ഞങ്ങളെക്കുറിച്ച്…

smartdrive
സ്മാര്‍ട്ട് ഡ്രൈവിലേക്ക് സ്വാഗതം!
ഇംഗ്ളീഷ് – മലയാളം ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ഓട്ടോമൊബൈല്‍ മാസികയാണ് സ്മാര്‍ട്ട് ഡ്രൈവ് കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റായ ബൈജു എന്‍. നായരാണ് സ്മാര്‍ട്ട് ഡ്രൈവിന്റെ ചീഫ് എഡിറ്റര്‍. മലയാളം ചാനലുകളിലെ ഏറ്റവും മികച്ച ഓട്ടോ മൊബൈല്‍ പ്രോഗ്രാമായ ഏഷ്യാനെറ്റ് സ്മാര്‍ട്ട് ഡ്രൈവിന്റെ അവതാരകന്‍ കൂടിയാണ് ബൈജു. ബൈജുവിനോടൊപ്പം ഒരു മികച്ച ടീമും സ്മാര്‍ട്ട് ഡ്രൈവിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ പെട്ടെന്നു തന്നെ രണ്ടു ഭാഷകളിലെയും ഏറ്റവും ആധികാരികമായ വാഹനമാസികയായി സ്മാര്‍ട്ട് ഡ്രൈവ് മാറിയത്.
20 വയസുമുതല്‍ 65 വയസുവരെ പ്രായമുള്ള പുരുഷന്മാരാണ് സ്മാര്‍ട്ട് ഡ്രൈവിന്റെ വായനക്കാര്‍. അതു കൊണ്ടുതന്നെ കുടുംബനാഥന്മാരുടെ ഇഷ്ടമാസികയെന്നും സ്മാര്‍ട്ട് ഡ്രൈവിനെ വിളിക്കാം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടോ മൊബൈല്‍ ജേര്‍ണലിസ്റുകള്‍ സ്മാര്‍ട്ട് ഡ്രൈവിനായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് വാഹന ലോകത്തെ പുത്തന്‍ കടന്നുവരവുകളും വാര്‍ത്തകളും കേരളത്തില്‍ ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്നത് സ്മാര്‍ട്ട് ഡ്രൈവാണ്. 25 രൂപയാണ് സ്മാര്‍ട്ട് ഡ്രൈവിന്റെ ഒറ്റപ്രതിയുടെ വില.

Subscribe

Your Name (required)

Your Email (required)