Published On: Sun, Jan 20th, 2013

റോയല്‍ എന്‍ഫില്‍ഡ്‌

റോയല്‍ എന്‍ഫില്‍ഡ് ബുള്ളറ്റ്. ഇത് വെറും ഒരു വാഹനമല്ല, മറിച്ച് 1890 മുതല്‍ ലോകത്തെ തന്റെ ഹൃദയസ്പന്ദനത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞ മരണമില്ലാത്തവരാണ് ബുള്ളറ്റുകള്‍. ഇന്നും ഇരുചക്ര വാഹനപ്രേമികളുടെ മനസ്സില്‍ ഒരേ ഇരിപ്പിടത്തില്‍ ‘ക്ളാസ്സിക്’ പദവി നിലനി
ര്‍ത്തുവാന്‍ കഴിഞ്ഞ ചുരുക്കം ചിലരില്‍ ബുള്ളറ്റും പെടുന്നു. മറ്റ് ഇരുചക്ര വാഹനങ്ങളില്‍നിന്നും ബുള്ളറ്റുകളെ മാറ്റിനിര്‍ത്തുന്നതും അതൊക്കെ തന്നെയാണ്.
എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ബു ള്ളറ്റ് മോഡിഫിക്കേഷനുകള്‍ നടത്തി ലോകശ്രദ്ധ നേടിയെന്ന് പറയാം കോട്ട
യം റോയല്‍ എന്‍ഫില്‍ഡ് ഷോറൂം ഉടമ ജവീന്‍ മാത്യു. സാധാരണ ബുള്ളറ്റില്‍ നടത്തുന്നത് ക്രൂയിസര്‍/ചോപ്പര്‍ ഡിസൈനിലേക്കുള്ള ചേക്കേറലുകളാണ്. പരമാവധി ഒരു ബലൂണ്‍ ടയറുംകൂടി ഘടിപ്പിച്ചു കഴിഞ്ഞാല്‍ ബുള്ളറ്റ് മോഡിഫിക്കേഷന്‍ പൂര്‍ണം. എന്നാല്‍ മറ്റുള്ളവര്‍ ചിന്തിക്കുന്നതില്‍ നിന്നും ഒരുപാട് വ്യത്യസ്തമായി ചിന്തിക്കുന്ന കൂട്ടത്തിലാണ് ജവീന്‍. അതുകൊണ്ട് തന്നെയാണ് 2010ല്‍ ഗോവയില്‍ നടന്ന റൈഡര്‍മാനിയയിലെ മോഡിഫിക്കേഷന്‍ വിഭാഗത്തിലെ ‘മോസ്റ് പോപ്പുലര്‍ കസ്റം ബൈക്ക് അവാര്‍ഡ്’ ജവീന്റെ ത്രീ സി കണ്‍സപ്റ്റ് ബൈക്കിന് ലഭിച്ചത്. ത്രീ സി എന്നാല്‍ കസ്റം, ക്ളാസ്സിക്, കണ്‍സപ്റ്റ് എന്നര്‍ത്ഥം. തികച്ചും വ്യത്യസ്തമായ കണ്‍സപ്
റ്റായിരുന്നു ത്രീ സി. ഒരു പൈപ്പിന് മുകളില്‍ സീറ്റും താഴെ എന്‍ജി
നും ഒപ്പം രണ്ട് ടയറുകളും ചേര്‍ന്നതോടെ ത്രീസി കണ്‍സപ്റ്റ് രൂപപ്പെടുകയായിരുന്നു.
ബുള്ളറ്റുകളില്‍ അതുവരെ കണ്ട് വന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപമായിരുന്നു ഈ ഭീമാകാരന്റേത്. ഒരു ക്രൂയിസറിന്റെയും, റേസ് ബൈക്കിന്റെയും ഒക്കെ സമ്മിശ്ര രൂപമെന്ന് തോന്നുന്ന ഡിസൈനായിരുന്നു ഇതിന്. പിന്നീട് ഗോവയില്‍ നടക്കുന്ന റൈഡര്‍മാനിയയിലെ പോരാളികളായി ജവീന്റെ മിടുക്കന്‍മാര്‍ വിവിധ രൂപത്തിലും ഭാവത്തിലും അവതരിക്കുകയായിരുന്നു.

2011-ബ്ളാക്ക് വിഡോ
2010 റൈഡര്‍മാനിയ വിജയത്തിന്റെ പ്രചോദനം ഒപ്പമുള്ളതിനാ
ലാകണം 2011 ലും വാശിയോടെ മത്സരിക്കാന്‍ ജവീനും, കൂട്ടരും ഒപ്പം പുതിയ പോരാളിയും ഗോദയിലിറങ്ങിയത്. അക്കുറി കൂടെയുണ്ടായിരുന്നത് ഒരു ഹൈലി പോയിസണസ് ചിലന്തിയായിരുന്നു. അവളുടെ പേരാണ് ബ്ളാക്ക് വിഡോ. 2011 ഗോവ റൈഡര്‍മാനിയയിലെ മോസ്റ്
പോപ്പുലര്‍ ബൈക്ക്, ബെസ്റ് കസ്റം ബൈക്ക് എന്നീ സ്ഥാനങ്ങള്‍ ബ്ളാക്ക് വിഡോയെ തേടിയെത്തി. ബ്ളാക്ക് വിഡോ എന്ന കണ്‍സപ്റ്റ് മോഡലിലെത്തിയതിനെക്കുറിച്ച് ജവീന്‍ പറയുന്നതിങ്ങനെയാണ്: റൈഡര്‍ മാനിയ ഭ്രമം തലയില്‍ കയറി വിവിധ കണ്‍സപ്റ്റുകള്‍ മനസ്സിലെത്തിയെങ്കിലും തീരുമാനത്തിലെത്താനാകാതെ നില്‍ക്കുകയായിരുന്നു. അതിനു വേണ്ടി പലപ്പോഴായി പല ചേസിസ്സുകള്‍ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. ബ്ളാക്ക് വിഡോ എന്നാല്‍ ഒരു ചിലന്തിയാണ്, മാരകമായ വിഷമുള്ള ഈ ചിലന്തി ഗര്‍ഭിണിയായിക്കഴിയുമ്പോള്‍ തന്റെ ഇണയെ ഭക്ഷിക്കുന്നു. അങ്ങനെ വിധവയാകുകയും ചെയ്യുന്നു. വിവിധ ചേസിസ്സുകള്‍ ഇങ്ങനെ മരണം വരിച്ചു. അങ്ങനെ രൂപപ്പെട്ട വാഹനമായതിനാല്‍ ഇവളെ ബ്ളാക്ക് വിഡോ എന്ന് വിളിച്ചു. ഒരു കില്ലര്‍ കണ്‍സപ്റ്റ് ബൈക്കാണ് ബ്ളാക്ക് വിഡോ. ചുവപ്പും, കറുപ്പും ഇടകലര്‍ന്ന നിറത്തിലുള്ള ബ്ളാക്ക് വിഡോ ഒരു വിചിത്ര ജീവിയാണ്. ആര്‍ക്കും മെരുങ്ങാത്ത സ്വഭാവമെന്നും പറയാം. ഇവളെ ഒന്ന് തിരിച്ചു പാര്‍ക്ക് ചെയ്യമെങ്കില്‍ പോലും വേണം അപാരമായ മെയ്യഭ്യാസം. ടാങ്കിന്റെ പിന്നില്‍ നിന്നും നോക്കിയാല്‍ ഹാന്‍ഡില്‍ബാര്‍ എവിടെയെന്ന് കണ്ട് പിടിക്കുവാന്‍ നന്നേ പ്രയാസപ്പെടും. കാരണം ടാങ്കിനു താഴെ മുന്‍ ഷോക്ക് അബ്സോര്‍ബ
റിനു സമീപമായി മധ്യത്തിലാണ് ഹാന്‍ഡില്‍ സ്ഥിതി ചെയ്യുന്നത്. പെട്രോള്‍ ടാങ്കിനു മുകളില്‍ സ്പൈഡര്‍മാന്റെ സാമീപ്യം തോന്നിക്കും വിധം ചിലന്തിവല ആലേഖനം ചെയ്തിരിക്കുന്നു. ടാങ്കിനു മുന്‍വശത്ത് തന്നെയാണ് ലൈറ്റുകളുടെ സ്ഥാനം. അതിനു തൊട്ടുമുകളിലായ് ക്ളാസിക് ബുള്ളറ്റുകളുടെ മീറ്റര്‍ കണ്‍സോളുകള്‍.
ബുള്ളറ്റിന്റെ സന്തതിയാണെന്നറിയിക്കുന്നതിനാലാകണം ബു
ള്ളറ്റ് പൈലറ്റ് ലൈറ്റുകള്‍ അതേ പടി നിലനിര്‍ത്തിയിരിക്കുന്നു. റോയല്‍ എന്‍ഫില്‍ഡ് 500 സിസി യുസിഇ എന്‍ജിനാണ് ഇവളുടെ ഹൃദയം.
ബ്ളാക്ക് വിഡോയെ വ്യത്യ
സ്തമാക്കുന്ന ഡിസൈനിന് ഷോക്ക് അബ്സോര്‍ബറുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. മുന്‍-പിന്‍ ഷോക്കുകള്‍ മോണോ ഷോക്ക് കണ്‍സപ്റ്റില്‍ നിര്‍മിച്ചിരിക്കുന്നു. പൂര്‍ണമായും കൈകള്‍ കൊണ്ട് മെനഞ്ഞെടുത്തതാണ് ബ്ളാക്ക് വിഡോയുടെ മേനി-ഉട ലഴകുകള്‍. അതിനുവേണ്ട് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയും, നാല് ബുള്ളറ്റ് ചേസിസ്സുകളും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. പിന്നില്‍ പതിനഞ്ച് ഇഞ്ച് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 120/80-17 ടയറുകളും. ടൊയോട്ട കാറുകളിലുപയോഗിക്കുന്ന പാര്‍ക്ക് ലൈറ്റുകളാണ് കണ്ണുകള്‍ക്ക് കാഴ്ച പകരുന്നത്. ഭീകരതയാണിവളുടെ മുഖമുദ്ര. ഏയ്ഞ്ചല്‍ ഐ ലൈറ്റുകളോട് കൂടിയ മുഖം ഇവളുടെ ‘ഹൈലി പോയിസണസ്’ സ്വഭാവം വിളിച്ചോതുന്നു. 2011 റോയല്‍ എന്‍ഫില്‍ഡ് റൈഡര്‍മാനിയയില്‍ ഒന്നാം സ്ഥാനമായിരുന്നു ഇവള്‍ക്ക്. ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് ആര്‍ടിഓ നല്‍കുന്ന പ്രത്യേക അനുമതി ആവശ്യമാണ്.

2012-മുട്ട വിരിയുന്നു
എല്ലാത്തിനും തുടക്കം മുട്ടയെന്ന ആശയമാണ് കഴിഞ്ഞ വര്‍ഷത്തെ റൈഡര്‍മാനിയയില്‍ ഡിസൈനില്‍ മുട്ട എന്ന കണ്‍സപ്റ്റ് ചേര്‍ക്കാന്‍ കാരണം എന്ന് ജവീന്‍ പറയുന്നു. യഥാര്‍ഥത്തില്‍ മുട്ട ബൈക്കെന്നല്ല, ബുള്ളറ്റ് സീരിസുകളില്‍ ഒരു സ്കൂട്ടര്‍ എന്നായിരുന്നു ഉദ്ദേശിച്ചത്. പക്ഷെ മുട്ടയുടെ രൂപത്തിലുമായിരിക്കണം. കോട്ടയം ഭാഷയില്‍ പറഞ്ഞാല്‍ ‘എന്നതായാലും’ ഇത് രണ്ടും അങ്ങനെ തന്നെയങ്ങ് സംഭവിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തിനു മുകളിലുള്ള പരിശ്രമമാണ് അവസാനം മുട്ട ബുള്ളറ്റായി രൂപാന്തരപ്പെട്ടത്. എന്തായാലും ബുള്ളറ്റിനെ ഒരു സ്കൂട്ടറാക്കുകയെന്നത് അത്ര നിസ്സാര സംഭവമല്ല. രൂപത്തിലോ, ഭാവത്തിലോ സ്കൂട്ടറുകളും ബുള്ളറ്റുകളും തമ്മില്‍ യാതൊരു വിധ സാദൃശ്യങ്ങളുമില്ല എന്നതാണ് ഡിസൈ
നിങ്ങിന് ഉള്ള പ്രധാന ബുദ്ധിമുട്ട്. സ്കൂട്ടറിന്റെ പ്ളാറ്റ്ഫോം നിര്‍മിക്കുന്നതിന് നന്നേ ബുദ്ധിമുട്ടിയെന്ന് ജവീന്‍ പറയുന്നു. ഇതിനായി ബുള്ളറ്റിന്റെ ചേസിസിന്റെ നീളം വര്‍ദ്ധിപ്പിക്കുകയായിരുന്നു ആദ്യ നടപടി. എന്‍ജിന്‍ സ്കൂട്ടറുകളുടേതു പോലെ പിന്നിലേക്ക് സ്ഥാനം മാറ്റി. റോയല്‍ എന്‍ഫില്‍ഡ് 350 സിസി സ്റാന്‍ഡേര്‍ഡ് എന്‍ജിനാണ് ഈ മുട്ടയെ ‘ഉരുട്ടുന്നത്’. ഈ എന്‍ഫില്‍ഡ് സ്കൂട്ടര്‍ ഹെവി വെയ്റ്റഡ് ആണ്. കാരണം, സ്കൂട്ടറുകള്‍ക്ക് സമാന രീതിയില്‍ മുന്‍-പിന്‍ഭാഗങ്ങള്‍ രൂപകല്‍പ്പന ചെയ്തത് ഇരുമ്പ് തകിട് ഉപയോഗിച്ചാണ്. എന്‍ജിന്‍ കവറിനാണ് മുട്ടയുടെ രൂപം നല്‍കിയിരിക്കുന്നത്. മുട്ടയാണെന്ന് തോന്നിക്കുന്നതിന് തൂവെള്ള നിറവും നല്‍കി.
സ്കൂട്ടറുകള്‍ പോലെ ഉയരം കുറയ്ക്കുന്നതിന് വേണ്ടി 15 ഇഞ്ച് ടയറുകള്‍ മുന്നിലും പിന്നിലും ഘടിപ്പിച്ചു. സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ കൈകളിലാണെങ്കില്‍ മുട്ട സ്കൂട്ടറിന് ഇത് കാലുകളിലാണ്. പിന്‍ ബ്രേക്കുകളും കാലിന്റെ നിയന്ത്രണത്തിലാണ്. സ്റാര്‍ട്ടിംഗ് എളുപ്പമാക്കുന്നതിന് സെല്‍ഫ് സ്റാര്‍ട്ടും ഘടിപ്പിച്ചു. ബു
ള്ളറ്റിന്റെ റോയല്‍ ഡിസൈന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി ക്ളാസിക് ബുള്ളറ്റ് ഹെഡ്ലൈറ്റും പൈലറ്റ് ലൈറ്റുകളും നല്‍കി. പിന്നില്‍ 2012 മോഡല്‍ തണ്ടര്‍ബേര്‍ഡി
ന്റെ ബ്രേക്ക് ലൈറ്റുകളും, ഇന്‍ഡിക്കേറ്ററുകളും ചേര്‍ത്തതോടെ മുട്ടയുടെ രൂപം പൂര്‍ണമായി. മുന്നിലെ വിന്‍ഡ് ഷീല്‍ഡ് വൈസര്‍ 4 മി.മി ഗ്ളാസ്സില്‍ പ്രത്യേകമായി നിര്‍മിച്ചെടുത്തു. ബൈക്ക് കൂടാതെ ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവാണ് മുട്ടയ്ക്ക് വേണ്ടിവന്നത്.
കോട്ടയം ജില്ലയിലെ ആരാധകര്‍ക്കു വേണ്ടി റോയല്‍ എന്‍ഫില്‍ഡ് ഡീലര്‍ഷിപ്പ് നടത്തുകയാണ് ജവീന്‍ മാത്യു. വാഹനപ്രേമം രക്തത്തിലലിഞ്ഞ് ചേര്‍ന്നിരിക്കുന്നതിനാല്‍ വിവിധ റാലികളിലും മറ്റും ഇദ്ദേഹം വര്‍ഷങ്ങളായി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത് വരുന്നു. ബുള്ളറ്റ് റാലികള്‍ സംഘടിപ്പിക്കുന്നതിലും ജവീന്റെ ഷോറൂം മുന്‍പന്തിയിലുണ്ട്, കന്യാകുമാരിയില്‍ നിന്നും ഒരു ഇന്ത്യ യാത്രയും ഇദ്ദേഹം സ്വന്തം ബുള്ളറ്റില്‍ നടത്തിയിരുന്നു. റോയല്‍ എന്‍ഫില്‍ഡ് ഷോറൂം കൂടാതെ വിവിധ ബുള്ളറ്റ് ബൈക്കുകളുടെ മോഡിഫിക്കേഷന്‍ വര്‍ക്കുകളും ഇദ്ദേഹത്തിന്റെ ഷോറൂമിനോട
നുബന്ധിച്ച് ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

Displaying 1 Comments
Have Your Say
  1. Rev.Saju Zachariah says:

    Positives about Bullet:1.Majestic sound 2.Affordable cruise bike 3.can hit a pothole comfortably,thanks to its weight 4.Prestigious.Vintage/Retro effect.Negatives: 1.Poor pick up for a 350cc bike,bhp only in paper 2.IInd world war tech(now there r changes like fuel inj.and user friendly controls) 3.not maintenance/trouble free4.Low quality materials-chromium,bearings,gasket,etc.Anyhow unlike Ambassodor car they make some researches.So it didnot have the fate of Jawa/Yezdi,Chetak,Lamby,Padmini car

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)