Published On: Fri, Jun 23rd, 2017

ഒരു സിനിമാക്കാരനും മഹീന്ദ്ര ജീപ്പുകളും തമ്മിൽ…

leo3

ഗൃഹാതുരമായ ഒരു ഓർമ്മയാണത്. എഴുപതുകളിലും എൺപതുകളിലുമൊക്കെ കാളവണ്ടിയിലും ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെ കോളാമ്പി മൈക്കുകൾ കെട്ടിവച്ച് സിനിമാ കൊട്ടകയിലെത്തിയ പുതിയ സിനിമകളുടെ വിശേഷങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ട് പോകുന്ന കാഴ്ച. ഈ വാഹനത്തിൽ നിന്നും വിതരണം ചെയ്യുന്ന നോട്ടീസിലാകട്ടെ. സിനിമയെപ്പറ്റിയുള്ള വിവരങ്ങളും പ്രദർശിപ്പിക്കുന്നയിടവും കഥയുടെ ചില ഭാഗങ്ങളുമൊക്ക താരങ്ങളുടെ ചിത്രസഹിതം നൽകാറുമുണ്ടായിരുന്നു. നാട്ടിൻപുറത്തും നഗരപ്രദേശങ്ങളിലുമൊക്കെ റോന്തുചുറ്റുന്ന ഈ വാഹനത്തിനു പിറകെ ഒരു നോട്ടീസു കിട്ടാൻ കുട്ടികൾ പരക്കം പായും.

leo4

വാഹനത്തിനു പിന്നാലെ കുറെ ഓടിക്കഴിഞ്ഞാൽ മാത്രമേ വാഹനത്തിലിരിക്കുന്ന അനൗൺമെന്റുകാരൻ ഏതാനും കുറച്ചു നോട്ടീസുകൾ പുറത്തേക്കെറിയുകയുള്ളു. പുറത്തേക്ക് പറക്കുന്ന നോട്ടീസുകൾ കരസ്ഥമാക്കാൻ കുട്ടികൾ മത്സരിക്കും. നോട്ടീസ് കിട്ടുന്നവനൊക്കെ ഭാഗ്യവാന്മാരാണ്. കാരണം കഥ മറ്റുള്ളവരോട് ഏതെങ്കിലും കലുങ്കിന്റെ മേലിരുന്നോ മതിലിന്റെ മേലിരുന്നോ സംവിധായകന്റെ ഗൗരവത്തിലിരുന്ന് വായിക്കുന്നത് അവനായിരിക്കും. നോട്ടീസിനു പകരമായി കപ്പലണ്ടിയും മിഠായിയുമൊക്കെ വാങ്ങി അത് കൈമാറി പണമുണ്ടാക്കുന്ന മിടുക്കന്മാരുമുണ്ടായിരുന്നു.

leo2

നാളെ, ജൂൺ 24-ാം തീയതി റിലീസ് ചെയ്യുന്ന ലിയോ തദേവൂസിന്റെ “ഒരു സിനിമാക്കാരൻ” എന്ന ചിത്രത്തിന്റെ പ്രൊമേഷനായും പഴയ ഈ ഗൃഹാതുരമായ ഓർമ്മയെ തിരിച്ചെത്തിക്കുന്നുണ്ട് പബ്ലിസിറ്റി ഏറ്റെടുത്തിരിക്കുന്നവർ. മഞ്ഞ പെയിൻഡറടിച്ച, കോളാമ്പികൾ വച്ചുകെട്ടിയ മഹീന്ദ്ര ജീപ്പുകളിലാണ് ചലച്ചിത നോട്ടീസിന്റെ വിതരണവും അനൗൺസ്‌മെന്റും. വിനീത് ശ്രീനിവാസനും രജിഷ വിജയനുമാണ് ചിത്രത്തിലെ താരജോഡികൾ

ദാ.. ഈ ചിത്രങ്ങൾ തന്നെ ബാക്കി കഥ പറയും….

leo1

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)