Published On: Sun, Jan 20th, 2013

ബ്രാന്റ്‌ സ്റ്റോറി – അശോക്‌ ലെയ് ലൻഡ്‌

1967_1

ബ്രാന്റ് സ്റോറി’ പംക്തിയില്‍ സാധാരണയായി വിദേശ വാഹന കമ്പനികളെക്കുറിച്ചാണ് എഴുതാറുള്ളത്. എന്നാല്‍ ഇത്തവണ ഏതൊരു ഇന്ത്യക്കാരനും പിച്ചവെച്ചു തുടങ്ങുമ്പോള്‍ തന്നെ കണ്ടുതുടങ്ങുന്ന ഇന്ത്യന്‍ ബ്രാന്റിനെക്കുറിച്ചാവാം. അശോക് ലെയ്ലാന്‍ഡ് എന്നാണ് ആ ബ്രാന്റിന്റെ പേര്.

 

തുടക്കം
ഡെല്‍ഹി സ്വദേശിയായ രഘുനന്ദന്‍ സരണ്‍ ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായാണ്. അച്ഛന്‍ പ്യാരേലാലിന് വിവിധ വാഹനങ്ങളുടെ ഡീലര്‍ഷിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ രഘുനന്ദന്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം സ്വതന്ത്യ്രസമരത്തില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചത്. അങ്ങനെ പലതവണ ജവഹര്‍ലാല്‍ നെഹ്രുവിനൊപ്പം ജയിലിലായി. ഡെല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഖജാന്‍ജിയുമായിരുന്നു.
സ്വാതന്ത്യ്രം കിട്ടിയശേഷം നെഹ്രു, രഘുനന്ദനെ വിളിച്ച് ഇനി ഇന്ത്യയ്ക്കാവശ്യം ശക്തമായ വ്യവസായിക അടിത്തറയാണെന്നും അതിനായി കുടുംബ വ്യവസായം ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടു. നെഹ്രു പറഞ്ഞാല്‍ രഘുനന്ദന് ധിക്കരിക്കാനാവില്ല. അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് വീട്ടില്‍ തിരിച്ചെത്തി.
കാര്‍ ഡീലര്‍ഷിപ്പിനു പകരം കാര്‍ നി
ര്‍മാണം തുടങ്ങാനാണ് രഘുനന്ദന്‍ തീരുമാനിച്ചത്. അങ്ങനെ ഓസ്റിന്‍ മോട്ടോഴ്സുമായി കരാറുണ്ടാക്കി. ചെന്നൈയിലെ എന്നൂരില്‍ 1949 ല്‍ കാര്‍ അസംബ്ളിങ് പ്ളാന്റും തുടങ്ങി. എന്നാല്‍ ജനസംഖ്യ പെരുകിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്കാവശ്യം ലോറികളും ബസുകളുമാണെന്ന് രഘുനന്ദനിലെ ബിസിനസുകാരന്‍ വേഗം തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം ബ്രിട്ടനിലെ പ്രമുഖ ട്രക്ക് – ബസ് നിര്‍മാതാക്കളായ ലെയ്ലാന്റുമായി സഖ്യത്തിലേര്‍പ്പെട്ടു. അശോക് – ലെയ്ലാന്‍ഡിന്റെ ജനനം അങ്ങനെയായിരുന്നു. ഒരേയൊരു മകന്റെ പേരായ അശോക് ആണ് കമ്പ
നിയുടെ പേരായി രഘുനന്ദന്‍ കണ്ടുവച്ചത്. അശോക് ലെയ്ലാന്‍ഡിന്റെ വിജയം കാണാന്‍ രഘുനന്ദന് പറ്റിയില്ല. 1953 ല്‍ അദ്ദേഹം അന്തരിച്ചു. 1955 ല്‍ കമ്പനിവക ട്രക്കുകളും ബസുകളും ‘കോമെറ്റ്’ എന്ന പേരില്‍ വിപണിയിലെത്തി. ആദ്യവര്‍ഷം തന്നെ 1000 ബസ്-ട്രക്ക് ചേസിസുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ആദ്യ ബസുകള്‍ സ്വന്തമാക്കിയവരില്‍ ട്രാവന്‍കൂര്‍ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയും ഉള്‍പ്പെടുന്നു. 1963 ആയപ്പോഴേക്കും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കോമെറ്റ് ബസുകള്‍ വാങ്ങികഴിഞ്ഞിരുന്നു.
1983ല്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പ് അശോക് ലെയ്ലാന്‍ഡിനെ വാങ്ങി. അതോടെ കമ്പനി വലിയ കുതിച്ചു ചാട്ടം നടത്തി. 252 ജീവനക്കാരുണ്ടായിരുന്ന കമ്പ
നിയില്‍ ഇപ്പോള്‍ 15,812 ജീവനക്കാരുണ്ട്. വിറ്റുവരവ് 12,711 കോടി രൂപയായി. ഇന്ത്യയിലെ 27 ശതമാനം ബസ് – ട്രക്ക് മാര്‍ക്കറ്റ് അശോക് ലെയ്ലാന്‍ഡിന്റെ പക്കലാണ്. യുഎഇ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍ 65 ശതമാനം വിപണിയും അശോക് ലെയ്ലാന്‍ഡ് കയ്യടക്കി. പ്രതിവര്‍ഷം 65,000
ബസ് – ട്രക്കുകള്‍ ഇപ്പോള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്.
നൈജീരിയ, ഘാന, ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അശോക് ലെയ്ലാന്‍ഡ് മുന്‍ നിരയിലുണ്ട്.
ചെക്കോസ്ളോവാക്യന്‍ കമ്പനിയായ അവിയയുമായി ചേര്‍ന്ന് യൂറോപ്യന്‍ ഹെവിവാഹന വിപണിയും പിടിച്ചടക്കാനാണ് ലെയ്ലാന്‍ഡിന്റെ നീക്കം. കൂടാതെ, കണ്‍സ്ട്രക്ഷന്‍ വാഹന നിര്‍മാണ കമ്പനിയായ ജോണ്‍ ഡിയറുമായി ചേര്‍ന്ന് ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങളും അശോക് ലെയ്ലാന്‍ഡ് നിര്‍മിക്കും.
ബ്രിട്ടീഷ് ബസ് നിര്‍മാണ കമ്പനിയായ ഓപ്ടെയറിന്റെ 75.1 ശതമാനം ഓഹരികളും 2010 ല്‍ അശോക് ലെയ്ലാന്‍ഡ് വാങ്ങുകയുണ്ടായി.

Displaying 1 Comments
Have Your Say
  1. RAJESH.R says:

    വാഹനങ്ങളുടെ തുടക്കത്തെ കുറിച്ച് എഴുതുന്നത്‌ വളരെ നല്ലത്, ഞങ്ങള്ക്കും അത് മനസിലാക്കാൻ പറ്റി. ഇനിയും ഇങ്ങനെ ഉള്ളവ എഴുതണം.

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)