Published On: Fri, Nov 30th, 2012

ഫ്ലയിംഗ് മോൻസ്റെർ

Share This
Tags

3581647426_5a60c6ed20_o (Copy)ചിത്രത്തില്‍ കാണുന്ന വിമാനം, വിമാനമല്ല; ഹെലികോപ്റ്ററാണ്. കൃത്യമായി പറഞ്ഞാല്‍, ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്റ്ററാണിത്. പേര്: എംഐഎല്‍ വി-12. മൂന്നോ നാലോ പേര്‍ക്കുമാത്രം സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററുകള്‍ മാത്രം കണ്ടുശീലിച്ചവര്‍ക്ക് വി-12 ന്റെ വലിപ്പം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാവും. തന്നെയുമല്ല, കണ്ടുശീലിച്ചിട്ടുള്ള ഹെലികോപ്റ്ററുകളുടെ രൂപങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവുമാണത്. രാജ്യം പല കഷണങ്ങളായി ചിതറിപ്പോകും മുമ്പുവരെ ലോകത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങളെല്ലാം നടത്തിയത് സോവിയറ്റ് റഷ്യയാണ്. വി-12 ന്റെ കാര്യവും അങ്ങനെ തന്നെ. സോവിയറ്റ് മോസ്കോയില്‍ പ്രവര്‍ത്തിക്കുന്ന ‘എംഐഎല്‍ മോസ്കോ ഹെലികോപ്റ്റര്‍ പ്ളാന്റ്’ എന്ന കമ്പനിയാണ് എംഐഎല്‍ എന്ന പേരില്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിച്ചു വന്നത്. (ഇപ്പോഴും ഈ കമ്പനി നിലവിലുണ്ട്).
1965 ലാണ് വി-12 ന്റെ നിര്‍മാണം പൂര്‍ത്തിയായത്. ജൂണ്‍ 27ന് പരീക്ഷണപ്പറക്കല്‍ നടത്തി. എന്നാല്‍ റണ്‍വേയില്‍ തൊടുമ്പോള്‍ വി-12 ന്റെ ഒരു ചക്രം പൊട്ടിത്തെറിച്ചു. വീല്‍ ഡിസ്ക് വളഞ്ഞു. യഥാര്‍ത്ഥത്തില്‍ വലിയൊരു സംഭവമായിരുന്നില്ല അതെങ്കിലും റഷ്യയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട പാശ്ചാത്യ മാധ്യമങ്ങള്‍ സംഭവം ആഘോഷിച്ചു. ‘ലാന്‍ഡ് ചെയ്യുമ്പോള്‍ വി-12 തകര്‍ന്നു വീണ് നശിച്ചു’ എന്നൊക്കെയാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നത്! എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ്, 1968 ജൂലൈ 10ന് വി-12 വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. എംഐഎല്‍ പ്ളാന്റില്‍ നിന്ന് ല്യൂബേര്‍ഡ്സിയിലെ ടെസ്റ് ഫ്ളൈറ്റ് ഫെസിലിറ്റിയിലെക്കാണ് പറന്നത്. 1969 ഫെബ്രുവരിയില്‍ 31,030 കി ഗ്രാം ഭാരം ഉയര്‍ത്തിക്കൊണ്ട് 9682 അടി ഉയരത്തിലേക്ക് വി-12 പറന്നുയര്‍ന്നു. 1969 ഓഗസ്റ് ആറിന് 44, 205 കി ഗ്രാം ഉയര്‍ത്തി, 7398 അടി ഉയരത്തില്‍ പറന്ന് വി-12 ലോക റെക്കോര്‍ഡിട്ടു. ഇന്നും ഒരു ഹെലികോപ്റ്ററിനും ആ റെക്കോര്‍ഡ് ഭേദിക്കാനായിട്ടില്ല.

2129066 (Copy)1807721 (Copy)1971 ല്‍ പാരീസ് ഓട്ടോഷോയില്‍ വി-12 സന്നിഹിതനായതോടെ, വിമര്‍ശകരായ പാശ്ചാത്യരാജ്യങ്ങളുടെയെല്ലാം വായടഞ്ഞു. യൂറോപ്പിന്റെ ആകാശത്ത് രജത നക്ഷത്രം പോലെ ആ പടുകൂറ്റന്‍ ഹെലികോപ്റ്റര്‍ ഉദിച്ചു നിന്നു. വി-12 ന്റെ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞില്ലല്ലോ. രണ്ട് വശങ്ങളിലും ഓരോ മോട്ടോറുകള്‍ എന്ന രീതിയിലാണ് വി-12 നിര്‍മിച്ചത്. സാധാരണ ഹെലികോപ്റ്ററുകളുടെ വാലറ്റത്തു കാണുന്ന റോട്ടര്‍ അഥവാ ഫാന്‍ വി-12 ന് ഇല്ല. ഓരോ റോട്ടറിനും ശക്തി പകരുന്നത് സോളോവീവ് ഡി-25 വിഎഫ് ടര്‍ബോഷാഫ്റ്റുകളാണ്. ഓരോന്നും 5,500 ബിഎച്ച്പി. അതായത്, വി-12 ന്റെ എഞ്ചിനുക ളുടെ മൊത്തം പവര്‍ 22,000 കുതിരശക്തി!

ആറുപേര്‍ക്ക് വി-12 ല്‍ സഞ്ചരിക്കാം. 37 മീറ്ററാണ് നീളം. 35 മീറ്ററാണ് റോട്ടര്‍ അഥവാ ഫാനിന്റെ വ്യസം. 105,000 കിലോ ഗ്രാം വരെ വി-12ന് വഹിക്കാനാവും. 260 കി.മീ. ആണ് മാക്സിമം വേഗത. 500 കി.ലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാം.
രണ്ടാമത്ത വി-12 ന്റെ നിര്‍മാണം 1972 ല്‍ അവസാനിച്ചെങ്കിലും എഞ്ചിന്‍ നിര്‍മിച്ചു
ലഭിക്കാന്‍ കാലതാമസം നേരിട്ടതുകൊണ്ട് 
1973 ലാണ് ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തിയത്.

കൊള്ളാം…പക്ഷേ…രണ്ട് വി-12 കളും വന്‍വിജയമായിരുന്നെങ്കിലും, ‘ആശാരിയുടെ പണികൊള്ളാം, പക്ഷേ നാളെ മുതല്‍ പണിക്കുവരണ്ട’ എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. ഇത്ര വലിയ ഹെലികോപ്റ്റര്‍ തങ്ങള്‍ക്കുവേണ്ടെന്ന് സോവിയറ്റ് എയര്‍ഫോഴ്സ് പറഞ്ഞു. അതിനു കാരണമുണ്ട്. ആ കാലമായപ്പോഴേക്കും റഷ്യയുടെ മിസൈന്‍ പദ്ധതികള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. മിസൈലുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്ന പദ്ധതി ഗവണ്‍മെന്റ് നിര്‍ത്തിവെച്ചു. സ്ഥാപിച്ച മിസൈലുകള്‍ തന്നെ പലപ്പോഴും പരാജയമായിരുന്നു. വന്‍വില കൊടുത്ത് വി-12 വാങ്ങാന്‍ അതുകൊണ്ടുതന്നെ എയര്‍ഫോഴ്സ് തയാറായില്ല. അങ്ങനെ, രണ്ട് പ്രോട്ടോ ട്രൈപ്പുകളുമായി വി-12 ചരിത്രത്തില്‍ ഇടംനേടി. 1974 ല്‍ വി-12 നിര്‍മാണം തുടരേണ്ടതില്ലെന്നു കമ്പനി തീരുമാനിച്ചു. നിര്‍മിക്കപ്പെട്ട രണ്ട് പ്രോട്ടോ ടൈപ്പുകളും ഇപ്പോള്‍ മ്യൂസിയം പീസുകളാണ്. ആദ്യത്തേത് റഷ്യയിലെ മിഖായേല്‍ ല്യോണ്‍റ്റെവിച്ച് എംഐഎല്‍ ഹെലികോപ്റ്റര്‍ പ്ളാന്റില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാമത് അന്ത്യവിശ്രമം കൊള്ളുന്നത് മോസ്കോയിലെ മോനിനോ എയര്‍ഫോഴ്സ് മ്യൂസിയത്തിലും.

പുലി എന്നും പുലി തന്നെ
അധികകാലം പറക്കാന്‍ യോഗമുണ്ടായില്ലെങ്കിലും ഡിസൈനിനും എഞ്ചിനീയറിങ്ങിനു മുള്ള നൂറുകണക്കിന് അവാര്‍ഡുകള്‍ വി-12ന് ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ഹെലികോപ്റ്റര്‍ സൊസൈറ്റിയുടെ വിഖ്യാതമായ ഡിക്കോര്‍സ്കി സമ്മാനവും വി-12 നേടി. വി-12 ല്‍ ഉപയോഗിച്ചിട്ടുള്ള പല സാങ്കേതികതകള്‍ക്കും ഇപ്പോഴും പേറ്റന്റുണ്ട്.

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)