Published On: Sat, Jul 1st, 2017

AVS RENT-A-CAB: ENJOY SELF DRIVING!

ഡ്രൈവർ കൂടെയില്ലാതെ, സ്വയം ഡ്രൈവ് ചെയ്ത് കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ ഒറ്റയ്‌ക്കോ തങ്ങൾക്കിഷ്ടപ്പെട്ട ഒരു കാറിൽ സഞ്ചരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത് ? കൊച്ചിയിലെ പുതിയ ഗവൺമെന്റ് അംഗീകൃത AVS റെന്റ് എ ക്യാബ് സർവീസ് നിങ്ങളുടെ ആ സ്വപ്‌നം സാക്ഷാൽക്കരിച്ചിരിക്കുന്നു.

15 - Copy

എ വി എസ് റെന്റ് എ ക്യാബ് സർവ്വീസിന്റെ ഫ്‌ളാഗ് ഓഫ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ
ഏലിയാസ് ജോർജ്ജ് നിർവ്വഹിച്ചപ്പോൾ. ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ്) എം സുരേഷ് സമീപം.

കൊച്ചുവർത്തമാനവും കുസൃതിയുമൊക്കെയായി യാത്ര പോകാനാണല്ലോ എല്ലാവരും തന്നെ ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടു തന്നെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാരെ കൂടാതെ പോകാനാണ് പലരും താൽപര്യപ്പെടുന്നത്. കൂട്ടുകാർക്കൊപ്പം സഞ്ചരിക്കാനിഷ്ടപ്പെടുന്ന ഉറ്റ സുഹൃത്തുക്കളുടേയും അവസ്ഥയും ഇതൊക്കെ തന്നെ. അവിടെയാണ് റെന്റ് എ ക്യാബ് സർവീസുകളുടെ പ്രസക്തി. താങ്ങാനാകുന്ന പ്രതിദിന വാടകയ്ക്ക് തങ്ങൾക്കിഷ്ടപ്പെട്ട ഒരു മോഡൽ കാർ ലഭിച്ചാൽ ആരാണ് അത് വേണ്ടെന്ന് വയ്ക്കുക? കൊച്ചി നഗരത്തിലാണെങ്കിൽ ഇത്തരത്തിൽ കാർ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയുമാണ്. സ്വന്തമായി കാറുള്ളവർ പോലും ദീർഘദൂര യാത്രകൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട വാഹനമോ തങ്ങളുടെ സ്വന്തം വാഹനത്തേക്കാൾ സൗകര്യങ്ങളുള്ള വാഹനങ്ങളോ വാടകയ്‌ക്കെടുത്ത് പോകാനും തുടങ്ങിയിരിക്കുന്നു. അത്തരത്തിലുള്ള മാറിയ ചിന്താഗതിയിൽ നിന്നു തന്നെയാണ് വിപുലമായ രീതിയിൽ ഒരു റെന്റ് എ ക്യാബ് സർവീസ് ആരംഭിക്കാൻ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യുന്ന അഞ്ച് പ്രമുഖ വ്യക്തികൾ തീരുമാനിച്ചത്. അവരുടെ കൂട്ടായ സംരംഭത്തിന് കൊച്ചി പാലാരിവട്ടത്ത് സബർബൻ കോംപ്ലക്‌സിന്റെ ഒന്നാം നിലയിൽ (മെട്രോപില്ലർ 500) എ വി എസ് വോയേജസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ തുടക്കമാകുകയും ചെയ്തിരിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ച് കേരളത്തിൽ ഇതാദ്യമായി ഇത്രയും വിപുലമായ രീതിയിൽ ഒരു ക്യാബ് റെന്റൽ സർവീസ് സർക്കാർ അംഗീകൃത ലൈസൻസോടെ വരുന്നത് ഇതാദ്യമായാണ്.

3

എ വി എസ് റെന്റ് എ ക്യാബ് സർവ്വീസിന്റെ പ്രമോട്ടർമാരായ സി പി അജിത്കുമാർ, എം എസ് അനിൽകുമാർ, എം എസ് വിനോദ്കുമാർ, ജി ആർ സജുകുമാർ,
സജു പി നായർ എന്നിവർ ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ്) എം സുരേഷിനൊപ്പം

സ്ഥാപനത്തിന്റെ അഞ്ച് ഡയറക്ടർമാരുടെ പേരുകളുടെ ആദ്യ അക്ഷരമാണ് എ വി എസ്. ട്രാവൽ വ്യവയാസ രംഗത്ത് കഴിഞ്ഞ 25ലധികം വർഷങ്ങളായി പ്രവർത്തിച്ചുവരുന്നവരാണ് അവരെല്ലാം തന്നെ. സബർബൻ ട്രാവൽസിന്റെ ഉടമയായ സി പി അജിത്ത് കുമാറാണ് എ വി എസിന്റെ മാനേജിങ് ഡയറക്ടർ. സൈനികസേവനത്തിനുശേഷം വാഹന ഇൻഷുറൻസ് സർവേയറായി പ്രവർത്തിച്ചശേഷമാണ് അജിത്ത് കുമാർ ട്രാവൽ ആന്റ് ടൂറിസം രംഗത്തേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ 11 വർഷമായി ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡന്റു കൂടിയാണ് ഈ രംഗത്ത് 27 വർഷത്തിലധികം പരിചയമുള്ള ഇദ്ദേഹം. മറ്റു ഡയറക്ടർമാരായ എം എസ് അനിൽകുമാർ കാക്കനാട്ടെ എം ജി എസ് ട്രാവൽസിന്റെ ഉടമ. കൊച്ചിയിലെ പ്രമുഖ ഐ ടി സ്ഥാപനങ്ങൾക്കായി രാപകലെന്നില്ലാതെ, മികച്ച സർവീസ് പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് അദ്ദേഹത്തിന്റേത്. കളമശ്ശേരിയിലെ നീതു ട്രാവൽസിന്റെ ഉടമയായ എം എസ് വിനോദ് കുമാറിന്റെ പേരിന്റെ ആദ്യ അക്ഷരത്തിന്റെ ചുരുക്കമാണ് വി. പോർഷെ അടക്കമുള്ള ആഢംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ ട്രാവൽ സ്ഥാപനത്തിനുണ്ട്. കഴിഞ്ഞ 30 വർഷമായി സർക്കാർ അംഗീകൃത വർക് ഷോപ്പ് നടത്തിവരുന്ന വ്യക്തി കൂടിയാണ് വിനോദ് കുമാർ. എസ് അക്ഷരത്തിന്റെ പിന്നിലുള്ളത് രണ്ടു പേരാണ്. കലൂരിലെ കണക്ട് ആന്റ് ക്യാബ്‌സിന്റെ ഉടമ ജി ആർ സജുകുമാറാണ് അവരിലൊരാൾ. സജുകുമാറിന്റെ കണക്ട് ആന്റ് ക്യാബ്‌സ് കൊച്ചിയിലെ പ്രമുഖ സ്ഥാപനങ്ങളുടെ വെൻഡറാണ്. കടവന്ത്രയിലെ സെൻട്രൽ ക്യാബ്‌സ് നടത്തുന്ന സജു പി നായരാണ് രണ്ടാമൻ. കേരളത്തിൽ ഏറ്റവുമധികം ടെമ്പോ ട്രാവലറുകൾ ഉള്ള കമ്പനികളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്.

9
ഇക്കഴിഞ്ഞ ജൂൺ 26ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ്) എം സുരേഷ് എ വി എസ് കാർസിന്റെ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ ഏലിയാസ് ജോർജ് ഐ എ എസ്സ് ആണ് കാറുകളുടെ ഔപചാരികമായ ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്. കലൂർ ഐ എം എ ഹാളിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ സി പി അജിത് കുമാർ സ്വാഗതം ആശംസിച്ചു. ”കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതി വിജയകരമാക്കുന്നതിന് വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ എന്നിവയുടെ ഏകോപനം അനിവാര്യമാണ്. കൊച്ചി 1 സ്മാർട്ട് കാർഡ് ഉപയോഗിച്ച് ഈ യാത്രകളെല്ലാം തന്നെ സാധ്യമാക്കുന്ന രീതിയാണ് ഞങ്ങൾ അവലംബിച്ചിട്ടുള്ളത്. എ വി എസ് ക്യാബ്‌സ് ഇതേ കാർഡ് ഉപയോഗിച്ച് സർവീസ് നടത്താൻ ഞങ്ങളോട് അനുമതി ചോദിച്ചിട്ടുണ്ട്. അത് പരിഗണനയിലാണ്,” ഏലിയാസ് ജോർജ് പറഞ്ഞു. ”കൊച്ചി മെട്രോ ഉൽഘാടനം ചെയ്ത പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള വാഹന സർവീസുകൾ രംഗത്തുവരുന്നതോടെ വികസന പദ്ധതികൾക്ക് അത് കൂടുതൽ ഊർജം പകരും. സ്വന്തമായി കാറില്ലാത്തവർക്കും കാറിന്റെ സൗകര്യങ്ങൾ താങ്ങാനാവുന്ന നിരക്കിൽ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു,” ഏലിയാസ് ജോർജ് വ്യക്തമാക്കി.

2

എ വി എസ് റെന്റ് എ ക്യാബ് സർവ്വീസിന്റെ പ്രമോട്ടർമാരായ സി പി അജിത്കുമാർ, എം എസ് അനിൽകുമാർ, എം എസ് വിനോദ്കുമാർ, ജി ആർ സജുകുമാർ, സജു പി നായർ

ഇന്ന് ഡ്രൈവറുടെ സേവനം പണ്ടത്തെപ്പോലെ അത്ര അത്യാവശ്യമുള്ള കാര്യമൊന്നുമല്ല. ഗൂഗിൾ മാപ്പ് പോലെയുള്ള വഴി കണ്ടെത്തൽ സംവിധാനങ്ങളുള്ളപ്പോൾ സ്വയം ഡ്രൈവ് ചെയ്യാൻ അറിയാവുന്ന ഒരാൾക്ക് ക്യാബ് റെന്റൽ സർവീസുകളെ ആശ്രയിക്കുകയാണ് കൂടുതൽ മെച്ചപ്പെട്ട യാത്രോപാധി. മറ്റൊരു സവിശേഷത, ഇത്തരം റെന്റൽ സർവീസിലെ കാറുകൾ ഉപയോഗിക്കുമ്പോൾ ടാക്‌സി സർവീസിനു വേണ്ട ബാഡ്ജ് ആവശ്യമില്ലെന്നതാണ്. പോരാത്തതിന്, എവിടേയും വാഹനം എത്തിച്ചു നൽകുകയും ഉപയോഗശേഷം വാഹനം എവിടെ നിന്നും തിരികെ വാങ്ങുകയും ചെയ്യുക വഴി കസ്റ്റമർക്ക് പരമാവധി സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട് എ വി എസ്. കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരത്തിലാണ് എ വി എസ് ക്യാബ്‌സിന്റെ നമ്പർ പ്ലേറ്റുകൾ.
ഇനി എ വി എസ് ക്യാബ്‌സിന്റെ സവിശേഷതകളെപ്പറ്റി പറയാം. ഓട്ടോമാറ്റിക് വാഹനങ്ങൾക്കു പുറമേ, മാനുവൽ കാറുകളും എ വി എസ്സിനുണ്ട്. ഡാറ്റ്‌സൺ ഗോ, നിസ്സാൻ മൈക്ര, മാരുതി സെലേറിയോ, വാഗൺ ആർ, ഫോർഡ് ആസ്പയർ, ഫോർഡ് ഇക്കോസ്‌പോർട്ട്, ഹോണ്ട അമേസ്, മഹീന്ദ്ര ബൊലേറോ, ജാഗ്വർ, മെർസിഡസ് ബെൻസ്, മിനി കൂപ്പർ, ബി എം ഡബ്ല്യു, ഓഡി, ഇന്നോവ എന്നിങ്ങനെ നിരവധി വാഹനങ്ങൾ എ വി എസ്സിന്റെ ഫ്‌ളീറ്റിലുണ്ട്. ഇനി ക്യാബ് വാടകയ്‌ക്കെടുക്കുന്ന നിരക്കുകളെക്കുറിച്ചും നിബന്ധനകളെ ക്കുറിച്ചും പറയാം.
നൂറു കിലോമീറ്റർ വരെയുള്ള പ്രതിദിന വാടക ഇപ്രകാരമാണ്. 500 രൂപ മുതൽ 8000 രൂപ വരെയാണ് വാഹനങ്ങൾക്ക് പ്രതിദിന വാടകയായി എ വി എസ് കാർസ് ഈടാക്കുന്നത്. ഇതിനു പുറമേ, മൂന്നു ദിവസം മുതൽ 29 ദിവസം വരെ സവിശേഷമായ പാക്കേജുകളും എ വി എസ് നൽകുന്നുണ്ട്. മാസവാടകയ്ക്ക് (30 ദിവസം / 3000 കിലോമീറ്റർ)നുള്ള തുകയുമുണ്ട്. അവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ ഇതോടൊപ്പം നൽകുന്ന ചാർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

final-tariff-2017 - Copy1

ഇനി എന്തെല്ലാമാണ് നിബന്ധനകളെന്നു നോക്കാം. പാർക്കിങ്ങിനും ചെക്ക് റിപ്പോർട്ടുകൾക്കും ഇന്ധനത്തിനും ടോളിനുമുള്ള തുക കസ്റ്റമർ തന്നെയാണ് നൽകേണ്ടത്. ഇന്ത്യൻ/ ഇന്റർനാഷണൽ ഡ്രൈവിങ് ലൈൻസ് ഉള്ള ആളായിരിക്കണം കസ്റ്റമർ. വിദേശ പൗരന്മാർ ഒറിജിനൽ പാസ്സ്‌പോർട്ടും സെൽഫ് അറ്റസ്റ്റഡ് ഫോട്ടോകോപ്പിയും ഹാജരാക്കണം. ഐ ഡി പ്രൂഫും അഡ്രസ്സ് പ്രൂഫും അഡ്വാൻസ് റെന്റും നൽകിയാൽ ആർക്കും വാഹനം വാടകയ്‌ക്കെടുക്കാം. എല്ലാ പേയ്‌മെന്റുകളും പണമായോ ഓൺലൈൻ ട്രാൻസ്ഫറായോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴിയോ നൽകാവൂ.
ഇനി എ വി എസ് ക്യാബ് റെന്റൽ സർവ്വീസ് ആണ് കേരളത്തിലെ താരം$

final-tariff-2017 - Copy

 

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)