Published On: Thu, Mar 14th, 2013

നാനോ & മീ

Share This
Tags

bhavana-nano-special-1

 

തൃശൂര്‍ നഗരമധ്യത്തിലാണ്‌ ഭാവനയുടെ വീട്‌. ഒരു കാറിന്‌ കടന്നുപോകാന്‍ മാത്രം വീതിയുള്ള വഴി. വലിയ കാറുകള്‍ ചക്രശ്വാസം വലിക്കാറുള്ള വളവുകള്‍ നിഷ്‌
പ്രയാസം തിരിഞ്ഞ്‌ ഇളം പച്ചനിറമുള്ള ടാറ്റ നാനോ വീട്ടുമുറ്റത്തെത്തി. കാര്‍ പോര്‍ച്ച്‌ കീഴടക്കി വാഴുന്ന പൊന്നോമന പുത്രന്‍ ടൊയോട്ട കൊറോള ആള്‍ട്ടിസ്‌ പടികടന്നു വന്ന സുന്ദരിക്കുട്ടിയെ ആശങ്കയോടെ ഇടംകണ്ണിട്ടു നോക്കി.
രാവും പകലുമില്ലാതെ നീണ്ട രണ്ടു ദിവസത്തെ ഷൂട്ട്‌ മൂലം ഉറക്കച്ചടവായിരുന്നെങ്കിലും നാനോയെ ഭാവന ആഘോഷത്തോടെ വരവേറ്റു. ടാറ്റ മോട്ടോഴ്‌സും സ്‌മാര്‍ട്ട്‌ ഡ്രൈവും സംയുക്തമായാണ്‌ ലോങ്‌ ടൈം ഡ്രൈവിനായി ഭാവനയ്‌ക്ക്‌ നാനോ നല്‍കിയത്‌.
`സോ ക്യൂട്ട്‌ – അതായിരുന്നു നാനോയെ അടുത്തു കണ്ടപ്പോള്‍ ഭാവനയുടെ ആദ്യപ്രതികരണം. തുടര്‍ന്ന്‌ ചുറ്റും നടന്ന്‌ പരിശോധന. പിന്‍ഭാഗം തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നാ
നോയുമായി എത്തിയ തൃശൂര്‍ ഹൈസണ്‍ മോട്ടോഴ്‌സിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു: ബൂട്ട്‌ അവിടെയല്ല, അവിടെ എഞ്ചിനാണ്‌. `എന്റെ ദൈവമേ അങ്ങനെയുമൊരു കാറോ ! – ഭാവനയ്‌ക്ക്‌ വിശ്വസിക്കാനായില്ല.
ഉള്‍ഭാഗത്തു കടന്നപ്പോള്‍ വീണ്ടും അമ്പരപ്പ്‌. `ഈ കുഞ്ഞിക്കാറിനുള്ളില്‍ ഇത്രയധികം സ്ഥലമോ!
നാനോയുടെ സ്‌പെഷ്യല്‍ എഡിഷനാണ്‌ ഭാവനയ്‌ക്ക്‌ ഡ്രൈവിനായി നല്‍കിയത്‌. സ്റ്റീരിയോ സ്‌പീക്കറുകള്‍, അലോയ്‌വീലുകള്‍, ഗ്ലോബോക്‌സ്‌, ബോഡി ഗ്രാഫിക്‌സ്‌ എന്നിവയെല്ലാം സ്‌പെഷ്യല്‍ എഡിഷനില്‍ അധികമായി നല്‍കിയിട്ടുണ്ട്‌. ഇതിനൊന്നും അധികവില ഈടാക്കുന്നില്ല എന്നു കേട്ടപ്പോള്‍ ഭാവനയുടെ അച്ഛനും വാഹനപ്രേമിയുമായ ബാലചന്ദ്രനും അത്ഭുതം കൂറി….

bhavana-nano-special-2

ഏതാനും ദിവസത്തിനു ശേഷം വീണ്ടും ഭാവനയെ വിളിച്ചു: എങ്ങനെയുണ്ട്‌ നാനോ? നിറയെ വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു ഭാവനയ്‌ക്ക്‌. `ടൌണില്‍ യാത്രയ്‌ക്ക്‌ ഏറ്റവും പറ്റിയ കാര്‍. നല്ല എസി, മൈലേജ്‌, യാത്രാസുഖം… പിന്നെ ഒരു വിശേഷം കൂടിയുണ്ട്‌ കേട്ടോ… നാനോ വന്നതു പ്രമാണിച്ച്‌ ഞങ്ങളാ വഴിയൊക്കെ ടാര്‍ ചെയ്‌ത്‌ ഭംഗിയാക്കി..
തൃശൂര്‍ നഗരത്തിലൂടെ പാഞ്ഞുപോകുന്ന ഇളംപച്ച നിറമുള്ള നാനോ കാണുമ്പോള്‍ ഒന്നു സൂക്ഷിച്ചു നോക്കൂ… തെന്നിന്ത്യയുടെ പ്രിയനായിക ഭാവനയുണ്ടാകും, മുന്‍സീറ്റില്‍… മുന്‍സീറ്റിലെന്നു പറഞ്ഞാല്‍ ഡ്രൈവര്‍ സീറ്റിലല്ല, കാരണം ഇതുവരെ ഭാവന ഡ്രൈവിങ്‌ പഠിച്ചിട്ടില്ല. `നാനോ കണ്ടപ്പോള്‍ ഡ്രൈവിങ്‌ പഠിക്കണമെന്നു തോന്നുന്നുണ്ട്‌… – ഭാവന പറയുന്നു.

 

bhavana-nano-special-3

Displaying 1 Comments
Have Your Say
  1. Rajesh R says:

    വളരെ നല്ല വിവരണം, ഇനിയും എഴുതുക.

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)