Published On: Thu, May 9th, 2013

വില്പനയില്‍ ആള്‍ട്ടോയെ തോല്‍പിച്ച ഗോള്‍

Share This
Tags

 

 

volkswagen-gol-trend-3-puertas-2013-01

യാരെടീ നീ മോഹിനി ! 

കഴിഞ്ഞ മാസം വന്ന ഒരു വാര്‍ത്ത ഇന്ത്യക്കാരന് അഭിമാനിക്കാവുന്നതായിരുന്നില്ല. വാര്‍ത്ത ഇങ്ങനെ: ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ മോഡലെന്ന ബഹുമതി മാരുതി ആള്‍ട്ടോയ്ക്ക് നഷ്ടമായിരിക്കുന്നു. ഫോക്‌സ് വാഗണിന്റെ ചെറുകാറായ ഗോള്‍ ആണ് ആള്‍ട്ടോയെ വില്‍പ്പനയുടെ കാര്യത്തില്‍ ഓവര്‍ടേക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആള്‍ട്ടോ 2,86,833 എണ്ണം വിറ്റപ്പോള്‍ ഗോള്‍ വിറ്റത് 2,93,293 എണ്ണമാണ്. അങ്ങനെയെങ്കില്‍ ആള്‍ട്ടോയുടെ പോസ്റ്റില്‍ കയറി ഗോള്‍ അടിച്ച ആ ഗോളിനെയാണ് പരിചയപ്പെടേണ്ടേ? ആ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തുടര്‍ന്ന് വായിക്കുക.

ഗോള്‍ വന്ന വഴി
ഫോക്‌സ് വാഗന്റെ ബ്രസീലിലെ പ്ലാന്റില്‍ 1980 ലാണ് ഗോളിന്റെ നിര്‍മാണം തുടങ്ങിയത്. സൗത്ത് അമേരിക്കന്‍ മാര്‍ക്കറ്റായിരുന്നു ലക്ഷ്യം. പുറത്തിറങ്ങി ഏറെ താമസിയാതെ ഫോക്‌സ് വാഗന്റെ തന്നെ ബീറ്റിലിനെ വില്‍പ്പനയില്‍ തോല്‍പ്പിച്ച് ഗോള്‍ മുന്നേറി. നോര്‍ത്ത് അമേരിക്കയില്‍ ഫോക്‌സ് എന്ന പേരിലും റഷ്യയില്‍ പോയിന്റര്‍ എന്ന പേരിലും ഇറാനില്‍ ഗോള്‍ എന്ന പേരില്‍ത്തന്നെയും ഗോള്‍ വിപണിയിലെത്തി. 1987 മുതല്‍ ബ്രസീസിലും അര്‍ജന്റീനയിലും ഏറ്റവുമധികം വില്‍പ്പനയുള്ള കാറാണ് ഗോള്‍. 26 വര്‍ഷം കൊണ്ട് 50 ലക്ഷത്തിലേറെ ഗോളുകള്‍ ബ്രസീലിലെ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. മൂന്ന്-അഞ്ച് ഡോര്‍ ഹാച്ച് ബായ്ക്ക്, രണ്ട്-അഞ്ച് ഡോര്‍ സെഡാന്‍, സ്റ്റേഷന്‍ വാഗണ്‍, പിക്കപ്പ് ട്രക്ക്, പാനല്‍ വാന്‍ തുടങ്ങി പലതരം അവതാരങ്ങള്‍ 26 വര്‍ഷത്തിനിടയില്‍ ഗോള്‍ കൈക്കൊണ്ടു. പരാറ്റി, വോയേജ്, ഗേസണ്‍, സെന്‍ഡ, സവേരിയോ -ഇങ്ങനെ പല പേരുകളും പല രാജ്യങ്ങളില്‍ ഗോളിനുണ്ടായി. ഒരു ലിറ്റര്‍, 76 ബിഎച്ച്പി, 16. ലിറ്റര്‍, 104 ബിഎച്ച്പി എഞ്ചിനുകളാണ് ഗോളിന് പ്രധാനമായും നല്‍കിയിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. 3900 മി.മീ നീളവും 1656 മി.മീ. വീതിയും 1450 മി.മീ. ഉയരവുമുള്ള കാറാണ് ഗോളിന്റെ ഹാച്ച് ബായ്ക്ക്. 18,000 ഡോളറോളം (ഏതാണ്ട് 9 ലക്ഷം രൂപ) വിലയുണ്ട് ബ്രസീലില്‍, ഗോളിന്. എന്നിട്ടും വില്‍പ്പന ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. 2013 ഫെബ്രുവരിയില്‍ 15,715 ഗോളുകളാണ് ബ്രസീലില്‍ വിറ്റത്. ജനുവരിയെക്കാള്‍ 7.1 ശതമാനം കൂടുതലാണിത്. ഏതായാലും അന്തംവിട്ട് പായുന്ന ഗോളിന്റെ വില്‍പ്പന വീണ്ടും ശക്തമാക്കാനൊരുങ്ങുക യാണ് ഫോക്‌സ് വാഗണ്‍. 50 ലക്ഷം ഡോളര്‍ ചെലവിട്ട് ഗോളിന്റെ ബ്രാന്റ് അംബാസഡറായി ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലനെ നിയമിച്ചു കഴിഞ്ഞു. യൂറോപ്പ് – ഏഷ്യന്‍ മാര്‍ക്കറ്റുകളിലേക്ക് ഗോളിന്റെ യാത്ര വ്യാപിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ആള്‍ട്ടോയുമായി ഇന്ത്യയില്‍ മുഖാമുഖം മത്സരിക്കാന്‍ ഗോളിനു കഴിയും… ആരായിരിക്കും അന്തിമയുദ്ധത്തില്‍ ഗോളടിക്കുക? കാത്തിരിന്നു കാണാം.

volkswagen-gol-trend-3-puertas-2013-03

Displaying 1 Comments
Have Your Say
  1. വിദേശ രാജ്യത്ത് കണ്ട് ഇഷ്ട്ടപെട്ട മോഡല്‍ ആണ് ഗോള്‍.. ഇന്ത്യയില്‍ എത്രെയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു…!!

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)