹനം എത്തിച്ചു നൽകുകയും ഉപയോഗശേഷം വാഹനം എവിടെ നിന്നും തിരികെ വാങ്ങുകയും ചെയ്യുക വഴി കസ്റ്റമർക്ക് പരമാവധി സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട് എ വി എസ്. കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരത്തിലാണ് എ വി എസ് ക്യാബ്‌സിന്റെ നമ്പർ പ്ലേറ്റുകൾ. ഓട്ടോമാറ്റിക് വാഹനങ്ങൾക്കു പുറമേ, മാനുവൽ കാറുകളും എ വി എസ്സിനുണ്ട്.
ഡാറ്റ്‌സൺ ഗോ, നിസ്സാൻ മൈക്ര, മാരുതി സെലേറിയോ, വാഗൺ ആർ, ഫോർഡ് ആസ്പയർ, ഫോർഡ് ഇക്കോസ്‌പോർട്ട്, ഹോണ്ട അമേസ്, മഹീന്ദ്ര ബൊലേറോ, ജാഗ്വർ, മെർസിഡസ് ബെൻസ്, മിനി കൂപ്പർ, ബി എം ഡബ്ല്യു, ഓഡി, ഇന്നോവ എന്നിങ്ങനെ നിരവധി വാഹനങ്ങൾ എ വി എസ്സിന്റെ ഫ്‌ളീറ്റിലുണ്ട്. നൂറു കിലോമീറ്റർ വരെയുള്ള പ്രതിദിന വാടക ഇപ്രകാരമാണ്: 500 രൂപ മുതൽ 8000 രൂപ വരെയാണ് വാഹനങ്ങൾക്ക് പ്രതിദിന വാടകയായി എ വി എസ് കാർസ് ഈടാക്കുന്നത്. ഇതിനു പുറമേ, മൂന്നു ദിവസം മുതൽ 29 ദിവസം വരെ സവിശേഷമായ പാക്കേജുകളും എ വി എസ് നൽകുന്നുണ്ട്. മാസവാടക (30 ദിവസം / 3000 കിലോമീറ്റർ)യ്ക്ക് തുകയുമുണ്ട്. പാർക്കിങ്ങിനും ചെക്ക് റിപ്പോർട്ടുകൾക്കും ഇന്ധനത്തിനും ടോളിനുമുള്ള തുക കസ്റ്റമർ തന്നെയാണ് നൽകേണ്ടത്. ഇന്ത്യൻ/ ഇന്റർനാഷണൽ ഡ്രൈവിങ് ലൈൻസ് ഉള്ള ആളായിരിക്കണം കസ്റ്റമർ. വിദേശ പൗരന്മാർ ഒറിജിനൽ പാസ്സ്‌പോർട്ടും സെൽഫ് അറ്റസ്റ്റഡ് ഫോട്ടോകോപ്പിയും ഹാജരാക്കണം. ഐ ഡി പ്രൂഫും അഡ്രസ്സ് പ്രൂഫും അഡ്വാൻസ് റെന്റും നൽകിയാൽ ആർക്കും വാഹനം വാടകയ്‌ക്കെടുക്കാം. എല്ലാ പേയ്‌മെന്റുകളും പണമായോ ഓൺലൈൻ ട്രാൻസ്ഫറായോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴിയോ നൽകാവൂ.
എ വി എസ് റെന്റ് എ ക്യാബ് സർവീസ് എന്തുകൊണ്ട് ജനങ്ങൾക്ക് പ്രിയപ്പെട്ടതായി എന്നതിനെപ്പറ്റി ഇനി ചോദ്യങ്ങളുണ്ടാവില്ലല്ലോ$

AVS VOYAGES INDIA PVT. LTD.
First Floor, Suburban Complex, Metro Pillar 500,
Palarivattom,
Cochin 682025
www.avscars.in
mail@avscars.in

Ph: +91 484 310 5555
+91 938 700 5555

Photo caption: ജോസ് ജോയിയും ഭാര്യ സുനുവും  എ വി എസിന്റെ ക്യാബിനൊപ്പം

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)