Published On: Thu, Mar 14th, 2013

ഭാരത്‌ ബെന്‍സ്‌

Share This
Tags

Bharat-Benz-3

മെര്‍സിഡസ്‌ ബെന്‍സ്‌ എന്ന പേര്‌ ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ നെഞ്ചിടിപ്പേറ്റുന്ന വാക്കാണ്‌. ത്രീ പോയിന്റഡ്‌ സ്റ്റാര്‍ എംബ്ലവും അങ്ങനെ തന്നെ. കാറായാലും ബസായാലും ട്രക്കായാലും ബെന്‍സിന്റെതാണെങ്കില്‍ `ഗമയൊന്നുവേറെ. ബെന്‍സിന്റെ മാതൃകമ്പനിയായ ഡയിംലറിന്റെ ഇന്ത്യയിലെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ അറിയപ്പെടുക `ഭാരത്‌ ബെന്‍സ്‌ എന്നാണ്‌. ഒരു `ഭാരത്‌ കൂടെയുണ്ടെങ്കിലും ബെന്‍സ്‌ ബെന്‍സ്‌ തന്നെ. 6 മുതല്‍ 49 ടണ്‍ വരെ ഭാരവാഹന ശേഷിയുള്ള ട്രക്കുകളാണ്‌ ഭാരത്‌ ബെന്‍സ്‌ എന്ന പേരില്‍ വിപണനം ആരംഭിച്ചിരിക്കുന്നത്‌. 17 ട്രക്ക്‌ മോഡലുകളാണിപ്പോള്‍ ബെന്‍സിന്റേതായി ഇന്ത്യയിലുള്ളത്‌. അതിലെ ഹെവിഡ്യൂട്ടി ട്രക്കിനെയാണ്‌ `സ്‌മാര്‍ട്ട്‌ ഡ്രൈവ്‌ ടെസ്റ്റ്‌ ഡ്രൈവ്‌ ചെയ്യുന്നത്‌.

ഹെവി ഡ്യൂട്ടിഉയര്‍ന്ന ഭാരവാഹനശേഷിയും കൂടിയ മൈലേജുമാണ്‌ ഹെവിഡ്യൂട്ടി ട്രക്കുകളുടെപ്രത്യേകത. 2523, 3123 എന്നീ രണ്ടു വേരിയന്റുകളാണ്‌ ഈ മോഡലിനുള്ളത്‌. ഇവ യഥാക്രമം 25 ടണ്ണും 31 ടണ്ണും കപ്പാസിറ്റിയുള്ളവയാണ്‌. 6 സിലിണ്ടര്‍ എഞ്ചിനാണ്‌ ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നത്‌. 230 ബിഎച്ച്‌പി എഞ്ചിനാണിത്‌. അനന്യമായ ഭംഗിയും ഗൌരവവുമുണ്ട്‌ ഭാരത്‌ ബെന്‍സിന്റെ ട്രക്കുകള്‍ക്ക്‌. ആരുടെയും മുന്നില്‍ തലകുനിക്കില്ലെന്ന്‌ ശഠിക്കുന്ന രൂപം. ഉള്ളില്‍ കയറിയാല്‍ കാറുകളുടെ ഉള്‍ഭാഗം പോലെ ആഡംബര സമുദ്ധം. ടില്‍റ്റ്‌ ആന്റ്‌ ടെലി സ്‌കോപ്പിക്‌ സ്റ്റിയറിങ്‌ വീലും ഡിജിറ്റല്‍ ഇന്‍സ്‌ട്രുമെന്റ്‌ ക്ലസ്റ്ററും ഡ്രൈവറുടെ ജോലി എളുപ്പമാക്കുന്നു. ഡ്രൈവര്‍ സീറ്റിന്റെ ഉയരം അഡ്‌ജസ്റ്റ്‌ ചെയ്യാം. സുഖമായി ഉറങ്ങാന്‍ സ്ലീപ്പറുണ്ട്‌. മികച്ച വെന്റിലേഷനും യാത്ര സുഖകരമാക്കുന്നു. 1200–1600 ആര്‍പിഎമ്മില്‍ 810 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക്‌ ലഭിക്കുന്നതു കൊണ്ട്‌ എഞ്ചിന്റെ പിക്കപ്പ്‌ വിസ്‌മയകരമാണ്‌. ഇന്‍ലൈന്‍ യൂണിറ്റ്‌ ഇഞ്ചക്ഷന്‍ പമ്പുകളുണ്ട്‌,

Bharat-Benz-2  Bharat-Benz-1

എഞ്ചിനില്‍. അതിനാല്‍ ഇന്ധനം കത്തുന്നത്‌ ഇലക്‌ട്രോണിക്കലി നിയന്ത്രിക്കപ്പെടുന്നു. അങ്ങനെ മൈലേജ്‌ കൂടുതല്‍ ലഭിക്കുന്നു. 6+1 സിങ്ക്രോമെഷ്‌ ഗിയര്‍ബോക്‌സിന്‌ ഓവര്‍ ഡ്രൈവ്‌ ഓപ്‌ഷനുമുണ്ട്‌. ഏതു കയറ്റവും മടുക്കാതെ കയറാന്‍ കഴിയും. ടയറുകള്‍ തെന്നാതെ കാക്കാന്‍ ഇന്റര്‍വീല്‍ ഡിഫറന്‍ഷ്യല്‍ ലോക്കുണ്ട്‌. തുരുമ്പുപിടിക്കാത്ത ചേസിസ്‌ കരുത്തുറ്റ ഉരുക്കിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. കംഫര്‍ട്ട്‌ വര്‍ധിപ്പിക്കാനായി മുന്നില്‍ പാരാബോളിക്‌ ലീഫും പിന്നില്‍ സെമി എലിപ്‌റ്റിക്‌ ബാലന്‍സര്‍ സസ്‌പെന്‍ഷനും ഉപയോഗിക്കുന്നു.ട്രാന്‍സ്‌മിഷന്‍ ഓയില്‍ ഒരു ലക്ഷം കിലോ മീറ്റര്‍ കഴിഞ്ഞു മാറ്റിയാല്‍ മതി എന്നുള്ളതാണ്‌ മറ്റൊരു പ്രത്യേകത. 90 കി.മീ വേഗതയെടുക്കാന്‍ കഴിയും, 18–21 മീറ്ററില്‍ തിരിച്ചെടുക്കാം. എന്നിങ്ങനെ നിരവധി സവിശേഷതകളുണ്ട്‌, ഭാരത്‌ ബെന്‍സിന്റെ ഹെവിഡ്യൂട്ടി ട്രക്കുകള്‍ക്ക്‌.9867 മി.മീ. നീളവും 2490 മി.മീ. വീതിയും 2460 മി.മീ. ഉയരവുമുള്ള ഈ ഹെവിഡ്യൂട്ടി ട്രക്കുകള്‍ ഉടമയ്‌ക്ക്‌ ഏതു ഭാരവും വഹിക്കാന്‍ പ്രാപ്‌തിനല്‍കുന്നു. ഉയര്‍ന്ന മൈലേജിലൂടെ ലാഭവും നേടിത്തരുന്നു.

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)